സ്നേഹത്തിന്റെ മുറിവ്.. (18/08/2023)
ഒരു സങ്കീർത്തനം പോലെ എന്ന കൃതിയിൽ പെരുമ്പടവം ശ്രീധരൻ പറയുന്നത് സ്നേഹത്തിന്റെ മുറിവുണക്കാൻ സ്നേഹത്തിന് മാത്രമേ കഴിയൂ എന്നാണ്..!!
വീണ്ടും സ്നേഹം തന്നെ മുറിപ്പെടുത്തുമ്പോൾ അത് എങ്ങനെ ഉണങ്ങുമെന്ന് അറിയില്ല..!!
ചിലരങ്ങനെയാണ്...
പ്രതീക്ഷകൾ തന്നുകൊണ്ട് കടന്ന് വരും...
നമ്മെ സ്വപ്നം കാണാൻ പഠിപ്പിക്കും...
ജീവിക്കാനുള്ള ആഗ്രഹം തരും...
കാത്തിരിക്കാൻ ഒരു കാരണവും...!!
എന്നിട്ട്...
അപ്രതീക്ഷിതമായി ഇറങ്ങി പോകും...!!
ഓർമ്മകളും ആഗ്രഹങ്ങളും അവശേഷിപ്പിച്ചിട്ട്...
പെയ്തൊഴിയാത്ത മഴപോലെ സ്വപ്‌നങ്ങൾ തന്നിട്ട്...!!
നമ്മളോ...??
പിന്നീടങ്ങോട്ട് നീറി നീറി പുകയും...!!
ഉറക്കമില്ലാത്ത രാത്രികളും...
ചിന്തയുറക്കാത്ത പകലുകളും..!!
ആഘോഷങ്ങളും ആരവങ്ങളുമായി അവർ ജീവിതം വീണ്ടും തുടങ്ങും...!!
ഇവിടെയോ...??
ഒരിക്കൽ പിഴുതെറിഞ്ഞ സങ്കടം വീണ്ടും വേരുപാകും...!!
സ്വപ്‌നങ്ങൾക്ക് മാറാല വീഴും...
പ്രതീക്ഷകൾ ചോർന്നു പോകും...!!
ജീവിതം ഇരുട്ടിലാവും...!!
ഉറക്കമില്ലാത്ത രാത്രികൾ ബാക്കി...!!