Posts

Showing posts from October, 2023

iphone 15... (21/10/2023)

"ഉയർന്ന ചിന്തഗതിയും മൂഞ്ചിയ ജീവിതവും..." ന്യൂ ജനറേഷൻ പിള്ളേരുടെ കളിയാക്കൽ ലൈൻ...!! ഞാൻ അതങ്ങ് മാറ്റി... ഉയർന്ന ചിന്താഗതിയും അതിലും ഉയർന്ന ജീവിതവും..!! ചില ഇഷ്ടങ്ങൾ സ്വന്തമാക്കിയും.. പറ്റാത്തവയ്ക്ക് പുറകെ നടന്നും ഞാനും (എന്നെങ്കിലും സ്വന്തം ആവുമെന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ ) ജീവിതം ആഘോഷിക്കുന്നു...!! മൊബൈൽ ഫോൺ ലോകത്തെ ആഡംബര വാക്കായ i phone ഞാൻ അങ്ങട് വാങ്ങി  (iphone 15 - 256 gb) ഒരു ലക്ഷം രൂപയ്ക്ക്...!! ലോൺ എടുത്തും ഓണം ഉണ്ണണം എന്ന് പറഞ്ഞ മാവേലി ആണ് എന്റെ ഹീറോ...!!! ജീവിക്കുമ്പോൾ ആസ്വദിച്ചു ജീവിക്കുക... സ്വന്തമാക്കാൻ സാധിക്കുന്ന സ്വപ്‌നങ്ങൾ ഒക്കെയും കൈയെത്തി തന്നെ പിടിക്കുക.. മാറ്റി വെയ്ക്കരുത്.... നാളേയ്ക്ക്... (നടക്കാത്ത കൊണ്ടല്ല...) നാളെ നാം ഇല്ലെങ്കിലോ..??? യാത്രകൾ ഇഷ്ടപെടുന്ന... ഫോട്ടോകൾ ഓർമ്മയായി സൂക്ഷിക്കുന്ന എനിക്ക് i ഫോൺ ആഡംബരമല്ല...!! ഇനി അങ്ങനെ ആരെങ്കിലും കരുതിയാലും എനിക്ക് മൈരാണ്...!!

ആഗ്രഹങ്ങൾ..FB. (25/10/2023)

ജീവിതത്തിന്റെ പകുതി എന്ന് ഈ സമയത്തെ വിളിക്കാൻ ആഗ്രഹിക്കുന്നില്ല...!! ബാക്കി പകുതി ഒരിക്കലും സ്വന്തമാക്കാൻ ഉണ്ടാവില്ലെന്നുള്ള ഉറപ്പുള്ളത് കൊണ്ട് തന്നെ...!! ചെറിയ ഇഷ്ടങ്ങൾക്ക് ഉള്ളിൽ നിന്നും ജീവിതം സ്വപ്നം കണ്ടായിരുന്നു ശീലം...!! സ്ഥിരമായി ജോലി... ഒരു കൊച്ച് വീട്‌... അതിനകത്തു നിറയെ പുസ്തകങ്ങൾ... പുറമെ ചെടികളും മരങ്ങളും...!! പിന്നീട്... ജീവിതം ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ വീടെന്ന സ്വപ്നം വീണുടഞ്ഞു..!! കൂടെ നിൽക്കേണ്ടവർ തന്നെ ആ സ്വപ്നം ഒരിക്കലും നടക്കരുത് എന്ന് ഉറപ്പു വരുത്തി..!! വിധി ആയിരിക്കാം... അല്ലെങ്കിൽ തല വര... രണ്ടും ഒരുമിച്ച് ആവാം.. എന്നാലും പരാതിയില്ല..!! Ac ൽ ഒന്നും ബാക്കിയില്ലെങ്കിലും ഓർമ്മകൾക്ക് നല്ല ഭംഗിയാണ്.. ഒന്ന് വീണ് പോയാൽ... കിടന്ന് പോയാൽ... പിന്നീട് ഒരു ഉയർത്തെഴുന്നേക്കൽ ഒരിക്കലും ഉണ്ടാവില്ലെന്നു സമ്പാദ്യം തെളിയിക്കുന്നു..!! ഉപയോഗമാണ് മാനദണ്ഡം... സ്നേഹത്തിനും... ജീവിതത്തിനും...!!

4th day... (13/10/2023)

ആദ്യമായിട്ടാണ് ഇത്രയും വിഷമം ഉണ്ടാവുന്നത്...!! മിക്കവാറും വഴക്ക് ഉണ്ടാവാറുണ്ട്... അത് പലപ്പോഴും അകന്ന് നിൽക്കുന്നത് കൊണ്ട് മാത്രം ആയിരുന്നു... ഒരുമിച്ച് ഉള്ളപ്പോൾ ഒരുപാട് സ്നേഹം അനുഭവിച്ചിട്ടുണ്ട്..!! പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം...!! ഒരിക്കലും മറക്കാൻ ആവാത്ത വിധം...!! ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചിട്ടുണ്ട്... ഒരുമിച്ച് ഇരുന്നതും... കൈ കോർത്തു നടന്നതും മടിയിൽ കിടന്ന് ഉറങ്ങുന്നതും അങ്ങനെ പലത്... എന്നും ഓർമ്മയിൽ ഉണ്ടാവുന്നവ... ഹൃദയത്തിൽ ചേർത്ത് വെച്ചിരിക്കുന്ന ഓർമ്മകൾ...!! പക്ഷേ... ഇപ്പോൾ മനസിലായി...അവൾ എന്നെ ഒഴിവാക്കാൻ ഒരുപാട് ശ്രമിക്കുന്നത്...!! അവളുടെ ഇഷ്ട്ടം ആണ് എനിക്ക് എന്നും വലുത്... അത് നടത്തി കൊടുക്കാൻ വേണ്ടി മാത്രം ഞാൻ കാത്തിരിക്കാറുണ്ട്...!! പക്ഷേ.... ഇത് മാത്രം നടത്തി കൊടുക്കാൻ എനിക്ക് പറ്റുന്നില്ല...!! അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് ഉറപ്പായത് ഇപ്പോഴാ... അവളെ നഷ്ടപ്പെട്ടപ്പോൾ...!! എന്റെ ജീവനെ പോലെ ഞാൻ സ്നേഹിക്കുന്നു... എനിക്ക് പറ്റുന്നില്ല... ആവളെ പിരിയാൻ... അവളില്ലാതെ ജീവിക്കാൻ... എനിക്ക് മനസിലാവാത്തത്... ഞാൻ അനുഭവിക്കുന്ന വേദനയുടെ കുറച്ച് എങ്കിലും അവൾക്കും ഉണ്ടാവു...

മദ്യം... (13/10/2023)

അനുഭവിക്കുന്നത് പറഞ്ഞും എഴുതിയും വിവരിക്കാൻ അറിയില്ല... സാധിക്കുന്നില്ല...!! ഒരിക്കൽ അനുഭവിച്ചതിന്റെ പതിമടങ്ങ് ഇപ്പൊ അനുഭവിക്കുന്നു...!! പകൽ പോലും മനസ്സിൽ ഒരു തിരയിളക്കമാണ്...!! ഒന്നും ചെയ്യാൻ സാധിക്കുന്നില്ല...!! ചിന്തകൾ അവളെ കുറിച്ച് മാത്രം.. എങ്ങനെ ആലോചിച്ചിട്ടും മനസിലാവുന്നില്ല... എങ്ങനെ എന്നെ ഉപേക്ഷിച്ചു പോകാൻ പറ്റിയെന്നു...!! അത്ര ഞാൻ സ്നേഹിച്ചില്ലേ?? കൂടെ നിന്നില്ലേ..?? ഒപ്പം ഉണ്ടാവാൻ ആഗ്രഹിച്ചില്ലേ..?? എന്നിട്ടും...?? 2019 ൽ അനുഭിച്ചതിൽ കൂടുതൽ ഇപ്പൊ...!! സ്നേഹിച്ചിട്ടും കൂടെ നിന്നിട്ടും കിട്ടുന്ന ഈ ഒഴിവാക്കൽ താങ്ങാൻ സാധിക്കുന്നില്ല...!! കുടിച്ചാൽ ഞാൻ തകർന്നു പോകും..എന്തെങ്കിലും ഞാൻ ചെയ്തു പോകും... ജീവിതം കൈവിട്ട് പോകും...!! അത്കൊണ്ട് കുടിക്കുന്നില്ല...!! തോന്നൽ ഉണ്ടാവുന്നുണ്ട്... പക്ഷേ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്... ഇതുപോലെ അവളെ കുറിച്ചുള്ള ചിന്തകളും നിയന്ത്രിക്കാൻ സാധിച്ചിരുന്നെങ്കിൽ...???

3rd day.. (12/10/2023)

എത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സിൽ നിന്നും പോകുന്നില്ല... എങ്ങനെ എന്നെ കളയാൻ പറ്റി എന്ന് മനസിലാവുന്നില്ല...!! തീർച്ചയായും വേറെ ആരോടോ ഇഷ്ട്ടം തോന്നാതെ എന്നെ മറക്കാൻ സാധിക്കില്ല... രാത്രി ഒരു മണിക്ക് പോലും ഓൺലൈൻ ഉള്ളത് കാണുമ്പോ മനസിലാവുന്നുണ്ട്...!! പഴയ കാമുകൻ ആയിരിക്കണം.. എന്നോട് പോലും ആ സമയം ചാറ്റ് ചെയ്യാറില്ല... സുബിയുടെ സ്നേഹം കിട്ടിയത് കൊണ്ടാവും എന്നെ ഇത്രയും നിസ്സാരമായി ഒഴിവാക്കാൻ സാധിച്ചത്....!! ഡിസംബറിൽ ദുബായ് പോകാൻ മനസ്സ് പകപ്പെടുത്തുവാനായിരിക്കണം ഇതെല്ലാം... കുറ്റബോധം ഇല്ലാതെ ഇനി അവനെ പ്രണയിക്കാൻ ആയിരിക്കും എന്നെ പൂർണ്ണമായും ഒഴിവാക്കുന്നത്...!! എവിടെയാണ് ഞാൻ തോറ്റു പോയത് എന്ന് മനസിലാവുന്നില്ല...!! ഇങ്ങനെ ഒഴിവാക്കി പോവാനായിരുന്നുവെങ്കിൽ എന്തിനാ ഇത്രയും അടുത്തത്.?? ഇനിയങ്ങോട്ട് എന്റെ ജീവിതം എങ്ങനെ ആവുമെന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചു കാണുമോ..?? Shopping നടത്തിയും കറങ്ങി നടന്നും അവൾ ജീവിതം ആസ്വദിക്കുന്നു.... Facebook നിറയെ പുതിയ ആൺ സുഹൃത്തുക്കൾ... അവരുമായി ചാറ്റ് ചെയ്തും തമാശ പറഞ്ഞും ഞാൻ എന്ന ശല്യത്തെ അവൾ പൂർണമായും മറന്നു...!!

ഫുൾ സ്റ്റോപ്പ്‌... (12/10/2023)

ഇതിനൊരു തീരുമാനം വേണമെന്ന് ഞാൻ ഇപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നു..!! ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാവുന്ന ഈ ടെൻഷൻ എനിക്ക് താങ്ങാൻ സാധിക്കുന്നില്ല...!! ഒഴിവാക്കി പോകാൻ മനസ്സിനെ പകപ്പെടുത്തുന്നതിന്റെ ഭാഗമായിരിക്കും ഇടയ്ക്ക് കാണിക്കുന്ന വെറുപ്പും അവഗണനയും...!! ഒറ്റയടിക്ക് മറക്കാൻ പറ്റാത്ത കൊണ്ടാവും... കുറച്ചു കുറച്ചു വെറുപ്പിക്കൽ... അങ്ങനെ ആവുമ്പോൾ ഞാൻ തന്നെ ഒഴിഞ്ഞു പോകുമെന്ന് കരുതി കാണും...!! ശരിയാ എനിക്ക് ഇത് താങ്ങാൻ സാധിക്കുന്നില്ല... അവൾ ആഗ്രഹിക്കുന്നത് തന്നെ ചെയ്തു കൊടുക്കണം...!!  ഈ കഴിഞ്ഞ തിങ്കൾ മുതൽ ഞാനും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു തുടങ്ങി... അവൾക്ക് എന്നെ വേണ്ടെന്നു... എന്നെ മടുത്തെന്നു... ഇനി ഒരിക്കലും പഴയ പോലെ അവളുടെ പുറകെ പോകരുത് എന്ന് ഞാൻ തന്നെ എന്റെ മനസിനോട് പറഞ്ഞു കൊണ്ടിരിക്കുന്നു...!! അവൾ ആഗ്രഹിച്ച ജീവിതം അവൾ ജീവിക്കട്ടെ...!! സ്നേഹം പിടിച്ചു മേടിക്കാൻ പറ്റില്ലല്ലോ...?? എങ്കിലും മനസ്സിൽ നിന്നും അവൾ മായുന്നില്ല... ഇടയ്ക്ക് അവളുടെ മെസ്സേജ് ഉണ്ടോ എന്ന് ഞാൻ നോക്കി പോകും... പഴയ പോലെ ഫേസ്ബുക്കിൽ എന്റെ ഫോട്ടോയുണ്ടോ എന്ന്...!! ഇല്ലെന്ന് കാണുമ്പോൾ... വെറുപ്പ് തിരിച്ചറിയുമ്പോൾ... ഒരുപാ...

back seat... (12/10/2023)

മനസ്സിൽ അകൽച്ച തോന്നി തുടങ്ങിയാൽ അത് പ്രകടിപ്പിച്ചു തന്നെ കാണിക്കണം...!! മകനെ പോലെ... ഇന്ന്‌ അവൻ കാറിൽ ബാക്ക് സീറ്റിൽ ആണ് ഇരുന്നത്...!! ഇന്നലെ വരെ വാശിയോടെ എന്നോടൊപ്പം ഇരുന്നവൻ..!! എത്ര വേഗമാണ് ഞാൻ അന്യൻ ആയത്...?? എത്ര എളുപ്പമായി എന്നെ ഒഴിവാക്കാൻ കഴിഞ്ഞു...?? ഒന്നിനും നിർബന്ധിക്കാൻ ഞാൻ ഇല്ല.. ഇനിയൊരിക്കലും...!! പരാതിയില്ല.. പരിഭവങ്ങളും...!! ജനിപ്പിച്ചു പോയതുകൊണ്ടുള്ള ഉത്തരവാദിത്തങ്ങൾ ചെയ്തു കൊടുക്കും...!! അത് എന്റെ കടമയായി തന്നെ കാണുന്നു...!! ഇനിയെന്നും...!! വീണ് പോകുന്നത് വരെ... ഒരിക്കലും  ആർക്കും ബാധ്യതയായി അവശേഷിക്കില്ല ഞാൻ..!! തിരിച്ചിനി സ്നേഹമോ മനസിലാക്കലോ പ്രതീക്ഷിക്കുന്നില്ല... ആരിൽ നിന്നും...!! ഒന്നിനുമുള്ള യോഗ്യതഎനിക്കില്ല...!! ഇഷ്ട്ടം തോന്നാനും മനസിലാക്കപ്പെടാനും...!! അന്നും ഇന്നും ഞാൻ വലിയൊരു തെറ്റ് തന്നെ..!! മറ്റുള്ളവരാണ് ശരികൾ...

2nd day... (11/10/2023)

രാവിലെ തീരുമാനിച്ചതാണ്... എന്തെങ്കിലും ഒരു മാറ്റം ഇന്ന്‌ വേണമെന്നത്...!! ഇനി ഓർക്കാതിരിക്കാൻ ശ്രമിക്കില്ല എന്നൊന്നും പറയാൻ എനിക്ക് പറ്റില്ല... വൈകിട്ട് വരെ നോക്കാൻ ചെന്നില്ല... ഓൺലൈൻ ഉണ്ടോയെന്നോ സ്റ്റാറ്റസ് എന്താണെന്നോ...!! ഞാൻ ഒഴിഞ്ഞു പോകാൻ ആള് ഒരുപാട് കഷ്ടപെടുന്നു... കണ്ടില്ലെന്ന് നടിക്കാൻ എന്റെ ശത്രു ഒന്നുമല്ലല്ലോ... കുറെ നാൾ എന്നെ സ്നേഹിച്ച പെണ്ണല്ലേ...?? അവളുടെ സന്തോഷത്തിന് ഞാനായിട്ട് എതിര് നിൽക്കുന്നില്ല...!! ഞാൻ ഒഴിഞ്ഞു മാറുന്നു...!!! ആരുടെ കൂടെയാണോ സന്തോഷം അവരോടു കൂടെ ആയിരിക്കട്ടെ...!! നോവുള്ള ഒരു വേദനയായി ഞാൻ ഒരിക്കലും ഇടയ്ക്ക് വരില്ല...!! ആരുടേയും സന്തോഷത്തിന് ഞാൻ എതിരല്ല...!! എനിക്ക് തന്ന ഓർമ്മകൾ മതി ഇനിയങ്ങോട്ട് അവളെ ഓർത്ത് ജീവിക്കാൻ... വെറുപ്പിക്കാതെ... യഥാർത്ഥ സ്നേഹം ഞാൻ അനുഭവിച്ചത് അവളിൽ നിന്നായിരുന്നു...!! ഇപ്പൊ എനിക്ക് നഷ്ടമായെങ്കിലും അവൾ തന്ന സ്നേഹവും പരിചരണവും ഒരിക്കലും മറക്കില്ല ഞാൻ...!! നാളെകളിൽ നനവായി... നോവായി അവൾ ഉണ്ടാവും... കുറെ ഞാൻ പിടിച്ചു നിന്നു... ഈ നിമിഷം വരെ... പിന്നെ കൈവിട്ടു പോയി.. ആളെ ഞാൻ നോക്കി പോയി...!! അവൾ.... പതിവ് പോലെ ഫേസ്ബുക്കിൽ ഉള്ള ആണുങ്ങളെ സു...

അതിജീവനം FB... (11/10/2023)

ഇനി മുന്നോട്ടുള്ള ദൂരം ദുഷ്‌കര മാവുന്നു... അതിജീവനം ഒരു ചോദ്യവും..!! എന്തിന് വേണ്ടി...?? ആർക്ക് വേണ്ടി...?? രാത്രികളിൽ ശാന്തമായി ഉറങ്ങാനും... പുലർച്ചെ എഴുന്നേൽക്കാനുമായി ഒരു പ്രതീക്ഷ ജീവിതത്തിൽ ഉണ്ടായിരുന്നു... ഈ അടുത്ത കാലം വരെ...!! ഇന്ന്‌ അവയെല്ലാം നഷ്ടമായിരിക്കുന്നു...!! സ്വപ്നങ്ങൾ ഒക്കെയും പാതി വഴിയിൽ ഉപേക്ഷിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു..!! ഇനി എന്തിന് എന്നൊരു ചോദ്യമില്ല..!! ആർക്ക് വേണ്ടിയും ഇനിയൊരു കാത്തിരിപ്പ് ഇല്ല..!! വാരികൊടുത്തത് ഒന്നും സ്നേഹമായിരുന്നില്ല എന്ന് പറയുന്നു... പ്രതികാരത്തോടെ പ്രവർത്തിച്ചു കാണിക്കുന്നു...!! ആഴ്ചയിൽ രണ്ട് ദിവസം കാണിക്കുന്നത് സ്നേഹമാണെന്ന് തെറ്റിദ്ധരിച്ചത് എന്റെ മാത്രം പ്രശ്നമാണ്...!! ആരെയും അതിന് ഞാൻ കുറ്റപ്പെടുത്തുന്നില്ല...!! ഇറങ്ങി വരുമെന്നും ഒരുമിച്ച് ജീവിക്കുമെന്നും എന്നോട് പറഞ്ഞതും എന്റെ മാത്രം തോന്നലാവും...!! ജീവിതത്തിൽ ഏറ്റവും വലുത് പണമാണ് എന്ന് എനിക്ക് തിരിച്ചറിവ് തന്നതിന് ഒരുപാട് നന്ദി...!! പ്രണയവും ഇഷ്ട്ടവും പണം നോക്കിയാവണമെന്ന് അറിയില്ലായിരുന്നു...!! പഠിപ്പിച്ചു തന്നു...!! ഞാൻ എന്തായാലും ഇങ്ങനെ തന്നെ... ഒന്നും മാറ്റുവാനും തിരുത്തുവാ...

മകൻ... (11/10/2023)

സംഭവിക്കേണ്ടത് എല്ലാം സംഭവിച്ചു തുടങ്ങിയിരിക്കുന്നു...!! എല്ലാവരാലും ഞാൻ വെറുക്കപെടുന്നു...!! കൂടെ കൊണ്ട് നടന്ന ഓരോരുത്തരും അവരുടെ വെറുപ്പ് പരമാവധി പ്രകടിപ്പിക്കുന്നു...!! രണ്ട് ദിവസമാവുന്നു ഞാൻ മകനോട് മിണ്ടിയിട്ട്.. അവൻ എന്നോടും...!! ഇന്ന്‌ കൂടെ സ്കൂളിൽ വരാൻ പോലും തോന്നിയില്ല... അകൽച്ചയുള്ളവരോട് അടുത്ത് ഇരിക്കാൻ എനിക്ക് തോന്നാറില്ല.. എന്റെ മകനല്ലേ അവനും അങ്ങനെ തോന്നി കാണണം..!! ഞാൻ ആയിട്ട് കൂടെ വരാൻ നിർബന്ധിച്ചില്ല...!! സ്നേഹം പിടിച്ചു വാങ്ങൽ ഞാൻ നിർത്തി..!! അവൻ എന്നെ സ്നേഹിക്കുന്നില്ല  എന്നൊരു തിരിച്ചറിവ് എനിക്ക് ഉണ്ടായിരിക്കുന്നു... ആദ്യമായി...!! ഉപയോഗം ഉള്ളത് കൊണ്ട് മറ്റുള്ളവർ എന്നെ സഹിച്ചത് പോലെ... അവനും...!! ആറു വയസുകാരി മകൾ ഒരിക്കൽ എന്റെ പഴയ പ്രീയപെട്ടവളോട് ചോദിച്ചിരുന്നു... "ആന്റി എങ്ങനെ ഞങ്ങളുടെ ഡാഡിയെ സഹിക്കുന്നു എന്ന്.. " ആ ഒരു ചോദ്യത്തിൽ എല്ലാം ഉണ്ടായിരുന്നു... എനിക്കുള്ളതെല്ലാം..!! എനിക്ക് എന്നെ തിരുത്തുവാനും ഒഴിഞ്ഞു മാറി കൊടുക്കാനും..!! നാളെ സംഭവിക്കും എന്ന് മനസ്സ് പറഞ്ഞത് ഇപ്പോഴേ സംഭവിച്ചല്ലോ എന്നൊരു സങ്കടം..!! ഇനിയുള്ള ദിവസങ്ങളിൽ ഇത് കൂടി സഹിക്കണം...!! കുഞ്ഞ് മ...

1st Day...(10/10/2023)

കടന്ന് പോകുന്ന ദിവസങ്ങൾ ഭീകരമാണ്...!! ഇന്നലെ രാത്രി 11 മണിക്ക് അർത്തുങ്കൽ വെച്ച് പറയാനുള്ളത് മുഴുവൻ ഞാൻ പറഞ്ഞു കഴിഞ്ഞു...!! കുടിക്കാതെ... ഭ്രാന്ത് പിടിക്കാതെ... തെറിയും ചീത്തയും...!! ഗതികേട് കൊണ്ട് പറഞ്ഞു പോയതാ... അത്ര ഞാൻ സഹിച്ചു.. അവളുടെ ഒരു പ്രീയപെട്ടവൻ വിളിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ഒന്ന് വിളിച്ചു പോയതിനു... എന്റെ call waiting വന്നതിനു.. പണ്ടും എന്നെ വിളിക്കാൻ വയ്യെന്ന് പറഞ്ഞിട്ട് മണിക്കൂറോളം അവനെ വിളിക്കുമായിരുന്നു...!! ഇതൊക്കെയോർത്തു  സങ്കടം കൊണ്ട് പറഞ്ഞു പോയതാ എല്ലാം..!! അവസാനം വരെ എല്ലാം കേട്ടിരുന്നു എന്ന് കരുതുന്നു...!! എന്നെ വേണ്ടെന്ന് വെച്ചു എന്ന് കുറച്ചു മാസങ്ങളായി ഞാൻ മനസിലാക്കുന്നു... അല്ലെങ്കിൽ എന്നെ അത് മനസിലാക്കിക്കുവാൻ അവൾ ശ്രമിക്കുന്നു...!! പഴയ ഭർത്താവിന്റെ വാർദ്ധക്യത്തിൽ അവളെ വേണമായിരിക്കും...!! തമാശയായിരിക്കും... പെട്ടെന്ന് മാറുമെന്നൊക്കെ വിചാരിച്ചു ഞാൻ പതിവ് പോലെ പുറകെ വന്നു കൊണ്ടിരിക്കുന്നു.. എത്ര വഴക്ക് ഇട്ടാലും... ഒഴിവാക്കാൻ ശ്രമിച്ചിട്ടും ...!! എന്നാൽ ദിവസങ്ങൾ മുന്നോട്ട് പോകുംതോറും പെരുമാറ്റത്തിൽ പന്തികേട് കണ്ടു തുടങ്ങി...!! ശരിക്കും ഞാൻ ഒഴിഞ്ഞു പോകാൻ തന്നെ...

സ്വന്തം...FB..?? (10/10/2023)

ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ ഭീകരമാണ്...!! ആർക്കും വേണ്ടാത്ത ഒരവസ്ഥയിലൂടെ കടന്ന് പോകുന്നത് പോലെ...!! നമ്മുടെതെന്ന് ഉറപ്പിച്ച പലരും നമ്മുടെയല്ല എന്നത് വലിയ സങ്കടത്തോടെ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ...!! ആരും ആരുടേയും സ്വന്തം അല്ലെന്നു വാക്കുകൾ കൊണ്ട് മാത്രമേ പറയാൻ സാധിക്കൂ.. ഉള്ളു കൊണ്ട് എല്ലാരും ആരുടെയൊക്കെ ആവാൻ കൊതിക്കുന്നവരാണ്..!! ഞാനും...!!! കൂടെ കൂടിയവരും കൂടെ കൊണ്ട് നടക്കുന്നവരും നമ്മുടേതല്ല എന്ന് തിരിച്ചറിഞ്ഞാലും അങ്ങനെ അംഗീകരിക്കാൻ മനസ്സ് മാത്രം തയ്യാറാവില്ല...!! ചിന്തകളിലും ഓർമ്മകളിലും വിഷാദം തളംകെട്ടും...!! ആഘോഷങ്ങളിൽ പോലും ആഹ്ലാദിക്കാൻ സാധിക്കില്ല.. കൂട്ടുകളിൽ  ഒറ്റപ്പെടൽ അനുഭവിക്കും... ചിന്തകൾ ഭാരമുള്ളതാവും...!! യാത്രകളിൽ ദൂരം കൂടും... മനസ്സ് പറന്നു നടക്കും... ലക്ഷ്യങ്ങൾ മാറിപോയേക്കാം... വഴിയും...!! ഒറ്റപ്പെടൽ ആണ് ഏറ്റവും ഭീകരം...!! എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ...!! കടന്ന് പോകുന്നതും ഇനി കടന്ന് പോകേണ്ടതും ഒരേ അവസ്ഥയിലൂടെ തന്നെ...!!

ഒഴിവാക്കൽ... (10/10/2023)

എത്ര കഷ്ടപ്പെട്ടായിരിക്കും ഈ ശ്രമം...??? ഒഴിവാക്കാൻ തീരുമാനിച്ചത് കൊണ്ട്....!! എന്തൊക്കെ കണ്ടില്ലെന്ന് നടിക്കണം...?? സ്നേഹിച്ചതൊക്കെ കപടതയായിരുന്നു എന്ന് മുഖത്ത് നോക്കി തന്നെ പറയണം...!! എന്നാലേ കുറ്റബോധം തെല്ലുമില്ലാതെ ഇറങ്ങി പോവാൻ സാധിക്കൂ...!! ഒരുപാട് ആഗ്രഹങ്ങൾ തന്നതും സ്വപ്നം കാണാൻ പഠിപ്പിച്ചതും ഇങ്ങനെ ഒഴിവാക്കി വിടാനായിരുന്നു എന്ന് ഒരിക്കലും അറിഞ്ഞില്ല... അറിഞ്ഞിരുന്നെങ്കിൽ... ഒരിക്കലും ഇത്രയും അനുഭവിക്കില്ലായിരുന്നു...!! ഇത്രയും ആഴത്തിൽ മുറിവേൽക്കില്ലായിരുന്നു...!! എത്ര വെറുപ്പിച്ചിട്ടും എനിക്ക് തിരിച്ചു വെറുക്കാൻ സാധിക്കുന്നില്ല... അത്രത്തോളം ഞാൻ സ്നേഹിച്ചു പോയി...!! കിട്ടില്ലെന്ന്‌ അറിഞ്ഞു കൊണ്ടായിരുന്നില്ല... കൂടെ വരുമെന്ന് ഉറപ്പ് പറഞ്ഞത് കൊണ്ട്... പ്രതീക്ഷകൾ തന്നത് കൊണ്ട്.. ഒരുപാട് സ്നേഹിച്ചു പോയി... പറിച്ചു കളയാൻ സാധിക്കുന്നില്ല... മറക്കാനും നീ ഇല്ലായ്മയിൽ ജീവിക്കാനും സാധിക്കുന്നില്ല..!! അത്രത്തോളം ഇഷ്ട്ടം...!! ഒന്നും വേണ്ടായിരുന്നു... യാത്രകളും... ഓർമ്മകളും... ഒന്നും വേണ്ടായിരുന്നു...!!

രണ്ടാം അബദ്ധം..(05/10/2023)

ജീവിതം ഇരുണ്ട് പോയ സമയത്താണ് പുതിയൊരു വെളിച്ചം പോലെ അവളുടെ കടന്ന് വരവ്...!! എന്നോട് അടുക്കും മുന്പേ മകൾക്ക് അമ്മയായി... അവളെ സ്നേഹിച്ചും കൊഞ്ചിച്ചും കുറെ സമയങ്ങൾ...!! മകൾക്കും അവളോട് ഭയങ്കര ഇഷ്ട്ടം... ഒരുപക്ഷേ അമ്മ നഷ്ടപെട്ട വേദന മറക്കാൻ ആയിരിക്കാം... ഇടയ്ക്കൊക്കെ അവളുടെ വീട്ടിൽ പോയി നിന്നു... സ്കൂട്ടറിൽ അവർ രണ്ടും കൂടി കറങ്ങി നടന്നു... മിക്കവാറും ശ്വാസം മുട്ടൽ ഉണ്ടാവുന്ന മകനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആലുവയിൽ നിന്നും അവൾ വന്നു...!! എല്ലാം കൊണ്ടും പതിയെ ഞാനും ഒരുപാട് അടുത്തു... ഒരുമിച്ചുള്ള യാത്രകൾ തുടങ്ങുന്നു.. പ്രണയം മൊട്ടിടുന്നു...!! അത് പിന്നീട് തീക്ഷണമാവുന്നത് 2021 ജൂൺ മുതലാണ്... അവളുടെ ആക്‌സിഡന്റ് മുതൽ.. പിന്നീട് അങ്ങോട്ട് അവളെനിക്ക് ഒരു മകളെ പോലെയായിരുന്നു... ഹോസ്പിറ്റലിൽ കൂടെ നിന്നും... വീട്ടിൽ കൊണ്ട് പോയി ശുശ്രൂഷിച്ചും ഭക്ഷണം വാരി കൊടുത്തും ശരീരം തുടച്ചു കൊടുത്തും രാത്രി ഉറങ്ങാതെ കൂട്ടിരുന്നും ഞാൻ എന്റെ പ്രണയത്തെ ആളി കത്തിച്ചു..!! എത്രയും വേഗം നടന്നു കാണാൻ ആഗ്രഹിച്ചു... പള്ളിയിൽ പോവാത്ത ഞാൻ  പള്ളിയായ പള്ളിയൊക്കെ  നേർച്ച നേർന്നു... നടന്നു തുടങ്ങിയപ്പോൾ അവൾ ആഗ്രഹിച്ച എല...

പണികൾ വരുന്ന വഴി... (04/10/2023

ഇഷ്ട്ടം തോന്നിയ ഒരാളെ ഒന്ന് സഹായിക്കാൻ പോയതിനു എനിക്ക് കിട്ടിയ പണികൾ ഇന്നും തീരുന്നില്ല...!! സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഒന്നുമല്ല..!! അല്ലാതെ തന്നെ... ആദ്യം ആളുടെ ആങ്ങള സ്കൂളിൽ കയറി എന്നെ തെറി വിളിച്ചു... നാണംകെടുത്തി..!! 16 വർഷമായി ഞാൻ ഉണ്ടാക്കിയ എന്റെ സൽപ്പേര് ഒരു ദിവസം കൊണ്ട് നഷ്ടപ്പെട്ടു..!! അല്ലേലും നശിപ്പിക്കാൻ ആണല്ലോ എളുപ്പം..!! പിന്നീട് പുള്ളിയുടെ അമ്മ നാട് മുഴുവൻ എന്നെ കുറിച്ച് മോശം പറഞ്ഞു നടന്നു... അതിന്റെ പേരിൽ 15 km ദൂരമുള്ള സ്കൂളിൽ നിന്നും 40 km ദൂരത്തേയ്ക്ക് എനിക്ക് ട്രാൻസ്ഫർ...!! അസുഖത്തിന്റെയും കൂടെ കൊണ്ട് നടക്കുന്ന രണ്ട് കുഞ്ഞുങ്ങളുടെയും പേര് പറഞ്ഞു പലരുടെയും കാല് പിടിച്ചു അത്  ഞാൻ ഒഴിവാക്കി...!! ഇന്ന്‌... ആൾക്ക് USA പോകാനുള്ള വഴി തെളിഞ്ഞപ്പോൾ ഈ ലോകത്തെ ഏറ്റവും മോശമായി ഞാൻ മാറി...!! എന്തിനും ഏതിനും കുറ്റം മാത്രം ഒരു കാരണവും ഇല്ലാതെ  തെറി പറയുന്നു... ഒഴിവാക്കുന്നു... ഇറക്കി വിടുന്നു... ആരുടേയും സന്തോഷത്തിനു തടസമാവൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മാറി കൊടുക്കുന്നു...!! എല്ലാരും സന്തോഷിക്കട്ടെ... ആരുടേയും വഴി മുടക്കാനോ സന്തോഷം തല്ലി കെടുത്താനോ ഞാൻ ഇല്ല...!! ...

ഭാര്യ... (04/10/2023)

എനിക്കെന്റെ ഭാര്യ ജീവനായിരുന്നു...!! പതിനഞ്ചു വയസുള്ളപ്പോൾ അവളോട്  എനിക്ക് തോന്നിയ ഇഷ്ട്ടം മുപ്പത് വയസ്സിൽ എന്നെ വേണ്ടെന്നു വെച്ച് ഇറങ്ങി പോയപ്പോഴും ഉണ്ടായിരുന്നു...!! പിന്നീട് അങ്ങോട്ട് ഒറ്റയ്ക്ക് ആയപ്പോഴും അവളുടെ പുറകെ തന്നെ നടന്നു...!! എന്റെ അറിവിലുള്ള നാലു പേരുമായി അവിഹിതം ഉണ്ടായിരുന്നു എന്ന് തെളിവോട് കൂടി മനസിലാക്കിയപ്പോഴും വെറുപ്പ് തോന്നിയില്ല... സങ്കടം കൊണ്ട് തകർന്നു പോയെന്ന് മാത്രം...!! ഒരുപാട് വെറുത്തെങ്കിൽ മാത്രമേ ഇത്രയും ആഴത്തിൽ ചതിക്കാൻ തോന്നൂ.!! ഞാൻ അത്ര മോശമായിരുന്നു എന്ന് ഇപ്പോൾ  മനസിലാക്കുന്നു...!! പക്ഷേ.... ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചാൽ അവർ എന്തൊക്കെ ചെയ്താലും ഉള്ളിന്റെ ഉള്ളിൽ നിന്നും ഇഷ്ട്ടം പോവില്ലെന്നു അന്ന് ഞാൻ മനസിലാക്കി...!! കാരണം... എനിക്ക് വെറുക്കാൻ സാധിച്ചില്ല..!! മറക്കാൻ ശ്രമിച്ചു... കാണാതിരിക്കുവാനും വിളിക്കാതിരിക്കുവാനും ഒരു വർഷം കൊണ്ട് ഞാൻ പഠിച്ചു..,!! പിന്നീടൊരിക്കലും അവൾക്ക് ഒരു ബാധ്യതയാവാനോ പുറകെ നടന്നു ശല്യം ചെയ്യാനോ ഞാൻ പോയില്ല...!! എവിടെ ആണേലും... ആരുടെ ഒപ്പം ആണേലും എന്നും സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് മാത്രം ആഗ്രഹിച്ചു...!! എങ്കിലും.. എത...

ഒഴിവാക്കൽ... (03/10/2023)

ഒരിക്കൽ ഞാനും ഇങ്ങനെ ആയിരുന്നു...!! ഇതാണ്  അന്ന്  ഞാൻ ചെയ്തത്..!! ഒഴിവാക്കാൻ തീരുമാനിച്ചു കഴിഞ്ഞപ്പോൾ എല്ലാത്തിനും കുറ്റം കണ്ടെത്തി.. ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കായി... മിണ്ടാതെയായി...!! അകാരണമായി ക്ഷോഭിച്ചു.. ചീത്ത വിളിച്ചു... കരയിപ്പിച്ചു... ഒരുപാട് വേദനിപ്പിച്ചു...!!! അവസാനം എല്ലാം മനസിലായി അവൾ നിശബ്ദമായി ഇറങ്ങി പോയി...!! പകരം ഒരാൾ ഇടം പിടിച്ചത് കൊണ്ട് ഞാൻ അന്ന് തകർന്നില്ല...!! വേദനിച്ചില്ല...!! പക്ഷേ ഇന്ന്‌... ഞാൻ അത് അനുഭവിക്കുന്നു... അന്ന് അവൾ അനുഭവിച്ചതൊക്കെ... അവൾക്ക് ഞാൻ കൊടുത്തതൊക്കെ... അവൾ കടന്ന് പോയതൊക്കെ.. കുറച്ചു കൂടി ആഴത്തിൽ..!! പണ്ടാരോ പറഞ്ഞത് പോലെ... നമ്മൾ ചെയ്തതിനൊക്കെ അനുഭവിക്കാതെ ഇവിടെ നിന്നൊരു മടക്കമില്ലെന്നത് ഒരു വലിയ യാഥാർഥ്യം...!! ഒന്നിനെ മറക്കാൻ വേറൊന്നിനെ സ്നേഹിക്കരുതായിരുന്നു...!! NB: Sorry!! ഒരിക്കലും മുഖത്ത് നോക്കി പറയാൻ സാധിക്കാത്ത ഈ വാക്ക് ഇവിടെയെങ്കിലും പറഞ്ഞു ഞാനൊന്നു ആശ്വസിക്കട്ടെ...!!

Im ok.FB.. (03/10/2023)

എല്ലാ ചോദ്യങ്ങൾക്കും Im ok എന്നൊരു മറുപടിയാണ് എന്നും നല്ലത്...!! കാരണം... കൂടുതൽ ആഴത്തിൽ ബന്ധങ്ങൾ ഉണ്ടാവുന്നതും അതിൽ നിന്നുള്ള മുറിവുകൾ ഒരിക്കലും മായാത്തതും എനിക്ക് സങ്കടമാവുന്നു...!! ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയും... കടപ്പാട് ബാക്കി വെയ്ക്കാതെയും ജീവിക്കാൻ ഇനിയും ഞാൻ പഠിച്ചിട്ടില്ല...!! ആഴത്തിൽ ഞാൻ സ്നേഹിച്ചവർ തന്നെയാണ് ഇന്നും ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു കടന്ന് പോകുന്നത്...!! ഇന്നലകളിലെ സങ്കടങ്ങളും നാളെയെ കുറിച്ചുള്ള ആകുലതകളും ഇല്ലാതെ ജീവിക്കാൻ പഠിക്കണം...!! ഇന്നിന്റെ സന്തോഷത്തിൽ മാത്രം വിശ്വസിച്ചു കൊണ്ട്... ആരുടേയും സന്തോഷത്തിനും തടസ്സമാവാതെ... ആരെയും നിർബന്ധിച്ചു കൂടെ കൂട്ടാതെ... തനിയെ ജീവിക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...!!

understanding... (02/10/2023)

Understanding is an art... But those artists are rare too...!! Me too is a failure..!! As I failed utterly to express me..!! Once a failure is always a failure...!! Retakes are only in fiction... In life... Its impossible..!! In my case... Its labelled... Not worthy to be understood..!! Sometimes  People find happiness easily...!! But not easy for all too..!! It doesnt mean that we hinder them finding their peace and happiness..!! Just walk away... With memories..Not nightmares..!! Never ever hinder anyone's Happiness..!!