രണ്ടാം അബദ്ധം..(05/10/2023)

ജീവിതം ഇരുണ്ട് പോയ സമയത്താണ് പുതിയൊരു വെളിച്ചം പോലെ അവളുടെ കടന്ന് വരവ്...!!

എന്നോട് അടുക്കും മുന്പേ മകൾക്ക് അമ്മയായി...
അവളെ സ്നേഹിച്ചും കൊഞ്ചിച്ചും കുറെ സമയങ്ങൾ...!!
മകൾക്കും അവളോട് ഭയങ്കര ഇഷ്ട്ടം...
ഒരുപക്ഷേ അമ്മ നഷ്ടപെട്ട വേദന മറക്കാൻ ആയിരിക്കാം...
ഇടയ്ക്കൊക്കെ അവളുടെ വീട്ടിൽ പോയി നിന്നു...
സ്കൂട്ടറിൽ അവർ രണ്ടും കൂടി കറങ്ങി നടന്നു...
മിക്കവാറും ശ്വാസം മുട്ടൽ ഉണ്ടാവുന്ന മകനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആലുവയിൽ നിന്നും അവൾ വന്നു...!!
എല്ലാം കൊണ്ടും പതിയെ ഞാനും ഒരുപാട് അടുത്തു...
ഒരുമിച്ചുള്ള യാത്രകൾ തുടങ്ങുന്നു..
പ്രണയം മൊട്ടിടുന്നു...!!

അത് പിന്നീട് തീക്ഷണമാവുന്നത് 2021 ജൂൺ മുതലാണ്...
അവളുടെ ആക്‌സിഡന്റ് മുതൽ..
പിന്നീട് അങ്ങോട്ട് അവളെനിക്ക് ഒരു മകളെ പോലെയായിരുന്നു...
ഹോസ്പിറ്റലിൽ കൂടെ നിന്നും...
വീട്ടിൽ കൊണ്ട് പോയി ശുശ്രൂഷിച്ചും ഭക്ഷണം വാരി കൊടുത്തും ശരീരം തുടച്ചു കൊടുത്തും രാത്രി ഉറങ്ങാതെ കൂട്ടിരുന്നും ഞാൻ എന്റെ പ്രണയത്തെ ആളി കത്തിച്ചു..!!

എത്രയും വേഗം നടന്നു കാണാൻ ആഗ്രഹിച്ചു...
പള്ളിയിൽ പോവാത്ത ഞാൻ 
പള്ളിയായ പള്ളിയൊക്കെ  നേർച്ച നേർന്നു...
നടന്നു തുടങ്ങിയപ്പോൾ അവൾ ആഗ്രഹിച്ച എല്ലായിടത്തും കൊണ്ട് പോയി...!!

കാലം പിന്നെയും കടന്ന് പോയി..
തനിയെ നടക്കാൻ ആയപ്പോൾ..
സ്വപ്നം കാണാൻ സാധിക്കാത്ത രാജ്യത്ത് കൊണ്ട് പോകാം എന്ന് പറഞ്ഞപ്പോൾ..
ഞാൻ മോശമായി..!!
എനിക്ക് ഇപ്പൊ ഇല്ലാത്ത കുറവുകളില്ല...!!
എന്നെ ഒഴിവാക്കാൻ ഒരുപാട് കാരണങ്ങൾ...!!

ഞാൻ കാണിച്ചതൊക്കെയും കപടമായിരുന്നുവെന്നും
അവൾക്ക് സ്നേഹം കിട്ടിയത് പഴയ കാമുകന്റെ മാത്രം ആയിരുന്നുവെന്നും തുറന്ന് എഴുതുന്നു...!!

ഇതെല്ലാം മനസിലായിട്ടും എനിക്ക് ഇതിൽ നിന്നും മോചനമില്ല...
പണ്ടും ഞാൻ സ്നേഹത്തിനു അടിമയായിരുന്നു...
ഇങ്ങോട്ട് ഇല്ലെങ്കിലും അങ്ങോട്ട് കൊടുത്ത സ്നേഹം എനിക്ക് അവരെ ഉപേക്ഷിച്ചു പോകാൻ സാധിക്കാത്ത വിധം ബന്ധിച്ചിരുന്നു...!!

രണ്ടാം തവണയും ഞാൻ സ്നേഹത്തിന് അടിമയായിരിക്കുന്നു...!!
അവളുടെ അവഗണയും
മറ്റുള്ള ആണുങ്ങളോട് കാണിക്കുന്ന അടുപ്പവും എന്നെ ഏറെ വേദനിപ്പിക്കുന്നു...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)