ഒഴിവാക്കൽ... (10/10/2023)

എത്ര കഷ്ടപ്പെട്ടായിരിക്കും ഈ ശ്രമം...???
ഒഴിവാക്കാൻ തീരുമാനിച്ചത് കൊണ്ട്....!!
എന്തൊക്കെ കണ്ടില്ലെന്ന് നടിക്കണം...??
സ്നേഹിച്ചതൊക്കെ കപടതയായിരുന്നു എന്ന് മുഖത്ത് നോക്കി തന്നെ പറയണം...!!
എന്നാലേ കുറ്റബോധം തെല്ലുമില്ലാതെ ഇറങ്ങി പോവാൻ സാധിക്കൂ...!!

ഒരുപാട് ആഗ്രഹങ്ങൾ തന്നതും സ്വപ്നം കാണാൻ പഠിപ്പിച്ചതും ഇങ്ങനെ ഒഴിവാക്കി വിടാനായിരുന്നു എന്ന് ഒരിക്കലും അറിഞ്ഞില്ല...

അറിഞ്ഞിരുന്നെങ്കിൽ...

ഒരിക്കലും ഇത്രയും അനുഭവിക്കില്ലായിരുന്നു...!!
ഇത്രയും ആഴത്തിൽ മുറിവേൽക്കില്ലായിരുന്നു...!!

എത്ര വെറുപ്പിച്ചിട്ടും എനിക്ക് തിരിച്ചു വെറുക്കാൻ സാധിക്കുന്നില്ല...
അത്രത്തോളം ഞാൻ സ്നേഹിച്ചു പോയി...!!
കിട്ടില്ലെന്ന്‌ അറിഞ്ഞു കൊണ്ടായിരുന്നില്ല...
കൂടെ വരുമെന്ന് ഉറപ്പ് പറഞ്ഞത് കൊണ്ട്...
പ്രതീക്ഷകൾ തന്നത് കൊണ്ട്..
ഒരുപാട് സ്നേഹിച്ചു പോയി...
പറിച്ചു കളയാൻ സാധിക്കുന്നില്ല...
മറക്കാനും നീ ഇല്ലായ്മയിൽ ജീവിക്കാനും സാധിക്കുന്നില്ല..!!
അത്രത്തോളം ഇഷ്ട്ടം...!!

ഒന്നും വേണ്ടായിരുന്നു...
യാത്രകളും...
ഓർമ്മകളും...
ഒന്നും വേണ്ടായിരുന്നു...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)