പിൻവിളി (01/06/2021)

ചില ഫോൺ വിളികൾക്ക് ജീവിതത്തിലെ സന്തോഷം നശിപ്പിക്കുവാനും മറ്റുചിലതിന് നമ്മെ സന്തോഷിപ്പിക്കാനും സാധിക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ ചിലവാക്കുകൾ...അല്ലെങ്കിൽ അങ്ങേ തലയ്ക്കൽ ഉള്ള വ്യക്തിക്ക് നമ്മിൽ ഒരുപാട് സ്വാധീനം ഉണ്ടെന്ന് സാരം.

എനിക്ക് സന്തോഷമാണോ എന്ന ചോദ്യത്തിന് പ്രസക്തി നഷ്ടമായിട്ട് നാളുകൾ ആയി.. എങ്കിലും എവിടെയൊക്കെയോ ചില സന്തോഷങ്ങൾ തേടിയെത്തി എന്ന് ചിലപ്പോഴൊക്കെ മനസ് പറയാറുണ്ട്.. അതും ചില വിളികൾ...കൂടിക്കാഴ്ചകൾ ഇല്ലാത്ത ചില ചെറിയ സംസാരങ്ങൾ...!!

മനസ്സ് പതറിപോകുന്ന ചിലതും നമ്മെ ഓർമിപ്പിച്ചു കൊണ്ട് കടന്ന് പോകാറുണ്ട്... ചിന്തിപ്പിക്കാറുണ്ട്.. സങ്കടപെടുത്താറുണ്ട്...
ഒരിക്കൽ നമ്മുക്ക് പ്രീയപെട്ടവർ... ഇന്ന് ആരുടെയോ പ്രീയപെട്ടവരായി പോയവർ...
ഒറ്റയ്ക്കാണ് എന്ന് പറയുമ്പോൾ.. ഒറ്റപെടുമ്പോൾ.. കരയുമ്പോൾ.. സ്വരം ഇടറുമ്പോൾ.. പതറി പോകാറുണ്ട് ഞാനും..!!

ഒന്നും ചെയ്യാൻ സാധിക്കില്ല എങ്കിലും... അറിയുമ്പോൾ ഒരു നോവ്.. നന്നായി ജീവിക്കണം എന്ന് മാത്രം ആഗ്രഹിക്കാറുണ്ട്... അതല്ല എന്ന് കാണുമ്പോൾ തകർന്നു പോകാറുണ്ട്...! എന്തിനാണ് ഇറങ്ങിപ്പോയത് എന്ന് ചോദിക്കാൻ അർഹതയില്ല എന്നറിയാം.. എങ്കിലും ഇങ്ങനെ ഒക്കെ കാണുമ്പോൾ തകർന്ന് പോകുന്നു മനസ്സ്.

പൊന്നു പോലെയല്ലേ ഞാൻ നോക്കിയത്... സ്നേഹിച്ചത്... കൂടെ കൂട്ടിയത്...??
എന്നിട്ടും... എന്തിന്... ആർക്ക് വേണ്ടി...!!
പടിയിറങ്ങിയ നിമിഷം മനസ്സിൽ കണ്ട അവസ്ഥയിൽ എത്താൻ വളരെ കുറച്ച് മാസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളു..!!
സങ്കടമുണ്ട്... ഒരുപാട്.. ഒരിക്കലും ആവരുത് എന്നൊരാവസ്ഥയിൽ എത്തി നിൽക്കുമ്പോൾ മനസ്സ് ശൂന്യമാണ്..
എന്ത് പറയണം എന്നറിയില്ല...!!

ഞാൻ ഇങ്ങനെയാണ്... എനിക്ക് ഇങ്ങനെയൊക്കെ ആവാനേ പറ്റൂ..
വെറുക്കാൻ അറിയില്ലെടോ...
എവിടെ ആണേലും ഭംഗിയായി ജീവിക്കണേ എന്നേ പ്രാർത്ഥിച്ചിട്ടുള്ളു.. ഇന്ന് വരെ...
പ്രതികാരം ചെയ്യണമെന്ന് ആദ്യമൊക്കെ തോന്നിയിരുന്നു..
അപ്പോൾ തന്നെ മനസിലാക്കി.. എനിക്ക് അതൊന്നും സാധിക്കില്ലയെന്ന്...!!

ഇനിയുള്ള കാലം മുഴുവനും ഞാൻ ഇതൊക്കെ കണ്ട് ചങ്ക് തകർന്നു ജീവിക്കാൻ വിധിക്കപ്പെട്ടവൻ..
എത്രയും വേഗം എന്നെയും പൂർണ്ണമായും എന്റെ രോഗം കാർന്ന് തിന്നട്ടെ എന്ന് ആശിച്ചു പോകാറുണ്ട്...
ഇതൊന്നും കേൾക്കണ്ടല്ലോ... കാണണ്ടല്ലോ..അറിയണ്ടല്ലോ..!!
എന്തിനാടോ..
എന്ത് നേടിയെടോ...??
സങ്കടം മാത്രം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)