Posts

Showing posts from November, 2023

respect women..(29/11/2023)

I still respect women...!!! Though I was cheated bitterly twice..!! And I accept... They have their reasons to leave.!! Yet I cant hate them either...!! The former blessed me With two adorable kids... they are the pillows that I often wet at night..!! By looking at them... I forget the nightmares she showered on...!! Now... The Days are counted... As she is willing to take back my two companions... After three years of abandonment...!! Let her...!! And.. She has the right too.... As she is the Mother...!!! I will miss them so badly...!!! Yet I will never let them separate..!! Will Fight till the last breath...!! The last.... adorned my life with love.. Cared me and pampered..!! She brought warmth and worth into my dull life...!! She was always my delight... My sunshine... The memorable chapter ever..!! Often I covered my face in her arms ... My head always found solace in her lap... Felt her fingers moving along my crisp hair always...!! Fed me  with love...!! My co passenger..!! M...

ഇഷ്ട്ടം...(28/11/2023)

ഒരുപാട് സ്നേഹിച്ചു പോയാൽ പിന്നെ വെറുക്കാൻ സാധിക്കില്ല... എത്ര അവഗണിച്ചാലും...!!! ഓർമ്മകൾക്ക് മരണമില്ല... ജീവിതത്തിലെ ഏറ്റവും പ്രീയപെട്ട നിമിഷമായിരുന്നു ഇത്...!! ഒരുപാട് പ്രാർത്ഥിച്ച.... ഒരുപാട് കാത്തിരുന്ന നിമിഷം...!! കൂടെ നടന്നതും... കൈപിടിച്ച് നടത്തിയതും... കൂട്ടായി ഉണ്ടാവുമെന്ന് കരുതി തന്നെയാണ്...!! അപവാദങ്ങളും ആരോപണങ്ങളും നേരിട്ടതും സ്വന്തമെന്ന് വിശ്വസിച്ചു കൊണ്ട് തന്നെ...!! ഇനിയും ആ വിശ്വാസത്തിന് മാറ്റമില്ല..!! ചില റോളുകൾക്ക് മറ്റൊരു പകരക്കാർ ഉണ്ടാവില്ല...!! മറന്നെന്നു അഭിനയിക്കാനേ സാധിക്കൂ... ഓർമ്മകൾക്ക് മധുരമാണ്... എന്നും...!!!

ഒരു മാസം..(26/11/2023)

ഇന്നേയ്ക്ക്.... ഒരു മാസമായിരിക്കുന്നു...!! ചെയ്യാത്ത തെറ്റിന്... അറിയാത്ത കാര്യത്തിന്... അനുഭവിക്കാൻ തുടങ്ങിയിട്ട്...!! പരാതിയില്ല ഒന്നിനും... സങ്കടം മാത്രം...!! ജീവിതത്തിൽ ഒരുപാട് സ്നേഹിച്ചവർ തന്നെ വേദനിപ്പിക്കുമ്പോൾ... കുറ്റപ്പെടുത്തുമ്പോൾ... തെറ്റുകാരനാക്കുമ്പോൾ... തോറ്റു പോകുന്നു...!! തളർന്നു പോകുന്നു..!! ആരെയും ചതിച്ചിട്ടില്ല... ഒന്നും ആഗ്രഹിക്കാൻ  അർഹത ഇല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജീവിക്കുന്നത്...!! എങ്കിലും.... ഒരുപാട് സങ്കടം...!! മനസിലാക്കിയില്ലല്ലോ എന്നോർത്ത്... കൂടെ നടന്നിട്ടും... ചേർന്നിരുന്നിട്ടും...!! ജീവിതം കൈവിട്ട് പോയി തുടങ്ങിയിരിക്കുന്നു... സ്ഥിരം കഴിക്കുന്ന മരുന്ന് കൂടാതെ... രണ്ട് പുതിയ കൂട്ടുകാർ കൂടി...!! പിന്മാറണ്ടി വരുമെന്ന് തോന്നുന്നു... ആർക്കും ഭാരമാവാതെ... ശല്യമാവാതെ... എന്നേയ്ക്കുമായി മാറി കൊടുക്കേണ്ടിയിരിക്കുന്നു...!!

Happy bday ഫൈസി..(22/11/2023)

ജീവിതത്തിലെ വളരെ ചുരുക്കം ചില നല്ല ഓർമ്മകളിൽ ഒന്നാണ് മക്കളുടെ ജന്മദിനം...!! ഇന്ന്‌ എന്റെ ഫൈസിയുടെ ദിവസം...!! എന്റെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കണക്കെടുപ്പുക്കാരൻ...!! ഒരുപാട് ചിരിക്കുന്ന... അതിലുപരി ചിന്തിക്കുന്ന എന്റെ ഫൈസി...!! അവന്റെ ഇന്നലെകളെക്കാളും മനോഹരമാക്കി അവന്റെ ഇന്നിനെ മാറ്റാൻ ശ്രമിക്കുന്ന ഒരച്ഛനാണ് ഞാൻ...!! നാളെകൾ എന്റേതല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ...!! അവന് ആഗ്രഹങ്ങൾ ഒന്നുമില്ലായിരുന്നു.... ഒന്നും വേണമെന്ന് ആവശ്യപ്പെട്ടില്ല...!! പലവട്ടം ഞാൻ ചോദിച്ചെങ്കിലും..!! എങ്കിലും....  അവസാന നിമിഷം അവന് ഒരാളെ കാണണം എന്ന് പറഞ്ഞു... രാത്രി 11 മണി കഴിഞ്ഞപ്പോൾ.. കേക്ക് മുറിക്കാൻ എന്റെ കൂടെ വരുമോ എന്ന് അവൻ തന്നെ ചോദിച്ചു...!! അമ്മയില്ലാത്ത കൊച്ചായത് കൊണ്ടാവാം അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കൂടെ വന്നു...!! കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തുകൊണ്ട് പിരിഞ്ഞു... ഒരു നിമിഷമെങ്കിലും അമ്മയായി കണ്ടു കാണും...!! അതായിരിക്കാം അങ്ങനെ ഒരു ഉമ്മ...!!!

മൂന്നാർ..(11/11/2023)

സങ്കടം തോന്നുമ്പോഴൊക്കെ വരുന്നത് ഇങ്ങോട്ടാണ്...!! ഓരോ തവണ തിരിച്ച്  ചുരം ഇറങ്ങുമ്പോഴും മനസ്സ് ശാന്തമാവാറുണ്ട്...!! സങ്കടങ്ങൾ മാറിയിരിട്ടുണ്ടാവും ...!! സിരകളിൽ കയറുന്ന തണുപ്പും തഴുകി പോകുന്ന കോടയും മറവി സമ്മാനിക്കാറുണ്ട്...!! ഇന്ന്‌ മാത്രം... സങ്കടം മാറുന്നില്ല... മനസ്സ് ശാന്തമാവുന്നില്ല... എത്ര ശ്രമിച്ചിട്ടും മറവി എന്നെ പുണരുന്നില്ല...!! ആരുടെയോ ശൂന്യത... നിശബ്ദത... എനിക്ക് ശാന്തി തരുന്നില്ല...!! യാത്ര ചെയ്ത ദൂരമത്രയും ഭാരമായി തന്നെ... ചാരിയിരുന്നു തലോടുന്ന കൈകളെ എനിക്ക് നഷ്ടമായിരിരിക്കുന്നു..!! ഒരുപാട് ദൂരം ഒരുമിച്ച് സഞ്ചരിച്ചിരുന്ന  പ്രീയപെട്ടവളെ നഷ്ട്ടമായിരിക്കുന്നു...!! എത്ര ദൂരം പോയിട്ടും... മനസ്സ് ശാന്തമാവുന്നില്ല...!! എനിക്ക് നഷ്ടപെട്ടത് എന്റെ സന്തോഷമാണ്... എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ്..!! അങ്ങനെ ആദ്യമായി മുന്നാറും മടുപ്പിച്ചിരിക്കുന്നു...!! യാത്രയും...!! വരില്ലൊരിക്കലും... ഇനിയിങ്ങോട്ട്....!!

രണ്ട് സ്ത്രീകൾ...(28/10/2023)

ജീവിതത്തിൽ ഞാൻ പരിചയപ്പെട്ട രണ്ട് സ്ത്രീകൾ... രണ്ട് പേരും എനിക്ക് പ്രീയപെട്ടതാണ്.... ഇനിയെന്നും...!! ഉപേക്ഷിച്ചു പോയാലും... അപരിചിതരായാലും... വേറൊരാളുടെ സ്വന്തമായെങ്കിലും ....!!! പരാതിയില്ല.. സങ്കടം മാത്രം..!! ആദ്യത്തെയാളെ.... അവളുടെ പതിനാലാം വയസിൽ പരിചയപെട്ടു... ഏഴ് വർഷം പ്രണയിച്ചു.... വിവാഹം കഴിച്ചു... പത്തു വർഷം ജീവിച്ചു... രണ്ട് കുഞ്ഞുങ്ങളുമായി.. 30 വയസ്സ് വരെ സ്നേഹിച്ചു... അപ്പോഴേയ്ക്കും ഞാൻ മോശക്കാരനായി... എനിക്കില്ലാത്ത കുറ്റവും കുറവും വേറെയില്ല...!! 36 വയസ്സിൽ ക്യാൻസർ സർജറി കഴിഞ്ഞു oncologist പറഞ്ഞ കീമോയും റേഡിയേഷനും ചെയ്യാൻ കൂടെ നിൽക്കുമോ എന്ന് ചോദിച്ചപ്പോൾ... "താൻ രോഗിയാണ്..തന്നെ നോക്കി ജീവിതം കളയാൻ ഞാൻ ഇല്ല.. ഞാൻ ചെറുപ്പമാണ്..!!" ഇത്രയും വ്യക്തമായി നിലപാട് പറഞ്ഞത് കൊണ്ട് തടഞ്ഞില്ല.. അങ്ങനെ 36 വയസ്സിൽ ഞാൻ ക്യാൻസർ രോഗിയായ ഡിവോഴ്സിയായി...!! അന്ന് ഉപേക്ഷിച്ചു പോയവർ  ഇന്ന്  വളരെ സന്തോഷത്തോടെ എറണാകുളത്ത് എവിടെയോ ജീവിക്കുന്നു..!! ഒരു ഫോൺ വിളി കൊണ്ടോ ഒരു മെസ്സേജ് കൊണ്ടോ ഞാനും മക്കളും അവൾക്ക് ഇതുവരെ ശല്യം ആയിട്ടില്ല...!! എങ്കിലും... അതൊരു വല്ലാത്ത അവസ്ഥയായിരുന്നു...!! ഓർക്ക...

ഒഴിവാക്കൽ..FB.(27/10/2023)

അവഗണന ഒഴിവാക്കലിന്റെ ആമുഖമാണ്....!! പ്രകോപിപ്പിച്ചു കൊണ്ടേയിരിക്കും... ആഴ്ചകളും മാസങ്ങളും...!! പലതും ആരോപിക്കപ്പെടും... കുത്തി നോവിച്ചു കൊണ്ടേയിരിക്കും... വേണ്ടെന്ന് വെയ്ക്കാൻ... സ്വയം നമ്മളായി മാറി കൊടുക്കുവാൻ... ഒഴിഞ്ഞു പോകാൻ...!! അവസാനം... ചെയ്യാത്ത കുറ്റം ആരോപ്പിക്കപെടുമ്പോൾ... എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് നമ്മളൊന്ന്  പൊട്ടി തെറിക്കുമ്പോൾ...  ഒഴിവാക്കലിനു അത് മാത്രം പരിഗണിക്കപ്പെടും...!! എങ്കിലും... ഉള്ളിന്റെയുള്ളിൽ  വേണ്ടെന്ന് വെയ്ക്കൽ എളുപ്പമാവില്ല...!! പുറമെ മറന്നെന്നു ഭാവിച്ചാലും.. അപരിചിരാതായാലും... ഓർമ്മകളിൽ... അനുഭവിച്ച സ്നേഹവും... ലാളനയും... പരിഗണയും... അവശേഷിക്കും..!! വെറുപ്പ് അഭിനയിക്കാനേ സാധിക്കൂ...!! കാരണം... ഉള്ളു തുറന്ന് സ്നേഹിച്ചവരെ ഒരിക്കലും വെറുക്കാനാവില്ല... മറക്കാനും...!! ജീവിതത്തിൽ ഇനിയങ്ങോട്ട്  ഒരിക്കൽ സ്നേഹിച്ചതിന്റെ തിരുശേഷിപ്പുകൾ ബാക്കിയാവും...!! ഓർമ്മകൾക്ക് മരണമുണ്ടാവില്ല..!! ചതിയില്ലാതെ സ്നേഹിച്ചതിന്റെ.. കൂടെ നിന്നതിന്റെ... താങ്ങിയതിന്റെ... കൈപിടിച്ച് നടത്തിയതിന്റെ... മകളെ പോലെ ലാളിച്ചതിന്റെ... സുഹൃത്തായി തന്ന കരുതലിന്റെ... കാമുകിയെ പ...

മാനസിക രോഗി.. (02/11/2023)

അങ്ങനെ ജീവിതത്തിൽ ആദ്യമായി ആ മരുന്നുകൾ കൂടി കഴിക്കേണ്ടി വന്നു... 17 വർഷം സ്നേഹിച്ചവൾ ഇട്ടേച്ചു പോയപ്പോൾ കഴിച്ചില്ല...!! പക്ഷേ... രണ്ട് വർഷം മകളെ പോലെ പരിചരിച്ചു കൊണ്ട് നടന്നവൾ കറിവേപ്പിലയാക്കി ഉപേക്ഷിച്ചു കളഞ്ഞപ്പോൾ ഞാൻ തകർന്നു...!! വീണ് പോയി... വീഴ്ത്തിയവൾ സന്തോഷത്തോടെ യാത്ര പോയി എന്റെ വീഴ്ച്ച ആഘോഷിക്കുന്നു...!! പരാതിയില്ലെടോ...!! നീയെന്നും എന്റെ പ്രീയപെട്ടവൾ... എന്നോട് എന്ത് വേണേലും കാണിച്ചോളൂ... വെറുത്തോളൂ... തോൽപ്പിച്ചോളൂ..., എന്നാലും നീയെനിക്ക് എല്ലാം... ഒരുപാട് ഇഷ്ട്ടം ആണെടോ... എന്റെ പ്രീയപെട്ടവളെ...,!! എന്തൊക്കെ ചെയ്താലും എനിക്ക് നിന്നെ വെറുക്കാൻ പറ്റില്ല... മറക്കാനും...!! ഇനി എന്നും മരുന്ന് കഴിച്ചു ജീവിതം തീരട്ടെ.... എന്റെ പ്രീയപെട്ടവൾക്ക് സന്തോഷമാവട്ടെ...!!