ഭാര്യ... (04/10/2023)

എനിക്കെന്റെ ഭാര്യ ജീവനായിരുന്നു...!!

പതിനഞ്ചു വയസുള്ളപ്പോൾ അവളോട്  എനിക്ക് തോന്നിയ ഇഷ്ട്ടം
മുപ്പത് വയസ്സിൽ എന്നെ വേണ്ടെന്നു വെച്ച് ഇറങ്ങി പോയപ്പോഴും ഉണ്ടായിരുന്നു...!!
പിന്നീട് അങ്ങോട്ട് ഒറ്റയ്ക്ക് ആയപ്പോഴും അവളുടെ പുറകെ തന്നെ നടന്നു...!!
എന്റെ അറിവിലുള്ള നാലു പേരുമായി അവിഹിതം ഉണ്ടായിരുന്നു എന്ന് തെളിവോട് കൂടി മനസിലാക്കിയപ്പോഴും വെറുപ്പ് തോന്നിയില്ല...
സങ്കടം കൊണ്ട് തകർന്നു പോയെന്ന് മാത്രം...!!
ഒരുപാട് വെറുത്തെങ്കിൽ മാത്രമേ ഇത്രയും ആഴത്തിൽ ചതിക്കാൻ തോന്നൂ.!!
ഞാൻ അത്ര മോശമായിരുന്നു എന്ന് ഇപ്പോൾ  മനസിലാക്കുന്നു...!!

പക്ഷേ....
ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചാൽ അവർ എന്തൊക്കെ ചെയ്താലും ഉള്ളിന്റെ ഉള്ളിൽ നിന്നും ഇഷ്ട്ടം പോവില്ലെന്നു അന്ന് ഞാൻ മനസിലാക്കി...!!
കാരണം...
എനിക്ക് വെറുക്കാൻ സാധിച്ചില്ല..!!
മറക്കാൻ ശ്രമിച്ചു...
കാണാതിരിക്കുവാനും വിളിക്കാതിരിക്കുവാനും ഒരു വർഷം കൊണ്ട് ഞാൻ പഠിച്ചു..,!!

പിന്നീടൊരിക്കലും
അവൾക്ക് ഒരു ബാധ്യതയാവാനോ പുറകെ നടന്നു ശല്യം ചെയ്യാനോ ഞാൻ പോയില്ല...!!

എവിടെ ആണേലും...
ആരുടെ ഒപ്പം ആണേലും എന്നും സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് മാത്രം ആഗ്രഹിച്ചു...!!

എങ്കിലും..

എത്ര മറക്കാൻ ശ്രമിച്ചാലും ഉള്ളിൽ ഒരുപാട് നഷ്ടബോധമുണ്ട്...
എന്റെ ജീവിതം ഇങ്ങനെ ആക്കി പോയതോർക്കുമ്പോൾ...
എന്റെ മക്കൾക്ക് നിഷേധിക്കപ്പെട്ട സ്നേഹം ഓർക്കുമ്പോൾ...
അന്ന് മുതൽ ഈ നിമിഷം വരെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന നാണക്കേട് ഓർക്കുമ്പോൾ...!!

എന്നാലും 
എനിക്ക് പരാതിയില്ല..
വെറുപ്പില്ല...!!
ഒരിക്കലും അവളുടെ വഴികളിൽ ഇനി ഞാനൊരു തടസ്സമാവില്ല..!!
ഒരു ഫോൺ വിളി കൊണ്ട് പോലും എന്നെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചിട്ടില്ല..
ഇനിയൊരിക്കലും ഒരു
കൂടികാഴ്ച്ചയുണ്ടാവില്ല...!!

ഇത്രയും എഴുതേണ്ടി വന്നത്...

ഒരുപാട് ഞാൻ സ്നേഹിച്ച എന്റെ പ്രീയപെട്ടവളും എന്നെ ഒഴിവാക്കാൻ എന്റെ പഴയ ഭാര്യയുടെ പേര് പറയുന്നത് കൊണ്ട്...!!

എന്നെ വേണ്ടെന്ന് വെയ്ക്കാൻ എല്ലാർക്കും എളുപ്പമാണ്...!!
ആരുടേയും മനസ്സിൽ എന്നെ കുറിച്ച് നല്ലതുണ്ടാവില്ല...!! സ്നേഹിക്കാൻ മാത്രം മൂല്യമുള്ളതോന്നും എന്നിലില്ല..!!
ആർക്കും എന്നെ കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല..!!

പതിവ് പോലെ ഇവിടെയും ഞാൻ തോറ്റിരിക്കുന്നു...!!
സ്നേഹിക്കാൻ അറിയാത്തത് കൊണ്ട്...
സ്നേഹിക്കപ്പെടാൻ യോഗ്യതയില്ലാത്തത് കൊണ്ട്...
ഉപേക്ഷിച്ചു പോകാൻ ഒരുപാട് കാരണങ്ങൾ ഉള്ളത് കൊണ്ട്..!!

ഒരിക്കലും വഴി മുടക്കില്ല.
ആരുടേയും സന്തോഷത്തിനും ഞാൻ തടസ്സമാവില്ല...
എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും എനിക്ക് അത് മാത്രമേ തിരിച്ചു നൽകുവാൻ കഴിയൂ...
പണ്ട് എന്റെ ഭാര്യയോട് കാണിച്ചത്...
ഇന്ന്‌ എന്റെ പ്രീയപെട്ടവളോടും...

രണ്ട് പേരും സന്തോഷിച്ചു ജീവിക്കട്ടെ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)