വിടപറയൽ..FB (28/06/2023)
പണ്ടേ എടുത്ത തീരുമാനമാണ്..! മറ്റൊരാളുടെ സന്തോഷം നശിപ്പിച്ചുകൊണ്ട് ഒരിക്കലും സന്തോഷിക്കില്ലെന്ന്..!! വർഷം മൂന്ന് കഴിയുമ്പോഴും ആ തീരുമാനത്തിന് മാറ്റമില്ല..!! എങ്കിലും ഇടയ്ക്ക് മനസ്സ് ആഗ്രഹിച്ചു പോവാറുണ്ട്... ചിലത് കാണുമ്പോൾ.. ചിലരെ പരിചയപ്പെട്ടപ്പോൾ..!! കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബമെന്ന് സമുദായം പറയുന്നു...!! അങ്ങനെയുള്ള കൂടിചേരലുകളാണ് സന്തോഷം...!! ആഗ്രഹവും...!! എങ്കിലും മാറിക്കൊടുക്കുക... പിന്തിരിഞ്ഞു നടക്കുക.. തിരിഞ്ഞ് നോക്കാതെ... ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ...!! ഒരുമിച്ച് ഉണ്ടായിരുന്ന ഓരോ നിമിഷവും ഓർത്തെടുക്കുക.. അതിന് നന്ദി പറയുക... മനസ്സിൽ...!! ആരുടേയും സന്തോഷത്തിന് തടസമാവരുത്....!! ഒരാളുടെയും സൗഭാഗ്യങ്ങൾ തട്ടി തെറിപ്പിക്കരുത്...!! മറ്റൊരാൾ സങ്കടപെടുവാൻ ഒരു കാരണമാവരുത്...!! ജീവിതത്തോട് അതിമോഹവും കുടുംബം ഉണ്ടാക്കാനുള്ള അത്യാഗ്രഹവും തോന്നുമ്പോൾ സ്വയം നോക്കുക... ഉള്ളിലേയ്ക്ക് തന്നെ... ആരും കാണാത്ത നമ്മളെ സ്വയം കാണണം...!! എന്നിട്ട് പറയണം... തെറ്റ്പറ്റി പോയെന്ന്... ആഗ്രഹിക്കില്ല ഇനിയൊരിക്കല്ലെന്നും...!! അർഹതയില്ലാത്തത് കൊണ്ട്..!! ജീവിതം പഠിപ്പിച്ച പാഠം...!! മിക്കവാറും...