ഒഴിവാക്കൽ..FB.(27/10/2023)

അവഗണന ഒഴിവാക്കലിന്റെ ആമുഖമാണ്....!!

പ്രകോപിപ്പിച്ചു കൊണ്ടേയിരിക്കും...
ആഴ്ചകളും മാസങ്ങളും...!!
പലതും ആരോപിക്കപ്പെടും...
കുത്തി നോവിച്ചു കൊണ്ടേയിരിക്കും...
വേണ്ടെന്ന് വെയ്ക്കാൻ...
സ്വയം നമ്മളായി മാറി കൊടുക്കുവാൻ...
ഒഴിഞ്ഞു പോകാൻ...!!

അവസാനം...

ചെയ്യാത്ത കുറ്റം ആരോപ്പിക്കപെടുമ്പോൾ...
എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് നമ്മളൊന്ന്  പൊട്ടി തെറിക്കുമ്പോൾ...
 ഒഴിവാക്കലിനു
അത് മാത്രം പരിഗണിക്കപ്പെടും...!!

എങ്കിലും...
ഉള്ളിന്റെയുള്ളിൽ 
വേണ്ടെന്ന് വെയ്ക്കൽ എളുപ്പമാവില്ല...!!
പുറമെ മറന്നെന്നു ഭാവിച്ചാലും..
അപരിചിരാതായാലും...
ഓർമ്മകളിൽ...
അനുഭവിച്ച സ്നേഹവും...
ലാളനയും...
പരിഗണയും...
അവശേഷിക്കും..!!

വെറുപ്പ് അഭിനയിക്കാനേ സാധിക്കൂ...!!

കാരണം...

ഉള്ളു തുറന്ന് സ്നേഹിച്ചവരെ ഒരിക്കലും വെറുക്കാനാവില്ല...
മറക്കാനും...!!

ജീവിതത്തിൽ ഇനിയങ്ങോട്ട് 
ഒരിക്കൽ സ്നേഹിച്ചതിന്റെ
തിരുശേഷിപ്പുകൾ ബാക്കിയാവും...!!

ഓർമ്മകൾക്ക് മരണമുണ്ടാവില്ല..!!
ചതിയില്ലാതെ സ്നേഹിച്ചതിന്റെ..
കൂടെ നിന്നതിന്റെ...
താങ്ങിയതിന്റെ...
കൈപിടിച്ച് നടത്തിയതിന്റെ...
മകളെ പോലെ ലാളിച്ചതിന്റെ...
സുഹൃത്തായി തന്ന കരുതലിന്റെ...
കാമുകിയെ പോലെ പ്രണയിച്ചതിന്റെ...!!

ഒരു കാരണം കൊണ്ട് ഒഴിവാക്കി പടിയിറങ്ങുവാൻ ശ്രമിക്കുമ്പോൾ...
താങ്ങും തണലുമായ ഒരായിരം കാരണങ്ങളെ
മനഃപൂർവം മറന്നു കളയേണ്ടി വരുന്നു...!!

എങ്കിലും...
വെറുക്കാനും മറക്കാനും എനിക്കാവില്ല...

അപരിചിതരായാലും...!!

എത്രയകന്നാലും...
വെറുത്താലും....
ഞാൻ തന്ന സ്നേഹത്തിന് പകരമായി ഒന്നുമുണ്ടാവില്ല..
ആർക്കും പകരക്കാരനാവാൻ സാധിക്കില്ല...
കാത്തിരിക്കുന്ന 
ഒരു സൗഭാഗ്യങ്ങൾക്കും അത് തിരിച്ചു നൽകാനാവില്ല...!!
അത് മാത്രമാണ് 
ജീവിതത്തിൽ നെഞ്ചുറപ്പോടെ പറയാൻ സാധിക്കുന്ന ഒരേയൊരു കാര്യം...!!

അങ്ങനെ....
ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായതിന് തിരശീല വീണിരിക്കുന്നു...!!

തന്ന സ്നേഹത്തിന്  ഒരായിരം നന്ദിയും...
അങ്ങോട്ട് ചെയ്തുപോയ അപരാധങ്ങൾക്ക് ഹൃദയപൂർവ്വം മാപ്പ് ചോദിച്ചു കൊണ്ടും...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)