ലോകം ഒരാളിലേയ്ക്ക് ചുരുങ്ങി പോകുമ്പോൾ... (08/08/2023)

മൗനം പോലും വേദനയാവുന്ന നിമിഷമാണ്....
ചിലരുടെ ഇറങ്ങി പോക്കുകൾ...
ലോകം ഒരാളിലേയ്ക്ക് മാത്രം ചുരുങ്ങി പോയവർക്ക്...!!

എത്ര നിസ്സാരമായിട്ട് ആയിരിക്കണം ആ ഇറങ്ങി പോക്കുകൾ...??

ഒന്ന് തിരിഞ്ഞു നോക്കാതെ...
ഉരിയാടാതെ....!!
എത്ര എളുപ്പമാണ് ഇറങ്ങി പോക്ക്....
കാത്തിരിക്കാൻ ആളുള്ളവർക്ക്...!!

ഓർക്കാൻ മറ്റൊരാൾ ഉള്ളവർക്ക് മറക്കാൻ എളുപ്പം...!!

ചെയ്ത ശരികൾ ഒക്കെയും ഒരു തെറ്റ് കൊണ്ട് മറന്നൊരു ഇറങ്ങിപോക്ക്...!!

ആശിച്ചതും സ്വപ്നം കണ്ടതും കണ്മുന്നിൽ വീണുടഞ്ഞിരിക്കുന്നു...!!
തിരികെ ഇനിയൊരിക്കലും ആവാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു...!!












Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)