ഒരിക്കൽ തോറ്റുപോയവർ... (18/08/2023)
തോൽവി അതൊരു വിളിപ്പേരാണ്...
ജീവിതത്തിൽ...!!
ഒരിക്കൽ അനുഭവിച്ചാൽ പിന്നീട് ഒരിക്കലും മാറ്റിയെഴുതാൻ സാധിക്കാത്ത വിധി...!!
കടന്ന് പോകുന്നതും അതിലൂടെ തന്നെ...!!
മരണം വരെ...!!
തോൽപിച്ചു പോയവർ വീണ്ടും പരാജയം കാണാൻ കാത്തിരിക്കുന്നു...!!
നാശം കണ്ടേ അടങ്ങൂ എന്ന് പ്രഖ്യാപിക്കുന്നു..!!
തോളിൽ തലോടി കൂടെ നിന്നവർ തന്നെ പിന്നിൽ നിന്ന് കുത്തി..!!
മക്കളെ പോലെ സ്നേഹിച്ചവർ പോലും...!!
കൂടെ നടന്നവർ തന്നെ തള്ളി പറഞ്ഞു...!!
അപരിചിതരായി മാറി...!!
ബാധ്യതയാവുമെന്ന് ഉറപ്പായപ്പോൾ...!!
ഇനിയങ്ങോട്ട് എന്തെന്ന് മാത്രം അറിയില്ല...!!
ഒരിക്കൽ കരകയറിയിടത്ത് തന്നെ വീണ്ടും അടി പതറിയിരിക്കുന്നു...!!
കൈ നീട്ടുവാനും പിടിച്ചു കയറ്റാനും ഇന്ന് ആരുമില്ല...!!
പതിവ് പോലെ...!!
ആരോടും പരാതിയില്ല...!!
പിണക്കവുമില്ല...!!
ജീവിതത്തിൽ ഇന്നോളം ഉണ്ടായ ഏറ്റവും വലിയ ശത്രുവിനോട് പകയില്ല...
പാതി വഴിയിൽ ഉപേക്ഷിച്ചു പോയപ്പോഴും...!!
പരിധി വെച്ചെങ്കിലും കുറച്ചു കാലം സ്നേഹിച്ചവരോട് എന്ത് വെറുപ്പ്...??
ബാക്കി വെയ്ക്കുന്നതെന്തിനെന്നു ഓർക്കാറുണ്ട്...
ഓരോ പകലും...!!
ഒരുറക്കം...
ഉണരാത്തൊരു ഉറക്കം...!!
അതെങ്കിലും തന്ന് അവസാനിപ്പിച്ചു കൂടെയെന്ന് ആശിക്കാറുണ്ട്...!!
അർഹതയില്ലാത്തത് കൊണ്ടാവാം...!!
അനുഭവിച്ചു തന്നെ പോകേണ്ടി വരും...!!
നരകിച്ചു തന്നെ..!!
ഒരു ലഹരിക്കും ഉറക്കത്തെ തിരിച്ചു തരാൻ സാധിക്കുന്നില്ല...
ചിന്തകൾ ഒക്കെയും പാതി വഴിയിൽ പെട്ടുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി...!!
എങ്ങും എത്താതെ...!!
ശരീരം പ്രതികരിച്ചു തുടങ്ങി...
മരുന്ന് മടി കാണിച്ചിടത്ത് ...!!
എന്നോട് പ്രതികാരം ചെയ്ത് കൊണ്ട്..!!
എന്തിനെന്നറിയാതെ ജീവിച്ചിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളും...!!
വേദന സഹിക്കാൻ പറ്റുന്നില്ല മിക്കവാറും...!!
മിക്കവാറും കിടപ്പ്...
പതിയെ കുട്ടികളും പരാതി പറഞ്ഞു തുടങ്ങുമായിരിക്കും..!!
കാത്തിരിക്കാൻ ഒരാളോ...
ജീവിച്ചിരിക്കാൻ ഒരു കാരണമോ കാണുന്നില്ല...!!
ലഹരിയില്ലാതെ ഉറക്കം പോലുമില്ല..!!
ആർക്കും വേണ്ടാത്തവൻ...!!
ചിരിച്ചു കൊണ്ട് നേരിട്ട പലരെയും ഇന്ന് മാറി നടക്കുന്നു..
മുഖം കുനിച്ചു കൊണ്ട്...!!
കൂടി കാഴ്ച ആഗ്രഹിക്കുന്നില്ല...
സുഖാന്വേഷണവും...!!
ഒറ്റയ്ക്ക് തന്നെ മതി..!!
ഇനിയങ്ങോട്ട്...
ആർക്കും ബാധ്യതയാവാതെ..!!
സഹതാപം ആഗ്രഹിക്കുന്നില്ല..!!
സ്നേഹം അർഹിക്കുന്നില്ല..!!
തോൽക്കാൻ മനസ്സുമില്ല..!!
ഇനിയൊരു കിടപ്പോ...
ഒരു സഹായമോ സ്വീകരിക്കാനുള്ള വലിപ്പം എന്റെ മനസിനില്ല...!!
അത്രയും വിശാലത എന്റെ സ്വപ്നങ്ങൾക്കില്ല...!!