മനസിലാക്കാൻ വൈകുമ്പോൾ... (09/08/2023)

കൂടെയുള്ളവരെ നന്നായിട്ട് അറിയാമെന്നു ചിലപ്പോഴൊക്കെ നാം തെറ്റിദ്ധരിക്കാറുണ്ട്....!!!
മനസിലാക്കിയെന്നു വിചാരിക്കാറുമുണ്ട്...!!

അതൊക്കെ വെറും തോന്നലുകൾ മാത്രമാണ്...!!

കാരണം...

ആവശ്യം കഴിയുന്നത് വരെ പലപ്പോഴും പലരും അഭിനയിക്കും...!!
പലപ്പോഴും സ്നേഹിക്കുന്നത് പോലെ ഭാവിക്കും...!!

നമ്മളെ മാറ്റി നിർത്താനും അകറ്റി നിർത്താനും  വേറൊരാൾ കൂടെയുണ്ടെന്ന് തോന്നിയാൽ ആ നിമിഷം നമ്മൾ മോശമാകും...!!
അതുവരെ അവർ ആസ്വദിച്ചതൊക്കെ മറക്കും...!!
കുറ്റം മുഴുവൻ നമ്മുടേതാകും...!!

ഒറ്റയ്ക്ക് ജീവിച്ചവരെ കൂട്ടു കൊടുത്തു മോഹിപ്പിച്ചു കടന്ന് കളയും...!!
സൗഭാഗ്യങ്ങൾ തിരികെഎത്തുമ്പോൾ...!!

അതുവരെ തള്ളി പറഞ്ഞവരെ ചേർത്തു നിർത്തും... അവരെ വിശുദ്ധരാക്കും...!!

കൂടെ നിന്നവരെയോ..??

ഈ ലോകത്തിലെ ഏറ്റവും മോശമെന്നു മുദ്രകുത്തും...!!
വീടിനും വീട്ടുകാര്ക്കും വേണ്ടാത്തവൻ എന്ന് പറഞ്ഞു പഠിപ്പിക്കും...!!
സൗഹൃദങ്ങൾ ഒന്നും ബാക്കിയില്ലെന്ന് അവർ ഉറപ്പിക്കും...!!
സങ്കടങ്ങൾ പങ്ക് വെയ്ക്കാനോ.
ആശ്വസിപ്പിക്കാനോ ആരും ഇനി ഉണ്ടാവരുതെന്നു കരുതി കൂട്ടി എല്ലാവരെയും അകറ്റിയിട്ടുണ്ടാവും...!!
ഇനിയങ്ങോട്ട് ഒരിക്കലും നാം സന്തോഷിക്കാതിരിക്കാൻ...

എന്നാലല്ലേ...
വിഷാദത്തിലേയ്ക്ക് തള്ളി വിടാൻ സാധിക്കൂ...!!
ഭ്രാന്ത് പിടിച്ചു ലഹരി മൂത്ത് നശിക്കാൻ സാധിക്കൂ...!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)