മറവി...(13/01/2023)
കാല ചക്രം ഒരുപാട് ഉരുണ്ട് കഴിഞ്ഞു...!!
ഓർമ്മയിലെ പലതും മറഞ്ഞു തുടങ്ങി...!!
ആർക്കോ വേണ്ടി ജീവിച്ച ജീവിതം ഇന്നിപ്പോ പരിഹാസമായി മാറി...
നമ്മുടെ നഷ്ടങ്ങൾക്കോ തോൽവികൾക്കോ വിലയില്ലാതായി...!!
എങ്ങോട്ട് പോകണമെന്ന് അറിയാതെ പകച്ചു നിൽക്കുന്ന ബാല്യങ്ങൾ നമ്മുക്ക് നേർകാഴ്ചയായി തുടങ്ങി...!!
ഒറ്റയ്ക്കായി ഞാൻ...
ഞാനും എന്റെ ചിന്തകളും..
ആരും കൂട്ടില്ല..
കാരണങ്ങൾ പലത്...
ചിലർക്ക് ഞാൻ ഭ്രാന്തൻ...
മറ്റുള്ളവർക്ക് ഞാൻ കോമാളി...
എന്നെങ്കിലും ഒരിക്കൽ സത്യം തെളിയുമേന്നുള്ള വിശ്വാസത്തിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഒരു സാധാരണക്കാരൻ...
അതാണ് ഞാൻ..
അത് മാത്രമാണ് ഞാൻ...!!