ഫുൾ സ്റ്റോപ്പ്‌... (12/10/2023)

ഇതിനൊരു തീരുമാനം വേണമെന്ന് ഞാൻ ഇപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നു..!!
ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാവുന്ന ഈ ടെൻഷൻ എനിക്ക് താങ്ങാൻ സാധിക്കുന്നില്ല...!!

ഒഴിവാക്കി പോകാൻ മനസ്സിനെ പകപ്പെടുത്തുന്നതിന്റെ ഭാഗമായിരിക്കും ഇടയ്ക്ക് കാണിക്കുന്ന വെറുപ്പും അവഗണനയും...!!
ഒറ്റയടിക്ക് മറക്കാൻ പറ്റാത്ത കൊണ്ടാവും...
കുറച്ചു കുറച്ചു വെറുപ്പിക്കൽ...
അങ്ങനെ ആവുമ്പോൾ ഞാൻ തന്നെ ഒഴിഞ്ഞു പോകുമെന്ന് കരുതി കാണും...!!
ശരിയാ എനിക്ക് ഇത് താങ്ങാൻ സാധിക്കുന്നില്ല...
അവൾ ആഗ്രഹിക്കുന്നത് തന്നെ ചെയ്തു കൊടുക്കണം...!!

 ഈ കഴിഞ്ഞ തിങ്കൾ മുതൽ ഞാനും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു തുടങ്ങി...
അവൾക്ക് എന്നെ വേണ്ടെന്നു...
എന്നെ മടുത്തെന്നു...
ഇനി ഒരിക്കലും പഴയ പോലെ അവളുടെ പുറകെ പോകരുത് എന്ന് ഞാൻ തന്നെ എന്റെ മനസിനോട് പറഞ്ഞു കൊണ്ടിരിക്കുന്നു...!!
അവൾ ആഗ്രഹിച്ച ജീവിതം അവൾ ജീവിക്കട്ടെ...!!
സ്നേഹം പിടിച്ചു മേടിക്കാൻ പറ്റില്ലല്ലോ...??

എങ്കിലും മനസ്സിൽ നിന്നും അവൾ മായുന്നില്ല...
ഇടയ്ക്ക് അവളുടെ മെസ്സേജ് ഉണ്ടോ എന്ന് ഞാൻ നോക്കി പോകും...
പഴയ പോലെ ഫേസ്ബുക്കിൽ എന്റെ ഫോട്ടോയുണ്ടോ എന്ന്...!!
ഇല്ലെന്ന് കാണുമ്പോൾ...
വെറുപ്പ് തിരിച്ചറിയുമ്പോൾ...
ഒരുപാട് സങ്കടം തോന്നും..
ഒരുപാട്...!!!
അത്ര ഞാൻ സ്നേഹിച്ചു പോയില്ലേ..??
എനിക്ക് എങ്ങനെ വെറുക്കാൻ പറ്റും...??
എന്നെ ഇത്രയും നാൾ സ്നേഹിച്ച ആളെ...??
എന്റെ ജീവനായിരുന്നു...!!
അവളുടെ മടിയിൽ കിടക്കുന്നതും...
അവൾ എന്റെ നെഞ്ചിൽ കിടക്കുന്നതും ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല...
എത്ര നല്ല നല്ല ഓർമ്മകൾ...
സ്നേഹവും കരുതലും അനുഭവിച്ച രണ്ട് വർഷങ്ങൾ...!!

പരസ്പരം വഴക്കിട്ടും ചെളി വാരിയെറിഞ്ഞും പിരിയുന്നില്ല...
അവളുടെ സന്തോഷങ്ങളിൽ അവൾ ജീവിക്കട്ടെ...
ഇഷ്ട്ടമുള്ളവരുടെ കൂടെ..
എല്ലാ സുഖങ്ങളും അനുഭവിച്ചു കൊണ്ട് തന്നെ...!!
ഒന്നിനും തടസ്സമായി എന്റെ നിഴൽ പോലും ഉണ്ടാവില്ല...
ഒരിക്കലും വഴി മുടക്കാൻ  വരില്ല..!!
തന്ന സ്നേഹത്തിനും എന്നോട് കാണിച്ച മര്യാദക്കയ്ക്കും അതെങ്കിലും ഞാൻ ചെയ്യണ്ടേ...??

ഒരുപാട് ഇഷ്ട്ടം ആയിരുന്നു...
എന്റെ ജീവനായിരുന്നു...
ഈ ഭൂമിയിൽ ആരെകാളും..
മക്കളെകാളും....!!

വെറുക്കാൻ പറ്റില്ല ഒരിക്കലും...
മറക്കാൻ എങ്കിലും സാധിക്കണേ എന്നൊരു പ്രാർത്ഥന മാത്രം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)