അതിജീവനം FB... (11/10/2023)
ഇനി മുന്നോട്ടുള്ള ദൂരം
ദുഷ്കര മാവുന്നു...
അതിജീവനം ഒരു ചോദ്യവും..!!
എന്തിന് വേണ്ടി...??
ആർക്ക് വേണ്ടി...??
രാത്രികളിൽ ശാന്തമായി ഉറങ്ങാനും...
പുലർച്ചെ എഴുന്നേൽക്കാനുമായി ഒരു പ്രതീക്ഷ ജീവിതത്തിൽ ഉണ്ടായിരുന്നു...
ഈ അടുത്ത കാലം വരെ...!!
ഇന്ന് അവയെല്ലാം നഷ്ടമായിരിക്കുന്നു...!!
സ്വപ്നങ്ങൾ ഒക്കെയും പാതി വഴിയിൽ ഉപേക്ഷിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു..!!
ഇനി എന്തിന് എന്നൊരു ചോദ്യമില്ല..!!
ആർക്ക് വേണ്ടിയും ഇനിയൊരു കാത്തിരിപ്പ് ഇല്ല..!!
വാരികൊടുത്തത് ഒന്നും സ്നേഹമായിരുന്നില്ല എന്ന് പറയുന്നു...
പ്രതികാരത്തോടെ പ്രവർത്തിച്ചു കാണിക്കുന്നു...!!
ആഴ്ചയിൽ രണ്ട് ദിവസം കാണിക്കുന്നത് സ്നേഹമാണെന്ന് തെറ്റിദ്ധരിച്ചത് എന്റെ മാത്രം പ്രശ്നമാണ്...!!
ആരെയും അതിന് ഞാൻ കുറ്റപ്പെടുത്തുന്നില്ല...!!
ഇറങ്ങി വരുമെന്നും ഒരുമിച്ച് ജീവിക്കുമെന്നും എന്നോട് പറഞ്ഞതും എന്റെ മാത്രം തോന്നലാവും...!!
ജീവിതത്തിൽ ഏറ്റവും വലുത് പണമാണ് എന്ന് എനിക്ക് തിരിച്ചറിവ് തന്നതിന് ഒരുപാട് നന്ദി...!!
പ്രണയവും ഇഷ്ട്ടവും പണം നോക്കിയാവണമെന്ന് അറിയില്ലായിരുന്നു...!!
പഠിപ്പിച്ചു തന്നു...!!
ഞാൻ എന്തായാലും ഇങ്ങനെ തന്നെ...
ഒന്നും മാറ്റുവാനും തിരുത്തുവാനും ഞാൻ ആഗ്രഹിക്കുന്നില്ല...!!
ഇനിയൊരു തിരിച്ചു പോക്കോ പുതിയൊരു തുടക്കമോ ഉണ്ടാവില്ല...!!
ഉണ്ടായതൊക്കെ ഞാൻ കൊടുത്തു കഴിഞ്ഞു...
ഇനിയൊന്നും എന്നിൽ ബാക്കിയില്ല...
അവശേഷിപ്പിച്ചു
പോയ സ്ഥാനവും
ബാക്കി വെച്ച ഓർമ്മകളും നാളെകളുടെ മുതൽക്കൂട്ടാവാട്ടെ...!!