മൊഴി... (13/06/2023)

നല്ലപോലെ ഭ്രാന്ത് പൂക്കണം...!!
ചങ്ങലകൾക്ക് അപ്പുറം...!!
ഇനിയൊരു തിരിച്ചു പോക്ക് ഇല്ലാത്ത വിധം...!!

പഴി പറയാനും പഴി ചാരാനും ഒന്നും ബാക്കി വെയ്ക്കാതെ
ഒരു ദിനം വേണം...!!
ആസ്വദിച്ചു കരയണം... ചിരിക്കണം...
ഇനിയൊരിക്കലും സാധിച്ചില്ലെങ്കിലോ...??

ആരെയും ഒന്നും ബോധിപ്പിക്കാൻ നാവ് പൊങ്ങാത്ത...
ചുണ്ട് ചലിക്കാത്ത ഒരു ദിനം...!!

നല്ല പോലെ മഴ പെയ്തൊഴിഞ്ഞ ഒരു രാത്രിക്ക് ശേഷമുള്ള പകൽ...!!
അൽപ്പം മൂടി നിൽക്കണം...
മഴ ചാരാതെ...
 സങ്കടങ്ങളുടെ മൂട് പടം പുതച്ചപോലെ...!!
തോന്നണം...
പ്രകൃതിക്ക്  സങ്കടമെന്ന്...!!
വേറെ ആർക്ക് സങ്കടം...???

മുറ്റത്ത് എല്ലാർക്കും കയറി നിൽക്കാനുള്ള ഇടം ഉണ്ടാവണം...
അൽപ്പം ചെളി പറ്റിയേക്കാം...
ഇന്നലെ വരെ എന്റെ ഉള്ളിൽ ഉണ്ടായതിന്റെ അവശേഷിപ്പ്..!!
ഞാൻ അനുഭവിച്ചതിന്റെ...
ഞാൻ കൊടുത്ത സ്നേഹത്തിന് കിട്ടിയ ചെളി...
ജീവിതം എന്നെ വാരി എറിഞ്ഞ ചെളി...!!

അപ്പുറത്തുള്ള പൈപ്പ് വരെ മാത്രം അവശേഷിക്കുന്ന ചെളി...
പിന്നീട് അതും മണ്ണിൽ കലരും എന്നെ പോലെ...!!
നിസാരമായി കഴുകി കളയാൻ പറ്റുന്ന ചെളി...!!

പിറുപിറുപ്പുകൾ കേൾക്കാം...!!
വിറങ്ങലിച്ചു കിടക്കുമ്പോളും കുറ്റം കേൾക്കാം...!!
ആർക്കും വേണ്ടാത്തവൻ ആയി പോയത് കൊണ്ട്...!!
നല്ലത് പറയാൻ ആരുമുണ്ടാവില്ല...!!
നല്ലതൊന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം...!!

എല്ലാർക്കും
മറുപടി എഴുതി വെച്ചിട്ടുണ്ട്...!!
അതുവരെ ആരും വായിക്കാത്ത എന്റെ അകത്തളങ്ങളിൽ...!!
വിശ്വസിപ്പിക്കാനല്ല...
ഒരു ആശ്വാസത്തിനു...!!
മണ്ണോടു മണ്ണ് ചേർന്നാലും ഞാൻ മോശം തന്നെ...!!
എനിക്ക് വേണ്ടി സംസാരിക്കാൻ ഒരു നാവോ എന്നെ കേൾക്കാൻ ഒരു കാതോ ഇവിടുണ്ടാവില്ലെന്നു അറിഞ്ഞു കൊണ്ട് തന്നെ...!!

ബാക്കി വെയ്ക്കാൻ തോന്നിയില്ല...
കൂടെ നടത്താനും കൂട്ടവാനും ആരുമില്ലെന്നു അറിയാം...
അറിഞ്ഞു കൊണ്ട് എങ്ങനെ ഉപേക്ഷിക്കും...??
നാളെ മറ്റുള്ളവർക്ക് ബാധ്യത ആവാൻ...?
പഴി കേൾക്കാനും കുത്ത് വാക്ക് പറയാനും ബാക്കി വെയ്ക്കാൻ തോന്നിയില്ല...!!

കൊണ്ട് പോകുന്നു...
കൂടെ...!!

മഴയും തണുപ്പും ഞങ്ങൾക്ക് ഇഷ്ടമാണ്...!!
കെട്ടിപിടിച്ചു തന്നെ പോകും...!!
ഒന്നും ബാക്കി വെയ്ക്കാതെ...
ആർക്കും ബാധ്യതയാവാതെ...!!

ആരെയും ബുദ്ധിമുട്ടിക്കാതെ...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)