അന്യന്റെ ഗർഭം ചുമക്കൽ (19/06/2021)
എഴുത്തുകാരും കവികളും വിലസുന്ന ഒരു പള്ളികൂടം...
ഓൺലൈൻ മാധ്യമങ്ങളിലും വാരികകളിലും എഴുതി പേരെടുത്തവർ അധികമുള്ള പള്ളി കൂടം..!!
പക്ഷേ.. സ്വന്തം കൃതി പോസ്റ്റു ചെയ്യാനുള്ള ആർജവം ഇല്ലാത്ത കവികൾ... എഴുത്തുകാർ..
ചില വില കുറഞ്ഞ PR വർക്കുകൾ പോലെ, അന്യന്റെ എഴുത്തുകൾ യാതൊരു ജാള്യതയുമില്ലാതെ കോരി സ്വന്തം വാളിൽ പോസ്റ്റുചെയുന്ന ആധുനിക കവികൾ..!!
അവർ വിളിച്ചു പറയുമ്പോൾ, യാതൊരു മുൻ വിചാരവും ഇല്ലാതെ അവരുടെ അടിയാളന്മാർ ആകുന്ന ചില കോമാളികൾ..!!
അതിനേക്കാൾ മ്ലേച്ഛം... ഒരു ഉളുപ്പുമില്ലാതെ, തലയിൽ ചുമന്ന് അപ്പുറത് കൊണ്ടുപോയി കോരിയിടുന്ന കപട അധ്യാപകർ...!!
സ്വന്തം എന്ന് ഉറപ്പുണ്ടെങ്കിൽ... മോഷണ മുതൽ അല്ല എന്നൊരു തോന്നൽ ഉള്ളിൽ ഉണ്ടെങ്കിൽ ആരുടേയും ബലം വേണ്ടി വരില്ല... സ്വന്തം ചങ്ക് ഉറപ്പ് തന്നെ ധരാളം... അതില്ലാത്തവർ ആണ് ഇങ്ങനെ കൂറ പണിയെടുക്കുന്നത്...!!
എഴുതുന്നത് സ്വന്തം ആണെന്ന് തോന്നിയാൽ... എഴുതുന്നത് സ്വയം ആണെന്ന് തോന്നിയാൽ അപ്പോൾ തീരും ഈ കടപ്പെടൽ...!!
തല ഉയർത്തി പിടിച്ചു തന്നെ പറ... ചങ്ക് ഉറപ്പ് കാണിക്കാൻ...
മിനിമം സ്വന്തം സൃഷ്ടിയുടെ പിതാവ് ആണെന്ന് പറയാൻ..!!