പിശുക്ക് (18/06/2021)

ലിംഗ വിവേചനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് സമൂഹ മാധ്യമങ്ങളിൽ ആണെന്ന് തോന്നുന്നു..!
അതുകൊണ്ടാണല്ലോ ഏതൊരു ഗ്രൂപ്പിൽ ആണെങ്കിലും സ്ത്രീകൾ പോസ്റ്റ്‌ ഇട്ടാൽ, പ്രത്യേകിച്ച് സുന്ദരികൾ...ലൈക്കും കമന്റും ഒരുപാട്..
അതേ സമയം നമ്മുടെ പോസ്റ്റുകൾ ആരും തിരിഞ്ഞു നോക്കില്ലല്ലോ..!!

ആരോ പറഞ്ഞതുപോലെ, എത്ര നല്ല ഫോട്ടോസ് പോസ്റ്റ്‌ ചെയ്താലും അത്‌ ഇട്ടയാളെ ഇഷ്ടമല്ലെങ്കിൽ ലൈക് ചെയ്യാതെ കടന്ന് പോകുന്ന ജനം...!
നമ്മെ ഇഷ്ടമല്ലെങ്കിൽ എന്തിനാ കഷ്ടപ്പെട്ട് ഫ്രണ്ട് ലിസ്റ്റിൽ തുടരുന്നത് എന്ന് ഇടയ്ക്ക് ചിന്തിക്കാറുണ്ട്...!
ഉത്തരവും കിട്ടി... ഒരു മനസുഖം..!!

4950 ന് മേലെ ഉണ്ടായിരുന്ന fb കൂട്ടുകാരെ 500 ൽ താഴെ കൊണ്ട് വന്നപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..
ഇപ്പൊ കൂടെ ഉള്ളവർ ഒക്കെ നമ്മെ സ്നേഹിക്കുന്നവരാണ്.. നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നവരാണ് എന്ന്...!
എന്നാൽ പിന്നീട് കാലം തെളിയിച്ചു...
കൂട്ടത്തിൽ പലരും വീഴ്ചകൾ നേരിട്ട് കണ്ട് ഉറപ്പ് വരുത്താനും ആസ്വദിക്കാനും വേണ്ടി മാത്രമാണ് ഫ്രണ്ട് ലിസ്റ്റിൽ തുടരുന്നതെന്നു...!!

ചരപ്രവർത്തനം നടത്താൻ വേണ്ടി ചിലരും...
 ചിലർ നഷ്ടമില്ലാത്ത ഉപദേശങ്ങൾ മുറയ്ക്ക് നൽകുന്നു...!!
എന്ത് കണ്ടാലും ഇത് എന്റെ ആരുമല്ലേ എന്ന് ചിന്തിച്ചു കൊണ്ട് വേറെ ചിലർ...!!

Unfriend ചെയ്യാനുള്ള മര്യാദയെങ്കിലും കാണിക്കുക...
സ്നേഹിതർ എന്ന് ഞാൻ കരുതിയവർ മാത്രമല്ല എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളത് എന്ന് ഞാൻ മനസിലാക്കിയിരിക്കുന്നു...!
വീഴ്ചകളും നഷ്ടങ്ങളും നേരിട്ട് കണ്ട് ബോധിച്ചെങ്കിൽ ഇനിയെങ്കിലും ഒഴിവാക്കി പൊയ്ക്കൂടേ എന്നൊരു ചോദ്യം മാത്രം അവശേഷിപ്പിച്ചു കൊണ്ട് നിർത്തുന്നു..
കാരണം, ഞാൻ ഇങ്ങനെയാണ്..
മാറാൻ ഉദ്ദേശിച്ചിട്ടില്ല.. താല്പര്യം ഒട്ടുമില്ല...!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)