രണ്ട് സ്ത്രീകൾ...(28/10/2023)
ജീവിതത്തിൽ ഞാൻ പരിചയപ്പെട്ട രണ്ട് സ്ത്രീകൾ...
രണ്ട് പേരും എനിക്ക് പ്രീയപെട്ടതാണ്....
ഇനിയെന്നും...!!
ഉപേക്ഷിച്ചു പോയാലും...
അപരിചിതരായാലും...
വേറൊരാളുടെ സ്വന്തമായെങ്കിലും ....!!!
പരാതിയില്ല..
സങ്കടം മാത്രം..!!
ആദ്യത്തെയാളെ....
അവളുടെ പതിനാലാം വയസിൽ പരിചയപെട്ടു...
ഏഴ് വർഷം പ്രണയിച്ചു....
വിവാഹം കഴിച്ചു...
പത്തു വർഷം ജീവിച്ചു...
രണ്ട് കുഞ്ഞുങ്ങളുമായി..
30 വയസ്സ് വരെ സ്നേഹിച്ചു...
അപ്പോഴേയ്ക്കും ഞാൻ മോശക്കാരനായി...
എനിക്കില്ലാത്ത കുറ്റവും കുറവും വേറെയില്ല...!!
36 വയസ്സിൽ ക്യാൻസർ സർജറി കഴിഞ്ഞു oncologist പറഞ്ഞ കീമോയും റേഡിയേഷനും ചെയ്യാൻ കൂടെ നിൽക്കുമോ എന്ന് ചോദിച്ചപ്പോൾ...
"താൻ രോഗിയാണ്..തന്നെ നോക്കി ജീവിതം കളയാൻ ഞാൻ ഇല്ല..
ഞാൻ ചെറുപ്പമാണ്..!!"
ഇത്രയും വ്യക്തമായി നിലപാട് പറഞ്ഞത് കൊണ്ട് തടഞ്ഞില്ല..
അങ്ങനെ 36 വയസ്സിൽ ഞാൻ ക്യാൻസർ രോഗിയായ ഡിവോഴ്സിയായി...!!
അന്ന് ഉപേക്ഷിച്ചു പോയവർ
ഇന്ന് വളരെ സന്തോഷത്തോടെ എറണാകുളത്ത് എവിടെയോ ജീവിക്കുന്നു..!!
ഒരു ഫോൺ വിളി കൊണ്ടോ ഒരു മെസ്സേജ് കൊണ്ടോ ഞാനും മക്കളും അവൾക്ക് ഇതുവരെ ശല്യം ആയിട്ടില്ല...!!
എങ്കിലും...
അതൊരു വല്ലാത്ത അവസ്ഥയായിരുന്നു...!!
ഓർക്കുമ്പോൾ ഇപ്പോഴും ഭയമാണ്..!!
രക്ഷപെടനായി..
മറക്കാനായി...
യാത്രകൾ തുടങ്ങി...
എന്റെ ഒളിച്ചോട്ടം..!!
ഓർമ്മകളിൽ നിന്നും ആളുകളിൽ നിന്നും...!!
മുന്നാറും ഫോർട്ട് കൊച്ചിയും ഒരുപാട് ആകർഷിച്ചു...!!
കാടും കടലും യാത്രകളിൽ നിറഞ്ഞു...
മാസത്തിലും ആഴ്ചകളിലും..!!
എല്ലാം ഒരു രക്ഷപ്പെടലായിരുന്നു...!!
എങ്ങനെ ഞാൻ അതിനെ അതിജീവിച്ചു എന്ന് ഇപ്പോഴും ഓർക്കാറുണ്ട്...!!
ജീവിതത്തിലെ മോശം സമയമായിരുന്നു അത്..
അല്ല...
മോശം സമയത്തിന്റെ തുടക്കമായിരുന്നു..!!
പിന്നീട് അങ്ങോട്ട് ജീവിതം നരകമായിരുന്നു...
ജീവിതം ആഘോഷിച്ചു നടന്ന ഞാൻ ഇരുട്ടിലായി...
ആളുകളെ അഭിമുഖികരിക്കാൻ സാധിക്കാതെയായി...
ഉൾവലിഞ്ഞു വീടും സ്കൂളുമായി ബന്ധങ്ങൾ ചുരുക്കി...!!
സൗഹൃദങ്ങൾ നഷ്ടമായി...
ആർക്കും വേണ്ടാത്തവനായി...
ഭാര്യ ഒളിച്ചോടി പോയത് കൊണ്ട് ആണത്തം ഇല്ലാത്തവനായി...!!
മാസങ്ങൾ എടുത്തു...
ആ ഷോക്കിൽ നിന്നും പുറത്ത് വരാൻ...!!
പതിയെ...
എന്റെ മക്കളും എന്റെ സ്കൂളിലെ കുഞ്ഞുങ്ങളും എനിക്ക് നഷ്ടപെട്ട പഴയ എന്നെ തിരിച്ചു തന്നു...
അവരുടെ കളിയും ചിരിയും..
അതിലൂടെ ഞാൻ ജീവിച്ചു തുടങ്ങി..
ജീവിതം പഴയ പോലെയായി..!!
ഞാനും രണ്ട് മക്കളുമാകുന്ന പുതിയൊരു ലോകം സൃഷ്ടിച്ചു..!!
പ്രീയപെട്ടവൾ...!!
അന്നും ഇനിയെന്നും അവളെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ട്ടം...!!
അവളായിരുന്നു ഞാൻ കണ്ട രണ്ടാമത്തെ പെണ്ണ്...!!
ഭാര്യ ഉപേക്ഷിച്ചു പോയപ്പോൾ ലോകം ശൂന്യമായിരുന്നു..
അത്ര ഇഷ്ട്ടമായിരുന്നു...!!
മൂന്ന് വയസ്സുള്ള മകളുടെ അവസ്ഥ കാണുമ്പോൾ ആയിരുന്നു ഏറ്റവും സങ്കടം...!!
ഒരമ്മയുടെ കരുതൽ ഏറെ വേണ്ടി വരുന്ന പ്രായം..
അവൾക്ക് നല്ലൊരു ഉടുപ്പ് എടുക്കാനോ മുടിയൊന്നു ചീകി ഒതുക്കാനോ അറിയാത്ത അവസ്ഥ..!!
അപ്പോഴാണ് എന്റെ ബ്ലോഗ് വായിച്ചു എന്നെ പരിചയപ്പെട്ട എന്റെ പ്രീയപെട്ടവളുടെ കടന്ന് വരവ്...!!
എന്റെ ജീവിതത്തിലെ രണ്ടാം പകുതി...
(ജീവിതത്തിന്റെ അവസാന പകുതി എന്ന് തന്നെ പറയാനാണ് എനിക്കിഷ്ടം.
ഇനിയങ്ങോട്ട് ആ ഭാഗം പൂർത്തിയാക്കുവാൻ ആർക്കും സാധിക്കില്ല..!!)
പിന്നീട് അങ്ങോട്ട് അവളായിരുന്നു എനിക്ക് എല്ലാം...
എനിക്ക് മാത്രമല്ല എന്റെ മക്കൾക്കും...!!
ജീവിതം ഒരിക്കൽ കൂടി പഴയ പോലെയായി...
അല്ല പഴയതിലും മനോഹരമായി...!!
ഒരമ്മയെ പോലെ അവൾ മക്കളെ സ്നേഹിച്ചു...
മോളെ മിക്കവാറും അവളുടെ വീട്ടിൽ കൊണ്ട് പോയി നിർത്തി..
എനിക്ക് ലീവ് ഇല്ലാത്തപ്പോൾ..
മോനെ ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ട് പോകുമായിരുന്നു..!!
അങ്ങനെ എന്ത് കൊണ്ടും എന്റെ സ്വന്തമായി തന്നെ ജീവിതം മുന്നോട്ട് പോയി...!!
ഒരുപക്ഷേ....
അവളെ കൂടുതൽ സ്നേഹിക്കാനും പരിചരിക്കാനുമായിരിക്കാം
ആ ആക്സിഡന്റ്..!!
മക്കളുടെ ക്ലാസ്സും എന്റെ ജോലിയും മറന്ന് ഞാൻ കൂടെ നിന്നു... എന്റെ സ്നേഹം ഒരുപാട് കൂടി...
അവൾ ഇപ്പോ എനിക്ക് ഒരു മകളെ പോലെയായി...!!
ജീവനായി...!!
കുളിപ്പിച്ച് കൊടുത്തും ഭക്ഷണം വാരി കൊടുത്തും ഞാൻ അവളെ സ്നേഹം കൊണ്ട് മൂടി...!!
എല്ലാ ആഗ്രഹങ്ങളും ഏത് പാതിരാത്രിയിലും സാധിച്ചു കൊടുത്തു...!!
പിന്നീട് ഒരിക്കലും ആ ഇഷ്ട്ടം കുറഞ്ഞിട്ടില്ല...
ഒരു മിനിറ്റ് കിട്ടിയാൽ അപ്പൊ വിളിക്കും...എത്ര വയ്യെങ്കിലും അവളെ കാണാൻ ഓടി ചെല്ലും..
ആ വരവിന് എന്റെ പ്രീയപെട്ടവളും കാത്തിരിക്കുമായിരുന്നു...!!
അതായിരുന്നു
ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം..!!
ഇന്ന്....
എല്ലാം അവസാനിച്ചിരിക്കുന്നു...
മാസങ്ങളായി എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു...
Fb മുഴുവൻ എന്റെ ഫോട്ടോസ് എനിക്ക് മുന്പേ ഇട്ടയാൾ..
ഓരോന്നായി നീക്കം ചെയ്തു...
അത് ചോദിച്ചപ്പോൾ എന്തൊക്കെയോ ന്യായം...!!
എവിടെയോ എന്നോടുള്ള ഇഷ്ട്ടം കുറഞ്ഞെന്ന് എനിക്ക് മനസിലായി തുടങ്ങി...
പലപ്പോഴും ഒഴിവാക്കാൻ നോക്കി...
ഞാൻ ഒഴിഞ്ഞു പോകാൻ വേണ്ടി ഒരുപാട് വെറുപ്പിക്കൽ...!!
ചെയ്യാത്ത കാര്യങ്ങൾക്ക് എന്നെ കുറ്റക്കാരനാക്കി...
എപ്പോഴും സംശയം...!!
എന്നിട്ടും പതിവ് തെറ്റാതെ ഞാൻ ഓടി എത്തി...
എല്ലാത്തിനും കൂടെ നിന്നു...
ഒരു മകളെ പോലെ ലാളിച്ചു..
സ്നേഹിച്ചു...!!
ഒക്ടോബർ 25 ന് അവസാനമായി എന്നെ സംശയിച്ചു...
പ്രീയപെട്ടവളുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയ എന്നെ
ചെയ്യാത്ത കാര്യത്തിന് കുറ്റക്കാരനാക്കി...
എന്നെ മുഖത്ത് അടിച്ചു...
കരഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി പോന്നു...
സങ്കടം കൊണ്ടും അപമാനം കൊണ്ടും ഉറങ്ങിയില്ല...!!
സങ്കടവും ദേഷ്യവും എന്നെ ഭ്രാന്തനാക്കി....!!
ഞാൻ പൊട്ടിതെറിച്ചു...!!
അതോടെ ജീവിതത്തിൽ നിന്നും എന്നെ പടിയിറക്കാനുള്ള അവസാന ശ്രമം പൂർത്തിയായി..!!
മാപ്പ് പറഞ്ഞു...
കരഞ്ഞു കാല് പിടിച്ചു...
എന്നിട്ടും ക്ഷമിച്ചില്ല...!!
പിന്നീട്....
കൃത്യമായി ഒരു മാസം തികഞ്ഞപ്പോൾ...
നവംബർ 25 ന് കൂട്ടുകാരി വാങ്ങി കൊടുത്ത ബിയർ കുടിച്ചു ബോധം പോയപ്പോൾ എന്നോട് സത്യം പറഞ്ഞു...!!
ഇത്രയും നാൾ എന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനുള്ള യഥാർത്ഥ കാരണം...
ഇല്ലാത്ത അവിഹിതങ്ങൾ എന്നെ ആരോപിക്കാൻ ഇടയായ കാരണം...!!
പഴയ ഭർത്താവിന് പുതിയ ജോലിയായി...
ആറു ലക്ഷം രൂപ സാലറിയായി...
അത് കൊണ്ട് അവിടെയുള്ള ഭാര്യ അറിയാതെ...
വേറൊരു വീട്ടിൽ എന്റെ പ്രീയപെട്ടവളെയും താമസിപ്പിക്കാം എന്ന് വാക്ക് കൊടുത്തുവത്രേ...!!
നന്നായി വരട്ടെ എന്ന് മാത്രമേ പറയുവാനുള്ളു...!!
കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു ഈ തിരിച്ചറിവ്...!!
നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ എന്നെ കോമാളിയാക്കാതെ
കുറച്ചു ദയ എന്നോട് കാണിക്കാമായിരുന്നു...!!
ആങ്ങള സ്കൂളിൽ വന്നു എന്നെ തെറി പറയുന്നതിന് മുന്പേ...
അമ്മ നാട് മുഴുവൻ എന്നെ കുറിച്ച് അവിഹിതം പറഞ്ഞ് തുടങ്ങുന്നതിനു മുന്പേ...
ഈ തിരിച്ചറിവ് ആവാമായിരുന്നു..!!
പിന്നീടൊരിക്കലും
ഒരു ഫോൺ വിളി കൊണ്ടോ ഒരു മെസ്സേജ് കൊണ്ടോ അവളെ ഞാൻ ശല്യം ചെയ്തിട്ടില്ല..
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ പ്രീയപെട്ടവളുടെ ഒപ്പമായിരുന്നു...!!
വേറൊന്നിനും അതിനി തിരിച്ചു തരാനാവില്ല...!!
അവ നഷ്ടപെട്ടതോടെ എന്റെ സന്തോഷങ്ങളും നഷ്ടമായിരിക്കുന്നു...!!
ഒരു മാസമായിരിക്കുന്നു എനിക്ക് എന്നെ നഷ്ടപ്പെട്ടിട്ട്...
എന്റെ ചിരി മാഞ്ഞിട്ട്...
സ്കൂളിൽ പോലും ആരെയും അഭിമുഖികരിക്കാൻ വയ്യാതെ...
ആരോടും മിണ്ടാതെ...!!
വീട്ടിൽ മക്കളോട് പോലും മിണ്ടാതെ...
മുറിയടച്ചു ഇരിക്കുന്നു...
ഒന്നും ചെയ്യാനാവാതെ...
ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങൾ ആയിരിക്കുന്നു...!!
ഉറക്ക ഗുളികയും ഡിപ്രെഷനുള്ള മരുന്നും കഴിച്ചിട്ടും മാറ്റമൊന്നുമില്ലാതെ...!!
സ്കൂളും ബിസിനസും ശ്രദ്ധിക്കാതെ ആയി..!!
പുറത്ത് ഇറങ്ങാൻ പോലും തോന്നതായി...!!
മദ്യപിക്കാത്ത കൊണ്ട് മാത്രം ഞാൻ ജീവനോടെയിരിക്കുന്നു...
കുടിച്ചു പോയാൽ ആലുവ പുഴയിൽ തീരും എന്റെ ശല്യം..!!
ഇനിയെന്നാണ് എനിക്ക് എന്റെ പഴയ ഞാൻ ആവാൻ സാധിക്കുക എന്ന് മാത്രം അറിയില്ല...!!
മുറിവേറ്റിരിക്കുന്നു...
മനസ്സിനും ഓർമ്മകൾക്കും...!!
സന്തോഷം അഭിനയിക്കാൻ അറിയില്ല...!!
ശീലിച്ചിട്ടില്ല...
താല്പര്യം ഒട്ടുമില്ല...!!
എന്റെ പ്രീയപെട്ടവളുടെ വാക്കുകൾ കടമെടുക്കുകയാണേൽ....
"നീ ക്യാൻസർ വന്നു പുഴുത്തു ചാകുന്നത് " വരെ ഇനി ഞാൻ ഒറ്റയ്ക്ക് തന്നെ...!!!
എങ്കിലും രണ്ട് പേരും എനിക്ക് ഇന്നും പ്രീയപെട്ടവർ തന്നെ...!!
ആരോടും വെറുപ്പില്ല...
ആർക്കും ബാധ്യതയാവില്ല...
ഒരിക്കലും വഴി മുടക്കില്ല...
ഒരു സൗഭാഗ്യവും തട്ടി തെറുപ്പിക്കില്ല...!!
സ്നേഹം മാത്രം....
അന്നും എന്നും...!!
തിരിച്ചറിവ് :
ക്യാൻസർ ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിലും ഞാൻ സ്നേഹിച്ച പ്രീയപെട്ടവൾ ഉണ്ടാവുമായിരുന്നു...
എനിക്കും ഒരു കുടുംബം ഉണ്ടാവുമായിരുന്നു...!!
ഒരു കൊച്ച് വീടും അതിൽ നിറയെ പുസ്തകങ്ങളും..
മുറ്റം നിറയെ ചെടികളും മരങ്ങളും...
ഇടയ്ക്ക് ചെറിയ യാത്രകളുമായി ഞങ്ങളുടെ ചെറിയ വലിയ ലോകം...!!
ഇതായിരുന്നു ഞാൻ കണ്ട ജീവിതം...
എന്റെ ഏറ്റവും വലിയ സ്വപ്നം...!!
അസുഖം ഇല്ലായിരുന്നു എങ്കിൽ...
ബയോപ്സി റിപ്പോർട്ട് ആവശ്യപ്പെടാത്ത...
ഉപേക്ഷിച്ചു പോവാതെ...
എന്നെ സ്നേഹിക്കുന്ന
കൂടെ നിൽക്കുന്ന ഒരാൾ ഉണ്ടാവുമായിരുന്നു...!!