ഓർമ്മപ്പെടുത്തൽ (3/06/2021)
എന്റെ ഏറ്റവും വലിയ വീഴ്ച എന്റെ വിട്ടുവീഴ്ചകൾ ആയിരുന്നു...!!
ഇന്നും പാഠം പഠിക്കാതെ ആവർത്തിക്കപെടുന്ന വിട്ടുവീഴ്ചകൾ എന്നെ തന്നെ മിക്കവാറും ഭ്രാന്തനാക്കാറുണ്ട്...!!
ചതിക്കപെടുമ്പോൾ മാത്രമല്ല.. ചൂഷണം ചെയ്യപെടുമ്പോഴും...
വീണ്ടും വീണ്ടും...!
കണ്ണീരുകാണുമ്പോൾ കരുണ തോന്നുന്നത് ജീവിതത്തിൽ വീണ്ടും തോൽപ്പിക്കപെടാൻ വേണ്ടിയാണെന്ന് എന്ന് അറിയാം... എങ്കിലും...എല്ലാം മറക്കാറുണ്ട്... ചതിയും... വഞ്ചനയും...ഒറ്റപ്പെടലും... എല്ലാം..!!
ഒരിക്കൽ കൂടി... പതറിപ്പോയത് എന്നും കണ്ണീരിന്റെ മുന്പിൽ മാത്രം... എന്തേ... മനസ്സ് കല്ലാക്കാൻ എനിക്ക് സാധിക്കാത്തത്...!!
ഇത്രയും കിട്ടിയിട്ടും മതിയാകാത്തത്..!!
ഈ ലോകത്ത് ജീവിക്കാൻ അറിയാത്ത ഒരുത്തനായി ഞാൻ മാറിയിരിക്കുന്നു...
ആർക്കും പറ്റിക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ഒരുവൻ...!
ചിലപ്പോഴൊക്കെ തോന്നാറുണ്ട്... എന്തിന്.. ഇനിയും..!!
അവിടെയൊക്കെ ചിലതൊക്കെ ഓർമ്മയിൽ തെളിയാറുണ്ട്.. പതറിപോയ ചിലരുടെ ഇപ്പോഴത്തെ ജീവിതം..
ഒറ്റപ്പെടലിന്റെ വേദന..
ആരുമില്ലാതാകുമ്പോൾ ഉള്ള ശൂന്യത..എന്നിട്ടും പഠിക്കാതെ..
വീണ്ടും ആരെയോ തേടിയുള്ള പരക്കം പാച്ചിൽ... എങ്ങും എത്താതെ... അവസാനിക്കാറുള്ള അലച്ചിലുകൾ...
ആരെയും ചതിക്കാത്തത് കൊണ്ട്...
വഞ്ചിക്കാത്തത് കൊണ്ട്..
മനസ്സിൽ കുറ്റബോധം ഒട്ടുമില്ല..
വീണ് പോയെങ്കിലും എഴുന്നേൽക്കാനും പിടിച്ചുയർത്തുവാനും എന്നും ആരെങ്കിലും ഉണ്ടായിട്ടുണ്ട്..
ഇനിയും ഒരു പിടിവള്ളിയായി... ഒന്ന് ചായുവാൻ ഒരു തോൾ ആയി ആരൊക്കെയോ കൂടെ ഉണ്ടാവുമെന്ന് ജീവിതം പഠിപ്പിച്ചു..!
ചതിച്ചവരും ചതിക്കുകൂട്ടുനിന്നവരും പതറി നിൽക്കുന്നതും, അടിപ്പെട്ട് വീഴുന്നതും കണ്ടു... ആരോടും വെറുപ്പ് ഇല്ല... പരാതിയില്ല..
സങ്കടം മാത്രം.. എന്നോട്.. എന്റെ മക്കളെ ഓർത്ത്..അവർക്ക് നഷ്ടമാകുന്ന ബാല്യമോർത്ത്...
നാൾക്കുനാൾ ആളെ മാറി ലാളിക്കുമ്പോൾ എന്റെ മക്കൾക്ക് നഷ്ടമാകുന്ന ബാല്യം... അവരുടെ സന്തോഷം..
അമ്മയിൽ നിന്ന് ലഭിക്കുന്ന വാത്സല്യം...ഇതാണ് എന്റെ ദുഃഖം.. എന്നോട് ചെയ്ത ചതിക്ക് അറിയാതെ ശിക്ഷിക്കപ്പെടുന്ന എന്റെ കുഞ്ഞുങ്ങൾ...