1st Day...(10/10/2023)
കടന്ന് പോകുന്ന ദിവസങ്ങൾ ഭീകരമാണ്...!!
ഇന്നലെ രാത്രി 11 മണിക്ക്
അർത്തുങ്കൽ വെച്ച് പറയാനുള്ളത് മുഴുവൻ ഞാൻ പറഞ്ഞു കഴിഞ്ഞു...!!
കുടിക്കാതെ...
ഭ്രാന്ത് പിടിക്കാതെ...
തെറിയും ചീത്തയും...!!
ഗതികേട് കൊണ്ട് പറഞ്ഞു പോയതാ...
അത്ര ഞാൻ സഹിച്ചു..
അവളുടെ ഒരു പ്രീയപെട്ടവൻ വിളിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ഒന്ന് വിളിച്ചു പോയതിനു...
എന്റെ call waiting വന്നതിനു..
പണ്ടും എന്നെ വിളിക്കാൻ വയ്യെന്ന് പറഞ്ഞിട്ട് മണിക്കൂറോളം അവനെ വിളിക്കുമായിരുന്നു...!!
ഇതൊക്കെയോർത്തു
സങ്കടം കൊണ്ട് പറഞ്ഞു പോയതാ എല്ലാം..!!
അവസാനം വരെ എല്ലാം കേട്ടിരുന്നു എന്ന് കരുതുന്നു...!!
എന്നെ വേണ്ടെന്ന് വെച്ചു എന്ന് കുറച്ചു മാസങ്ങളായി ഞാൻ മനസിലാക്കുന്നു...
അല്ലെങ്കിൽ എന്നെ അത് മനസിലാക്കിക്കുവാൻ അവൾ ശ്രമിക്കുന്നു...!!
പഴയ ഭർത്താവിന്റെ വാർദ്ധക്യത്തിൽ അവളെ വേണമായിരിക്കും...!!
തമാശയായിരിക്കും...
പെട്ടെന്ന് മാറുമെന്നൊക്കെ വിചാരിച്ചു ഞാൻ പതിവ് പോലെ പുറകെ വന്നു കൊണ്ടിരിക്കുന്നു..
എത്ര വഴക്ക് ഇട്ടാലും...
ഒഴിവാക്കാൻ ശ്രമിച്ചിട്ടും ...!!
എന്നാൽ ദിവസങ്ങൾ മുന്നോട്ട് പോകുംതോറും പെരുമാറ്റത്തിൽ പന്തികേട് കണ്ടു തുടങ്ങി...!!
ശരിക്കും ഞാൻ ഒഴിഞ്ഞു പോകാൻ തന്നെയാണ് അവളുടെ ശ്രമങ്ങൾ..!!
UK സ്വപ്‌നങ്ങൾ..!!
ഒരുപാട് രഹസ്യങ്ങൾ...
ആരോടൊക്കെയോ മണിക്കൂർ ചാറ്റ്....
മിക്കവാറും വിളിക്കുമ്പോ call waiting...
ചോദിച്ചാൽ ഇഷ്ടപ്പെടില്ല..
പിന്നെ തെറിയും ചീത്തയും..!!
എവിടെ പോയാലും പറയാറുള്ള ആള് ഈ ഇടെയായി എന്നോട് പറയാതെ കറങ്ങി നടക്കുന്നു...
രാത്രി എന്നോട് സംസാരിക്കാതിരിക്കാൻ വേണ്ടി മരുന്ന് കഴിച്ചു ഉറങ്ങുന്നു എന്ന് പറയുന്നു... ( സത്യം അറിയില്ല )
പഴയ കെട്ടിയനെ സുഖിപ്പിച്ചു ചാറ്റ് ചെയ്യുന്നു...!!
കാശിന് വേണ്ടി..
ഡ്രസ്സ് മേടിക്കാനും കറങ്ങി നടക്കാനും...!!
ബാക്കി സമയം മുഴുവൻ
Fb യിൽ ആണുങ്ങൾ പുറകെ വരാൻ വേണ്ടിയും കമന്റ് കിട്ടാൻ വേണ്ടിയും എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നു..!!
(എനിക്ക് അറപ്പ് തോന്നാറുണ്ട്...)
എങ്കിലും ഒന്നും പറഞ്ഞില്ല..!!
ഞാൻ ഒഴികെ എല്ലാ ആണുങ്ങളെയും അവൾക്ക് ഇഷ്ട്ടം..!!
ഒന്ന് വീണ് പോയപ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് മാത്രം ഭംഗിയായി മറന്നു...!!
എല്ലാരും പറയുന്നത് പോലെ...
Uk യിലെ സുഖങ്ങൾ ഓർക്കുമ്പോ പഴയ ഭർത്താവിന്റെ ഒരു വെപ്പാട്ടി ആയി അവിടെ ജീവിക്കാൻ അവൾക്ക് തോന്നുന്നതിനു തെറ്റ് പറയാൻ പറ്റില്ലല്ലോ...!!
മറ്റുള്ളവരെ ചതിച്ചും നശിപ്പിച്ചും ജീവിക്കുന്നവർക്ക് എന്ത് മനസാക്ഷി...??
അല്ലേ???
ഭർത്താവ് അവിടെ വേറെ പെണ്ണുങ്ങളിൽ പിള്ളേരെ ഉണ്ടാക്കുന്നു...
അവരെ ചതിച്ച കാശ് ഭാര്യയ്ക്ക് അയച്ചു കൊടുക്കുന്നു...
ഭാര്യ ആ കാശ് വാങ്ങി സുഖിച്ചു നടക്കുന്നു...
ഒരുപാട് സ്നേഹിച്ചവന്റെ കൊച്ചിനെ അബോർഷൻ നടത്തി സന്തോഷിച്ചു ജീവിക്കുന്നു...!!
ഒട്ടും ഉളുപ്പ് ഇല്ലാതെ...!!
ഇതിനിടയിൽ പഴയ കാമുകനോട് വീണ്ടും ഇഷ്ട്ടം..
അവനെ പോലെ ഫോട്ടോ ഇട്ട് അവന്റെ പ്രേമം കിട്ടാൻ ശ്രമം നടത്തുന്നു...
ഡിസംബർ ൽ ദുബായിൽ പോയി കാണാൻ തീരുമാനിക്കുന്നു...!!
ഇതൊക്കെ കാണുമ്പോ എനിക്ക് ഇപ്പൊ സങ്കടം തോന്നുന്നില്ല...
മറിച്ച്...
എന്നോട് തന്നെ ഒരു വെറുപ്പ് തോന്നുന്നു...!!
എത്ര എളുപ്പമാണ് അവൾക്ക് എന്നെ മറക്കാൻ എന്നോർത്ത്...
എത്ര നിസാരമായി ഞാൻ ചെയ്തത് എല്ലാം മറന്നല്ലോ എന്നോർത്ത്..
എന്റെ എത്ര സമയവും പണവും ഞാൻ പാഴാക്കി എന്നോർത്ത്...
ഇത്രയും ചതി എന്നോട് ചെയ്തിട്ടും...
വഞ്ചിച്ചിട്ടും...
അവഗണിച്ചിട്ടും...
മറ്റ് ആണുങ്ങളുടെ പ്രേമം തിരക്കി പോയിട്ടും...
എനിക്ക് എന്തേ അവളെ കളയാൻ പറ്റാത്തത് എന്നോർത്ത് വെറുപ്പ് തോന്നുന്നു...
എനിക്ക് എന്നോട് തന്നെ...!!
അവളെ ഞാൻ വെറുക്കുന്നില്ല...
ഒരിക്കലും മറക്കാനും സാധിക്കില്ല...
അത്ര ഞാൻ സ്നേഹിച്ചു പോയി...
തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ...!!
ഞാൻ ഇല്ലായ്മയിൽ അവൾ സുഖമായി ജീവിക്കട്ടെ...
അവളുടെ പുതിയ ഫാൻസും..
പഴയ ഭർത്താവും കാമുകനും അവൾക്ക് ഇനിയുള്ള കാലം സന്തോഷവും സ്നേഹവും കൊടുക്കട്ടെ...!!
ആരോടും വാശിയില്ല...
വെറുപ്പില്ല..
ദൈവത്തിനു നന്ദി...
ഇന്ന് ഈ നിമിഷം വരെ അവളെ വിളിക്കാതെ ഇരിക്കാൻ സാധിച്ചല്ലോ എന്നോർത്ത്...!!
നാളെയും ചിലത് ചെയ്യാൻ ശ്രമിക്കണം...
ഇന്നത്തെ പോലെ...
ജയിച്ചാലോ...???
ശുഭം ❤️
Time :11:22
10/10/2023
@my bedroom