പൈങ്കിളി പ്രണയം (24/06/2021)
പ്രണയം ഒരു പൈങ്കിളി വികാരമാണ്...! സമയബന്ധിതമായ ഒരു കേവല ഭാവം മാത്രം. ചിലരൊക്കെ അതിന് ദൈവികത നൽകുന്നു... മറ്റുചിലർ സ്വയം അർപ്പിക്കുന്നു.. വേറെ ചിലർ സ്വയം ഉരുകി തീരുന്നു... വളരെ കുറച്ച് ആളുകൾ അതിനെ തട്ടി മാറ്റി നടന്ന് പോകുന്നു..!! പൂക്കാനും മൊട്ടിടാനും സമയം കല്പിച്ചു കിട്ടിയ ഒരു കാലം പോലെ ക്ഷണികമാണ് പ്രണയം... അതുകഴിഞ്ഞാലോ.. കാലം തെറ്റി വന്ന മഴപോലെ വികലവും.. എല്ലാം നശിപ്പിച്ചു... തകർത്തു കടന്ന് പോകും...!! ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്ത് പ്രണയം മൊട്ടിട്ട് തുടങ്ങി... കോളേജിൽ എത്തിയപ്പോഴേയ്ക്കും പൂവും കായും ഒരുപാട് കണ്ട ഒരു വലിയ മരമായി മാറിയിരുന്നു എന്റെ പ്രണയം...!! പിന്നീട് എപ്പോഴോ കാലത്തിന്റെ ചിതൽ പുറ്റ് തായ് തടിയിൽ പിടിച്ചപ്പോഴും , ശിഖരത്തിന്റെ കൈവഴികളിൽ ഇത്തികണ്ണി പടർന്നു കയറിയപ്പോഴും, പ്രതീക്ഷയുടെയും, വിശ്വാസത്തിന്റെയും പുതു നാമ്പുകൾ ഞാൻ കണ്ടിരുന്നു... എല്ലാം അസ്തമിപ്പിച്ചുകൊണ്ട് ചതിയുടെ മഴു മുനകൾ വായുവിൽ ഉയർന്നപ്പോൾ.. വഞ്ചനയുടെ മൂർച്ചയേറിയ കത്തികൾ കടയ്ക്കൽ വെച്ചപ്പോൾ എന്റെ പ്രണയത്തിന്റെ തിരി അണഞ്ഞു... എന്നേക്കുമായി..!! പതിനേഴു വർഷത്തെ പ്രണയ ജ്വാലയെ കെടുത്തുവാൻ കേവലം മൂന്ന് വർഷ...