3rd day.. (12/10/2023)
എത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സിൽ നിന്നും പോകുന്നില്ല...
എങ്ങനെ എന്നെ കളയാൻ പറ്റി എന്ന് മനസിലാവുന്നില്ല...!!
തീർച്ചയായും വേറെ ആരോടോ ഇഷ്ട്ടം തോന്നാതെ എന്നെ മറക്കാൻ സാധിക്കില്ല...
രാത്രി ഒരു മണിക്ക് പോലും ഓൺലൈൻ ഉള്ളത് കാണുമ്പോ മനസിലാവുന്നുണ്ട്...!!
പഴയ കാമുകൻ ആയിരിക്കണം..
എന്നോട് പോലും ആ സമയം ചാറ്റ് ചെയ്യാറില്ല...
സുബിയുടെ സ്നേഹം കിട്ടിയത് കൊണ്ടാവും എന്നെ ഇത്രയും നിസ്സാരമായി ഒഴിവാക്കാൻ സാധിച്ചത്....!!
ഡിസംബറിൽ ദുബായ് പോകാൻ മനസ്സ് പകപ്പെടുത്തുവാനായിരിക്കണം ഇതെല്ലാം...
കുറ്റബോധം ഇല്ലാതെ ഇനി അവനെ പ്രണയിക്കാൻ ആയിരിക്കും എന്നെ പൂർണ്ണമായും ഒഴിവാക്കുന്നത്...!!
എവിടെയാണ് ഞാൻ തോറ്റു പോയത് എന്ന് മനസിലാവുന്നില്ല...!!
ഇങ്ങനെ ഒഴിവാക്കി പോവാനായിരുന്നുവെങ്കിൽ എന്തിനാ ഇത്രയും അടുത്തത്.??
ഇനിയങ്ങോട്ട് എന്റെ ജീവിതം എങ്ങനെ ആവുമെന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചു കാണുമോ..??
Shopping നടത്തിയും കറങ്ങി നടന്നും അവൾ ജീവിതം ആസ്വദിക്കുന്നു....
Facebook നിറയെ പുതിയ ആൺ സുഹൃത്തുക്കൾ...
അവരുമായി ചാറ്റ് ചെയ്തും തമാശ പറഞ്ഞും ഞാൻ എന്ന ശല്യത്തെ അവൾ പൂർണമായും മറന്നു...!!