2nd day... (11/10/2023)
രാവിലെ തീരുമാനിച്ചതാണ്...
എന്തെങ്കിലും ഒരു മാറ്റം ഇന്ന് വേണമെന്നത്...!!
ഇനി ഓർക്കാതിരിക്കാൻ ശ്രമിക്കില്ല എന്നൊന്നും പറയാൻ എനിക്ക് പറ്റില്ല...
വൈകിട്ട് വരെ നോക്കാൻ ചെന്നില്ല...
ഓൺലൈൻ ഉണ്ടോയെന്നോ സ്റ്റാറ്റസ് എന്താണെന്നോ...!!
ഞാൻ ഒഴിഞ്ഞു പോകാൻ ആള് ഒരുപാട് കഷ്ടപെടുന്നു...
കണ്ടില്ലെന്ന് നടിക്കാൻ എന്റെ ശത്രു ഒന്നുമല്ലല്ലോ...
കുറെ നാൾ എന്നെ സ്നേഹിച്ച പെണ്ണല്ലേ...??
അവളുടെ സന്തോഷത്തിന് ഞാനായിട്ട് എതിര് നിൽക്കുന്നില്ല...!!
ഞാൻ ഒഴിഞ്ഞു മാറുന്നു...!!!
ആരുടെ കൂടെയാണോ സന്തോഷം അവരോടു കൂടെ ആയിരിക്കട്ടെ...!!
നോവുള്ള ഒരു വേദനയായി ഞാൻ ഒരിക്കലും ഇടയ്ക്ക് വരില്ല...!!
ആരുടേയും സന്തോഷത്തിന് ഞാൻ എതിരല്ല...!!
എനിക്ക് തന്ന ഓർമ്മകൾ മതി ഇനിയങ്ങോട്ട് അവളെ ഓർത്ത് ജീവിക്കാൻ...
വെറുപ്പിക്കാതെ...
യഥാർത്ഥ സ്നേഹം ഞാൻ അനുഭവിച്ചത് അവളിൽ നിന്നായിരുന്നു...!!
ഇപ്പൊ എനിക്ക് നഷ്ടമായെങ്കിലും അവൾ തന്ന സ്നേഹവും പരിചരണവും ഒരിക്കലും മറക്കില്ല ഞാൻ...!!
നാളെകളിൽ നനവായി...
നോവായി അവൾ ഉണ്ടാവും...
കുറെ ഞാൻ പിടിച്ചു നിന്നു...
ഈ നിമിഷം വരെ...
പിന്നെ കൈവിട്ടു പോയി..
ആളെ ഞാൻ നോക്കി പോയി...!!
അവൾ....
പതിവ് പോലെ ഫേസ്ബുക്കിൽ ഉള്ള ആണുങ്ങളെ സുഖിപ്പിക്കുവാൻ ശ്രമം നടത്തുന്നുണ്ട്...!!
നടത്തട്ടെ...
നല്ലൊരു ആളെ കണ്ട് കിട്ടി കാണുമെന്നു കരുതുന്നു...
ഓൺലൈൻ സ്റ്റാറ്റസ് കാണുന്നത് കൊണ്ട് ഏറെ കുറെ ഉറപ്പായി...!!
എന്തായാലും ഒരിക്കലും പിടിക്കപ്പെടില്ല..
അതിനുള്ള ബുദ്ധിയും ബോധവും അവൾക്ക് ധാരാളമുണ്ട്...!!
എന്താണോ സന്തോഷം അത് നടത്തട്ടെ...
ഒന്നിനും ഞാൻ തടസ്സമാവില്ല ഇനിയൊരിക്കലും...!!
എന്റെ ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല...
ആകെ ഒരു ശൂന്യത അനുഭവപ്പെടുന്നു...
ആൾക്കൂട്ടത്തിൽ തനിച്ചായത് പോലെ...
ഒന്നുമില്ലായ്മ്മ തോന്നുന്നു...
എന്നിൽ നിന്ന് എന്തോ നഷ്ടപെട്ടെന്ന് തോന്നുന്നു..
തിരിച്ചു കിട്ടാത്ത വിധം...!!
പകൽ മുഴുവൻ ശോകമായിരുന്നു...
ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ സാധിച്ചില്ല...
എങ്ങനെയോ സമയം കളഞ്ഞു..
ആരോടും മിണ്ടാൻ തോന്നിയില്ല..
ഒന്നും പങ്കുവെയ്ക്കാനും..!!
വൈകുന്നേരം കുറച്ചു നേരം കടയിൽ പോയിരുന്നു...
ഒറ്റയ്ക്ക് ഇരുന്നപ്പോൾ വേണ്ടാത്ത ഓർമ്മകൾ വന്നു...
ചിന്തകൾ കാട് കയറാൻ തുടങ്ങി...!!
ഷോപ്പ് അടച്ചിട്ട് 7 മണി ആയപ്പോൾ മാരാരി വരെ ബൈക്കിൽ പോയി...
കുറെ നേരം അവിടെ സംസാരിച്ചിരുന്നു...
ഓസ്റ്റിനുമായി...!!
10 മണി ആയപ്പോൾ പിരിഞ്ഞു...
വരുന്ന വഴിക്ക് സെബാനെ കാണാൻ ഓർത്തു...
വിളിക്കുകയും ചെയ്തു...
പക്ഷേ മഴ തുടങ്ങിയത് കൊണ്ട് അങ്ങോട്ട് പോയില്ല...
നേരെ വീട്ടിലോട്ട്...!!
ആരോടും മിണ്ടാൻ തോന്നുന്നില്ല...
അമ്മ ചോറ് കഴിക്കാൻ വിളിച്ചു..
പോയി കഴിച്ചു...
തിരിച്ചു റൂമിലേയ്ക്ക്...
കിടന്നു...
മക്കളോട് ഒന്നും മിണ്ടിയില്ല,..
മിണ്ടാൻ ഇനിയൊന്നും ബാക്കിയില്ല...
ആർക്കും എന്നെ വേണ്ടെന്നു മനസിലായി...
കൂടുതൽ മിണ്ടി ആർക്കും ബുദ്ധിമുട്ട് ഇനിയുണ്ടാക്കാൻ താല്പര്യം ഒട്ടുമില്ലേ,..!!
ഞാൻ എന്നിലേയ്ക്ക് തന്നെ ഒതുങ്ങി കൂടുന്നു...!!