ഒരു മാസം..(26/11/2023)

ഇന്നേയ്ക്ക്....

ഒരു മാസമായിരിക്കുന്നു...!!
ചെയ്യാത്ത തെറ്റിന്...
അറിയാത്ത കാര്യത്തിന്...
അനുഭവിക്കാൻ തുടങ്ങിയിട്ട്...!!

പരാതിയില്ല ഒന്നിനും...
സങ്കടം മാത്രം...!!

ജീവിതത്തിൽ ഒരുപാട് സ്നേഹിച്ചവർ തന്നെ വേദനിപ്പിക്കുമ്പോൾ...
കുറ്റപ്പെടുത്തുമ്പോൾ...
തെറ്റുകാരനാക്കുമ്പോൾ...
തോറ്റു പോകുന്നു...!!
തളർന്നു പോകുന്നു..!!

ആരെയും ചതിച്ചിട്ടില്ല...
ഒന്നും ആഗ്രഹിക്കാൻ  അർഹത ഇല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജീവിക്കുന്നത്...!!

എങ്കിലും....

ഒരുപാട് സങ്കടം...!!
മനസിലാക്കിയില്ലല്ലോ എന്നോർത്ത്...
കൂടെ നടന്നിട്ടും...
ചേർന്നിരുന്നിട്ടും...!!

ജീവിതം കൈവിട്ട് പോയി തുടങ്ങിയിരിക്കുന്നു...
സ്ഥിരം കഴിക്കുന്ന മരുന്ന് കൂടാതെ...
രണ്ട് പുതിയ കൂട്ടുകാർ കൂടി...!!

പിന്മാറണ്ടി വരുമെന്ന് തോന്നുന്നു...
ആർക്കും ഭാരമാവാതെ...
ശല്യമാവാതെ...

എന്നേയ്ക്കുമായി
മാറി കൊടുക്കേണ്ടിയിരിക്കുന്നു...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)