ഒഴിവാക്കൽ... (03/10/2023)

ഒരിക്കൽ ഞാനും ഇങ്ങനെ ആയിരുന്നു...!!
ഇതാണ്  അന്ന്  ഞാൻ ചെയ്തത്..!!

ഒഴിവാക്കാൻ തീരുമാനിച്ചു കഴിഞ്ഞപ്പോൾ എല്ലാത്തിനും കുറ്റം കണ്ടെത്തി..
ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കായി...
മിണ്ടാതെയായി...!!
അകാരണമായി ക്ഷോഭിച്ചു..
ചീത്ത വിളിച്ചു...
കരയിപ്പിച്ചു...
ഒരുപാട് വേദനിപ്പിച്ചു...!!!

അവസാനം എല്ലാം മനസിലായി അവൾ നിശബ്ദമായി ഇറങ്ങി പോയി...!!
പകരം ഒരാൾ ഇടം പിടിച്ചത് കൊണ്ട് ഞാൻ അന്ന് തകർന്നില്ല...!!
വേദനിച്ചില്ല...!!

പക്ഷേ
ഇന്ന്‌...
ഞാൻ അത് അനുഭവിക്കുന്നു...
അന്ന് അവൾ അനുഭവിച്ചതൊക്കെ...
അവൾക്ക് ഞാൻ കൊടുത്തതൊക്കെ...
അവൾ കടന്ന് പോയതൊക്കെ..
കുറച്ചു കൂടി ആഴത്തിൽ..!!

പണ്ടാരോ പറഞ്ഞത് പോലെ...

നമ്മൾ ചെയ്തതിനൊക്കെ അനുഭവിക്കാതെ ഇവിടെ നിന്നൊരു മടക്കമില്ലെന്നത് ഒരു വലിയ യാഥാർഥ്യം...!!

ഒന്നിനെ മറക്കാൻ വേറൊന്നിനെ സ്നേഹിക്കരുതായിരുന്നു...!!

NB:
Sorry!!

ഒരിക്കലും മുഖത്ത് നോക്കി പറയാൻ സാധിക്കാത്ത ഈ വാക്ക് ഇവിടെയെങ്കിലും പറഞ്ഞു ഞാനൊന്നു ആശ്വസിക്കട്ടെ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)