father's Day(20/06/2021)
ഒരിക്കലും ഓർക്കാതിരുന്ന ചില ദിനങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അധിക നാളായില്ല എന്നത് സത്യം..!
ക്യാൻസർ ഡേ... ഇപ്പൊ ഫാദർസ് ഡേ... തിരിഞ്ഞു നോക്കുമ്പോൾ വലിയ സ്ഥാനങ്ങൾ ജീവിതത്തിൽ കൊടുക്കാതിരുന്ന രണ്ടു ദിനങ്ങൾ..!
Fb യിലും whatsup സ്റ്റാറ്റസിലും നിറഞ്ഞു നിൽക്കുന്ന അച്ഛൻ കഥാപാത്രങ്ങൾ ഒരുപാട് ഇന്ന് കണ്ടു... വിരളമായിട്ടെങ്കിലും ചില ആശംസകൾ എന്നെയും തേടിയെത്തി...!!
നന്ദി... ഓർമ്മിച്ചതിന്...!
രണ്ട് റോളുകൾ മാറി മാറി ചെയുന്നതിനിടയ്ക്ക് പലതും മറന്നുപോകാറുണ്ട്... പലരെയും..!!
2020 സെപ്റ്റംബർ 5 വരെ കെട്ടിയാടിയ ഒരു വേഷം അഴിച്ചു വെയ്ക്കാൻ നിർബന്ധിതൻ ആയപ്പോൾ ഒരു റോളിലേയ്ക്ക് ചുരുങ്ങേണ്ടി വന്നു... അച്ഛൻ എന്ന ഒറ്റ വേഷത്തിലേയ്ക്ക്...!!
പിന്നീട് അങ്ങോട്ട് തിരക്കായിരുന്നു... അതുവരെ ചെയ്യാതിരുന്ന പലതും ചെയ്യേണ്ടി വന്നു... പുതുതായി പലതും പഠിക്കേണ്ടി വന്നു...!
പരാതി പറയാറില്ല.. അതിനുള്ള യോഗ്യത ഇല്ലെന്നു നല്ലപോലെ അറിയാം...!!
അറിയാത്തത് പഠിക്കാൻ തന്നെ തീരുമാനിച്ചു...
ചില റോളുകൾക്ക് പ്രത്യേക ഭംഗി ഉണ്ടെന്ന് മനസിലാക്കി തുടങ്ങി...!!
ഒരുപാട് ഉത്തരവാദിത്തം ഉള്ള ഒരു റോൾ...
എത്ര പരിശ്രമിച്ചിട്ടും ചിലപ്പോഴൊക്കെ ചെയ്തു തീർക്കാൻ ആവാത്ത ചില ഭാഗങ്ങൾ...
ഇത്രയും ഭംഗി ഈ ഒരു റോളിന് ഉണ്ടെന്ന് മനസിലായി തുടങ്ങിയത് ഇപ്പോൾ മാത്രം.
ഒരു പക്ഷേ ഇത് മാത്രമായി തീരുന്ന ഒരു ജീവിതം..!
ഇനി അങ്ങോട്ട് അങ്ങനെ തന്നെ മുന്നോട്ട് പോകേണ്ടി വരും...!!
അച്ഛൻ കൊണ്ട വെയിലിന്റെ കണക്കും പറഞ്ഞു ചെല്ലാൻ താല്പര്യം ഒട്ടുമില്ല...
ഈ റോൾ ഒറ്റയ്ക്ക് ചെയ്യാൻ വേണ്ടി ആരെയും പുറത്താക്കിയിട്ടില്ല...
തോൽപിച്ചു എന്ന് കരുതി ഇറങ്ങിപോയപ്പോൾ
സ്വയമേ സ്വീകരിച്ച, സ്വീകരിക്കേണ്ടി വന്ന റോൾ..!!
ആരും ആർക്കും പകരമാവില്ല..
അച്ഛൻ എന്നും അച്ഛൻ മാത്രം...
അമ്മയുടെ കുറവുകൾ കുറവായി തന്നെ തുടരട്ടെ...!!
കാലം കുറച്ച് അങ്ങ് കടന്ന് പോകുന്നത് വരെ ഇവിടെ തുടരണം എന്നുണ്ട്...
ഒരുപാട് പ്രതീക്ഷകൾ ഒന്നുമില്ല..
അച്ഛന്റെ തണൽ ഇല്ലാതെ മക്കൾ നടന്ന് തുടങ്ങാറാവുന്നത് വരെ മാത്രം..!!
എല്ലാർക്കും അങ്ങനെ ഇട്ടെറിഞ്ഞു ഉപേക്ഷിച്ചു പോകാൻ പറ്റില്ലല്ലോ..!
പത്തു മാസം ചുമന്ന കണക്ക് മാത്രം പറയാൻ ബാക്കി വെച്ച് ഇറങ്ങി പോകാൻ എളുപ്പമായിരിക്കാം...
കൈ പിടിച്ചു നടത്തിയവർക്ക് , നെഞ്ചത്തു കിടത്തി
ഉറക്കിയവർക്ക് ഒരിക്കലും എളുപ്പമാവില്ല....
ആരൊക്കെ എന്തൊക്കെ കാട്ടി വിളിച്ചാലും ഇട്ടെറിഞ്ഞു പോകാൻ എനിക്ക് മനസില്ല...!!
Happy Father's Day