Im ok.FB.. (03/10/2023)
എല്ലാ ചോദ്യങ്ങൾക്കും Im ok എന്നൊരു മറുപടിയാണ് എന്നും നല്ലത്...!!
കാരണം...
കൂടുതൽ ആഴത്തിൽ ബന്ധങ്ങൾ ഉണ്ടാവുന്നതും അതിൽ നിന്നുള്ള മുറിവുകൾ ഒരിക്കലും മായാത്തതും എനിക്ക് സങ്കടമാവുന്നു...!!
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയും...
കടപ്പാട് ബാക്കി വെയ്ക്കാതെയും ജീവിക്കാൻ ഇനിയും ഞാൻ പഠിച്ചിട്ടില്ല...!!
ആഴത്തിൽ ഞാൻ സ്നേഹിച്ചവർ തന്നെയാണ് ഇന്നും ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു കടന്ന് പോകുന്നത്...!!
ഇന്നലകളിലെ സങ്കടങ്ങളും നാളെയെ കുറിച്ചുള്ള ആകുലതകളും ഇല്ലാതെ ജീവിക്കാൻ പഠിക്കണം...!!
ഇന്നിന്റെ സന്തോഷത്തിൽ മാത്രം വിശ്വസിച്ചു കൊണ്ട്...
ആരുടേയും സന്തോഷത്തിനും തടസ്സമാവാതെ...
ആരെയും നിർബന്ധിച്ചു കൂടെ കൂട്ടാതെ...
തനിയെ ജീവിക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...!!