നീട്ടി കിട്ടുന്ന ദിവസങ്ങൾ.. (10/08/2023)

നീട്ടി കിട്ടുന്ന ഓരോ ദിനവും കൂടുതൽ ഭ്രാന്ത് പിടിപ്പിക്കുന്നു...!!

ലഹരി പൂക്കുന്ന ഒരു രാത്രിയിൽ തനിയെ ഒടുങ്ങണം...!!
മരണത്തെ ഭയക്കാതെ...
നാളെയെ പ്രതീക്ഷിക്കാതെ...
ആയുസ്സ് ഒടുക്കണം...!!

കാരണങ്ങൾ ഒന്നും അവശേഷിക്കുന്നില്ല...
ജീവിച്ചിരിക്കാനും...
കാത്തിരിക്കാനും...!!

സ്വപ്‌നങ്ങളിൽ നാളെകൾ ഇല്ലാതായിരിക്കുന്നു...
ഇന്നലെകൾ കുറച്ചു കാലമായി മനോഹരമായിരുന്നു...
നാളെകൾ അങ്ങനെ ആവില്ലെന്ന് മനസ്സ് പറയുന്നു...
ശരീരം ശരി വെയ്ക്കുന്നു...!!

ഒരുപക്ഷേ...

ഇനിയങ്ങോട്ട് ബാധ്യതയുടെ നാളുകൾ...!!
ഭാരമായി...
ശല്യമായി...
അവശേഷിക്കാൻ എന്നെ ഞാൻ വിട്ടു കൊടുക്കില്ല..!!

ഉറങ്ങണം...
വേദനകളില്ലാതെ...
പ്രതീക്ഷകളും ദുഃസ്വപ്‌നങ്ങളും ഇല്ലാതെ...!!
ഒരിക്കലും ഉണരാത്ത ഒരുറക്കം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)