Posts

Showing posts from September, 2025

വീട് മാറൽ (23/09/25)

ഇനിയങ്ങോട്ട് ജീവിതത്തിൽ  തനിച്ചാണ് എന്ന തിരിച്ചറിവാണ്  40 വയസ്സിൽ രണ്ട് കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് ജീവിക്കാൻ  എന്നെ പ്രാപ്തനാക്കിയത്...!! മറ്റൊരു നാട്ടിൽ രണ്ട് കുട്ടികളുമായി ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോൾ  ഒരു ഗ്യാസ് സിലിണ്ടർ  connect ചെയ്യാനോ ഒരു കിലോ അരിയുടെ വിലയോ  അറിയില്ലായിരുന്നു...!! ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ  നഷ്ടബോധം ഒട്ടുമില്ല..!! തീരുമാനം തെറ്റായി പോയില്ലെന്ന്  സ്വയം മനസ്സിലാക്കിയ രണ്ടാമത്തെ തിരിച്ചറിവ്...!! ജീവിതം 2025 ൽ എത്തി നിൽക്കുമ്പോൾ എനിക്ക് എല്ലാവരോടും നന്ദി മാത്രം..!! ഒറ്റയ്ക്ക് ആക്കിയതിന്... ഒഴിവാക്കിയ സൗഹൃദങ്ങൾക്ക്... തനിച്ച് ജീവിക്കാൻ എന്നെ പഠിപ്പിച്ചതിന്..  ശീലിപ്പിച്ചതിന്... പ്രാപ്തനാക്കിയതിന്...!! ഇനിയങ്ങോട്ട് ഞാൻ ഒറ്റയ്ക്ക് ആണെന്ന് എന്നെ ഇടയ്ക്ക് ഓർമ്മപ്പെടുത്തുന്ന എന്റെ മാത്രം സന്തോഷത്തിന്... എന്നും നന്ദി മാത്രം ...!!