നഷ്ടങ്ങൾ... (08/01/2023)


എല്ലാം നഷ്ടപ്പെട്ടു പോയവരെ കണ്ടിട്ടുണ്ടോ...??
ഒരുപാട് പ്രതീക്ഷയോടെ നാം കൂടെ കൂട്ടിയവർ പടിയിറങ്ങി പോയപ്പോൾ ജീവിതം ശൂന്യമായി പോയവരെ കണ്ടിട്ടുണ്ടോ...??

സ്വപ്‌നങ്ങൾ ആയിരുന്നു മനസ്സ് നിറയെ...
പ്രതീക്ഷകൾ ആയിരുന്നു ജീവിതം മുഴുവൻ...!!

നല്ലൊരു നാളെ എന്നെ കാത്തിരിക്കുന്നു എന്നൊരു തോന്നൽ എന്നും ഉണ്ടായിരുന്നു..!!

2006 ൽ BEd പഠിച്ചിറങ്ങിയിട്ട് വർഷങ്ങൾ ശമ്പളമില്ലാതെ ജോലിചെയ്ത അനുഭവമുണ്ട്...
അവസാനം പത്തു വർഷങ്ങൾക്ക് ശേഷം 2016 ൽ ആദ്യമായി സർക്കാർ ജോലി കിട്ടുമ്പോൾ.. അപ്പോഴും ശമ്പളം കിട്ടില്ലെന്ന് പറഞ്ഞു തളർത്തിയവർ ഉണ്ടായിരുന്നു...!
എന്നിട്ടും ഞാൻ പിടിച്ചു നിന്നു..
തോറ്റുകൊടുക്കാതെ പൊരുതി നിന്നു...!!
അധ്യാപനമല്ലാതെ വേറൊരു ജോലിക്കും പോവില്ലെന്നു വാശിയോടെ പറഞ്ഞു... പ്രവർത്തിച്ചു...!!!

കൂടെ കൂടിയവൾ പടിയിറങ്ങി പോയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി സർക്കാർ ശമ്പളം കിട്ടുന്നത്...!!

നല്ല സമയം...!!

കാലം പിന്നെയും കടന്നു പോയി...
ഞാനും...എനിക്ക് ചുറ്റുമുള്ളതും  മാറി...
ഒരുപാട്..!!

പുതിയ ലോകത്ത് പുതിയ ജീവിതം കെട്ടിയുറപ്പിച്ചു എല്ലാരും മുന്നേറുമ്പോൾ നഷ്ടങ്ങൾ മാത്രമേ എനിക്ക് സമ്പാദ്യം...!!

എന്തൊക്കെ നേടിയാലും കുടുംബം നഷ്ടപെടുമ്പോൾ ഉണ്ടാവുന്ന സങ്കടം മാറില്ല...

എത്ര സന്തോഷം അഭിനയിച്ചാലും...
അപൂർണമായ കുടുംബം ഒരു തീരാ ദുഃഖമാണ്...!!

ജീവിതത്തിൽ ഏറ്റവും വിലയേറിയ സമ്പാദ്യം കുടുംബമാണ്...!!
കുടുംബം നഷ്ടപെടുന്നതാണ് ഏറ്റവും വലിയ ദാരിദ്ര്യം...

അത്‌ കൊണ്ട് തന്നെ..
ഞാൻ ആണ് ഏറ്റവും വലിയ ദാരിദ്ര്യൻ..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)