മകൻ... (11/10/2023)

സംഭവിക്കേണ്ടത് എല്ലാം സംഭവിച്ചു തുടങ്ങിയിരിക്കുന്നു...!!

എല്ലാവരാലും ഞാൻ വെറുക്കപെടുന്നു...!!
കൂടെ കൊണ്ട് നടന്ന ഓരോരുത്തരും അവരുടെ വെറുപ്പ് പരമാവധി പ്രകടിപ്പിക്കുന്നു...!!

രണ്ട് ദിവസമാവുന്നു ഞാൻ മകനോട് മിണ്ടിയിട്ട്..
അവൻ എന്നോടും...!!
ഇന്ന്‌ കൂടെ സ്കൂളിൽ വരാൻ പോലും തോന്നിയില്ല...
അകൽച്ചയുള്ളവരോട് അടുത്ത് ഇരിക്കാൻ എനിക്ക് തോന്നാറില്ല..
എന്റെ മകനല്ലേ അവനും അങ്ങനെ തോന്നി കാണണം..!!
ഞാൻ ആയിട്ട് കൂടെ വരാൻ നിർബന്ധിച്ചില്ല...!!
സ്നേഹം പിടിച്ചു വാങ്ങൽ ഞാൻ നിർത്തി..!!

അവൻ എന്നെ സ്നേഹിക്കുന്നില്ല
 എന്നൊരു തിരിച്ചറിവ് എനിക്ക് ഉണ്ടായിരിക്കുന്നു...
ആദ്യമായി...!!
ഉപയോഗം ഉള്ളത് കൊണ്ട് മറ്റുള്ളവർ എന്നെ സഹിച്ചത് പോലെ...
അവനും...!!

ആറു വയസുകാരി മകൾ
ഒരിക്കൽ എന്റെ പഴയ പ്രീയപെട്ടവളോട് ചോദിച്ചിരുന്നു...
"ആന്റി എങ്ങനെ ഞങ്ങളുടെ ഡാഡിയെ സഹിക്കുന്നു എന്ന്.. "

ആ ഒരു ചോദ്യത്തിൽ എല്ലാം ഉണ്ടായിരുന്നു...
എനിക്കുള്ളതെല്ലാം..!!
എനിക്ക് എന്നെ തിരുത്തുവാനും
ഒഴിഞ്ഞു മാറി കൊടുക്കാനും..!!

നാളെ സംഭവിക്കും എന്ന് മനസ്സ് പറഞ്ഞത് ഇപ്പോഴേ സംഭവിച്ചല്ലോ എന്നൊരു സങ്കടം..!!
ഇനിയുള്ള ദിവസങ്ങളിൽ ഇത് കൂടി സഹിക്കണം...!!

കുഞ്ഞ് മനസുകളിൽ വെറുപ്പിന്റെ വിഷം കുത്തി വെച്ചവർ ജയിക്കട്ടെ...!!
ആരോടും പരാതിയില്ല...
കുറെ സങ്കടം മാത്രം...!!

ഒറ്റയ്ക്ക് ആയി പോയല്ലോ എന്നൊരു വിഷമം...
ആരോടും ഇതൊന്നും പറയാൻ സാധിക്കില്ലല്ലോ എന്നോർത്ത് സങ്കടം...!!
എല്ലാം ഇവിടെ കിടക്കട്ടെ...
ആരും കാണാതെ..
ഇരുട്ടിൽ അവസാനിക്കട്ടെ...

ഞാൻ ഇല്ലാത്ത ലോകം എല്ലാവർക്കും സന്തോഷം നൽകട്ടെ...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)