ആഗ്രഹങ്ങൾ..FB. (25/10/2023)

ജീവിതത്തിന്റെ പകുതി എന്ന് ഈ സമയത്തെ വിളിക്കാൻ ആഗ്രഹിക്കുന്നില്ല...!!
ബാക്കി പകുതി ഒരിക്കലും സ്വന്തമാക്കാൻ ഉണ്ടാവില്ലെന്നുള്ള ഉറപ്പുള്ളത് കൊണ്ട് തന്നെ...!!

ചെറിയ ഇഷ്ടങ്ങൾക്ക് ഉള്ളിൽ നിന്നും ജീവിതം സ്വപ്നം കണ്ടായിരുന്നു ശീലം...!!
സ്ഥിരമായി ജോലി...
ഒരു കൊച്ച് വീട്‌...
അതിനകത്തു നിറയെ പുസ്തകങ്ങൾ...
പുറമെ ചെടികളും മരങ്ങളും...!!

പിന്നീട്...
ജീവിതം ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ
വീടെന്ന സ്വപ്നം വീണുടഞ്ഞു..!!
കൂടെ നിൽക്കേണ്ടവർ തന്നെ ആ സ്വപ്നം ഒരിക്കലും നടക്കരുത് എന്ന് ഉറപ്പു വരുത്തി..!!

വിധി ആയിരിക്കാം...
അല്ലെങ്കിൽ തല വര...
രണ്ടും ഒരുമിച്ച് ആവാം..
എന്നാലും പരാതിയില്ല..!!

Ac ൽ ഒന്നും ബാക്കിയില്ലെങ്കിലും
ഓർമ്മകൾക്ക് നല്ല ഭംഗിയാണ്..

ഒന്ന് വീണ് പോയാൽ...
കിടന്ന് പോയാൽ...
പിന്നീട് ഒരു ഉയർത്തെഴുന്നേക്കൽ
ഒരിക്കലും ഉണ്ടാവില്ലെന്നു സമ്പാദ്യം തെളിയിക്കുന്നു..!!
ഉപയോഗമാണ് മാനദണ്ഡം...
സ്നേഹത്തിനും...
ജീവിതത്തിനും...!!




Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)