Happy bday ഫൈസി..(22/11/2023)

ജീവിതത്തിലെ വളരെ ചുരുക്കം ചില നല്ല ഓർമ്മകളിൽ ഒന്നാണ് മക്കളുടെ ജന്മദിനം...!!
ഇന്ന്‌ എന്റെ ഫൈസിയുടെ ദിവസം...!!
എന്റെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കണക്കെടുപ്പുക്കാരൻ...!!

ഒരുപാട് ചിരിക്കുന്ന...
അതിലുപരി ചിന്തിക്കുന്ന എന്റെ ഫൈസി...!!

അവന്റെ ഇന്നലെകളെക്കാളും മനോഹരമാക്കി അവന്റെ ഇന്നിനെ മാറ്റാൻ ശ്രമിക്കുന്ന ഒരച്ഛനാണ് ഞാൻ...!!
നാളെകൾ എന്റേതല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ...!!

അവന് ആഗ്രഹങ്ങൾ ഒന്നുമില്ലായിരുന്നു....
ഒന്നും വേണമെന്ന് ആവശ്യപ്പെട്ടില്ല...!!
പലവട്ടം ഞാൻ ചോദിച്ചെങ്കിലും..!!

എങ്കിലും....
 അവസാന നിമിഷം അവന് ഒരാളെ കാണണം എന്ന് പറഞ്ഞു...
രാത്രി 11 മണി കഴിഞ്ഞപ്പോൾ..
കേക്ക് മുറിക്കാൻ എന്റെ കൂടെ വരുമോ എന്ന് അവൻ തന്നെ ചോദിച്ചു...!!
അമ്മയില്ലാത്ത കൊച്ചായത് കൊണ്ടാവാം അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കൂടെ വന്നു...!!

കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തുകൊണ്ട് പിരിഞ്ഞു...

ഒരു നിമിഷമെങ്കിലും അമ്മയായി കണ്ടു കാണും...!!
അതായിരിക്കാം അങ്ങനെ ഒരു ഉമ്മ...!!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)