സ്വന്തം...FB..?? (10/10/2023)

ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ ഭീകരമാണ്...!!
ആർക്കും വേണ്ടാത്ത ഒരവസ്ഥയിലൂടെ കടന്ന് പോകുന്നത് പോലെ...!!

നമ്മുടെതെന്ന് ഉറപ്പിച്ച പലരും നമ്മുടെയല്ല എന്നത് വലിയ സങ്കടത്തോടെ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ...!!
ആരും ആരുടേയും സ്വന്തം അല്ലെന്നു വാക്കുകൾ കൊണ്ട് മാത്രമേ പറയാൻ സാധിക്കൂ..
ഉള്ളു കൊണ്ട് എല്ലാരും ആരുടെയൊക്കെ ആവാൻ കൊതിക്കുന്നവരാണ്..!!

ഞാനും...!!!

കൂടെ കൂടിയവരും കൂടെ കൊണ്ട് നടക്കുന്നവരും
നമ്മുടേതല്ല എന്ന് തിരിച്ചറിഞ്ഞാലും അങ്ങനെ അംഗീകരിക്കാൻ മനസ്സ് മാത്രം തയ്യാറാവില്ല...!!

ചിന്തകളിലും ഓർമ്മകളിലും വിഷാദം തളംകെട്ടും...!!
ആഘോഷങ്ങളിൽ പോലും ആഹ്ലാദിക്കാൻ സാധിക്കില്ല..
കൂട്ടുകളിൽ  ഒറ്റപ്പെടൽ അനുഭവിക്കും...
ചിന്തകൾ ഭാരമുള്ളതാവും...!!
യാത്രകളിൽ ദൂരം കൂടും...
മനസ്സ് പറന്നു നടക്കും...
ലക്ഷ്യങ്ങൾ മാറിപോയേക്കാം...
വഴിയും...!!

ഒറ്റപ്പെടൽ ആണ് ഏറ്റവും ഭീകരം...!!
എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ...!!
കടന്ന് പോകുന്നതും ഇനി കടന്ന് പോകേണ്ടതും ഒരേ അവസ്ഥയിലൂടെ തന്നെ...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)