മദ്യം... (13/10/2023)
അനുഭവിക്കുന്നത് പറഞ്ഞും എഴുതിയും വിവരിക്കാൻ അറിയില്ല...
സാധിക്കുന്നില്ല...!!
ഒരിക്കൽ അനുഭവിച്ചതിന്റെ പതിമടങ്ങ് ഇപ്പൊ അനുഭവിക്കുന്നു...!!
പകൽ പോലും മനസ്സിൽ ഒരു തിരയിളക്കമാണ്...!!
ഒന്നും ചെയ്യാൻ സാധിക്കുന്നില്ല...!!
ചിന്തകൾ അവളെ കുറിച്ച് മാത്രം..
എങ്ങനെ ആലോചിച്ചിട്ടും മനസിലാവുന്നില്ല...
എങ്ങനെ എന്നെ ഉപേക്ഷിച്ചു പോകാൻ പറ്റിയെന്നു...!!
അത്ര ഞാൻ സ്നേഹിച്ചില്ലേ??
കൂടെ നിന്നില്ലേ..??
ഒപ്പം ഉണ്ടാവാൻ ആഗ്രഹിച്ചില്ലേ..??
എന്നിട്ടും...??
2019 ൽ അനുഭിച്ചതിൽ കൂടുതൽ ഇപ്പൊ...!!
സ്നേഹിച്ചിട്ടും കൂടെ നിന്നിട്ടും കിട്ടുന്ന ഈ ഒഴിവാക്കൽ താങ്ങാൻ സാധിക്കുന്നില്ല...!!
കുടിച്ചാൽ ഞാൻ തകർന്നു പോകും..എന്തെങ്കിലും ഞാൻ ചെയ്തു പോകും...
ജീവിതം കൈവിട്ട് പോകും...!!
അത്കൊണ്ട് കുടിക്കുന്നില്ല...!!
തോന്നൽ ഉണ്ടാവുന്നുണ്ട്...
പക്ഷേ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്...
ഇതുപോലെ അവളെ കുറിച്ചുള്ള ചിന്തകളും നിയന്ത്രിക്കാൻ സാധിച്ചിരുന്നെങ്കിൽ...???