my story ... (29/01/2023)

ജീവിതത്തിൽ തോറ്റു പോയവരെ കണ്ടിട്ടുണ്ടോ..??
സ്നേഹിച്ചവരെ നഷ്ടപ്പെട്ടവരെ കണ്ടിട്ടുണ്ടോ...??
അവർ പടിയിറങ്ങി പോകുമ്പോൾ ഒന്നുമല്ലാതായിതീർന്നവരെ കണ്ടിട്ടുണ്ടോ...???

അതൊക്കെയാണ്‌ ഞാൻ...!!

സ്നേഹിച്ചവർ വഞ്ചിച്ചു ഉപേക്ഷിച്ചു പോയത് കണ്ടവൻ...!!
കൂടെ ഉണ്ടാവും എന്ന് കരുതിയ ബന്ധങ്ങൾ അകന്നു പോകുന്നത് അനുഭവിച്ചവൻ...
ആരും ഉണ്ടാവില്ല കൂടെ എന്ന് ജീവിതം കൊണ്ട് തിരിച്ചറിഞ്ഞവൻ..!!
സൗഹൃദങ്ങൾ ഒന്നിന് പുറകെ ഒന്നായി ഒഴിവാക്കി പോകുന്നത് കണ്ടു നിന്നവൻ ...!!
അടച്ചിട്ട മുറിയിൽ ഒടുങ്ങിയവൻ...!!
പുറം ലോകമില്ലാതെ...
 എല്ലാരിലും നിന്ന്  ഒതുങ്ങിയവൻ...
ആരെയും അഭിമുഖികരിക്കാൻ താല്പര്യം ഇല്ലാത്തവൻ...
അതാണ് ഇന്നിന്റെ ഞാൻ..!!

ആരുമായും ബന്ധം ഇല്ലാതെ..!!
ആരോടും അടുപ്പം ഇല്ലാതെ..!!

എന്നിട്ടും....
ഞാൻ ജീവിച്ചിരിക്കുന്നു...!!

ആർക്കോ വേണ്ടിയല്ല... എന്തിനോ വേണ്ടി..!!

ഇനിയാർക്കും ഒരു ഭാരമായി തീരാതിരിക്കാൻ...
ബാധ്യത ആവാതിരിക്കാൻ...
ആരും ഇനി ഒഴിവാക്കി പോവാതിരിക്കാൻ...!!

ഇപ്പോൾ ഞാൻ കടന്നു പോകുന്നതൊക്കെയും ഞാൻ തന്നെ രചിച്ചത്...
എന്റെ മാത്രം തിരക്കഥ...
ഞാൻ തന്നെ നായകനും വില്ലനുമാവുന്ന എന്റെ തന്നെ കഥ...!!

ഉള്ളടക്കം മറ്റുള്ളവർക്ക് രസിച്ചില്ലെങ്കിലും...
ആസ്വദിക്കാൻ പറ്റില്ലെങ്കിലും..
ഞാൻ ജീവിച്ചു മരിക്കുന്ന കഥയിത്...!!
നീക്കി വെയ്ക്കാൻ ഉപദേശമോ..
ബാക്കി വെയ്ക്കാൻ ഒരു ധാർമികതയോ ഇല്ലെന്ന് തോന്നിയാൽ അത്‌ തികച്ചും സ്വാഭാവികം...!!

ഇതിന് ജീവിച്ചിരിക്കുന്നവരുമായി ബന്ധമില്ല...
ബന്ധം എന്നോ 
മരിച്ച എന്നോട് മാത്രം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)