മൂന്നാർ..(11/11/2023)
സങ്കടം തോന്നുമ്പോഴൊക്കെ വരുന്നത് ഇങ്ങോട്ടാണ്...!!
ഓരോ തവണ തിരിച്ച് ചുരം ഇറങ്ങുമ്പോഴും മനസ്സ് ശാന്തമാവാറുണ്ട്...!!
സങ്കടങ്ങൾ മാറിയിരിട്ടുണ്ടാവും ...!!
സിരകളിൽ കയറുന്ന തണുപ്പും തഴുകി പോകുന്ന കോടയും മറവി സമ്മാനിക്കാറുണ്ട്...!!
ഇന്ന് മാത്രം...
സങ്കടം മാറുന്നില്ല...
മനസ്സ് ശാന്തമാവുന്നില്ല...
എത്ര ശ്രമിച്ചിട്ടും മറവി എന്നെ പുണരുന്നില്ല...!!
ആരുടെയോ ശൂന്യത...
നിശബ്ദത...
എനിക്ക് ശാന്തി തരുന്നില്ല...!!
യാത്ര ചെയ്ത ദൂരമത്രയും ഭാരമായി തന്നെ...
ചാരിയിരുന്നു തലോടുന്ന കൈകളെ എനിക്ക് നഷ്ടമായിരിരിക്കുന്നു..!!
ഒരുപാട് ദൂരം ഒരുമിച്ച് സഞ്ചരിച്ചിരുന്ന പ്രീയപെട്ടവളെ നഷ്ട്ടമായിരിക്കുന്നു...!!
എത്ര ദൂരം പോയിട്ടും...
മനസ്സ് ശാന്തമാവുന്നില്ല...!!
എനിക്ക് നഷ്ടപെട്ടത് എന്റെ സന്തോഷമാണ്...
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ്..!!
അങ്ങനെ ആദ്യമായി മുന്നാറും
മടുപ്പിച്ചിരിക്കുന്നു...!!
യാത്രയും...!!
വരില്ലൊരിക്കലും...
ഇനിയിങ്ങോട്ട്....!!