പറിച്ചു മാറ്റപ്പെടൽ.. (10/1/2023)
ആരിലേക്കും, ഒന്നിലേയ്ക്കും ആഴത്തിൽ വേര് ഇറങ്ങാതെ ജീവിക്കുക...!!
മുറിച്ചു മാറ്റപ്പെടുമ്പോൾ അതി ജീവനം ഒരു ചോദ്യമായി അവശേഷിക്കും...!!
ജീവിതത്തിൽ തോറ്റുപോയവരും, ഒറ്റപെട്ടു പോയവരും ആഴത്തിൽ വേരുകൾ പാകിയവരാണ്...!!
ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് എളുപ്പത്തിൽ മാറ്റി നടാൻ പറ്റുന്ന പരുവമായിരിക്കണം മനസ്സെന്നും ...!!
ആരോടും കടപ്പാട് ബാക്കി വെയ്ക്കരുത്...!!
ഒന്നിനോടും അഭിനിവേശം ഉണ്ടാക്കരുത്..!!
നിർത്താനാവാത്ത രണ്ട് ഇഷ്ടങ്ങൾ എന്നെ നശിപ്പിക്കുന്നു..!!
മോചനമില്ലാത്ത ബന്ധനമായി തന്നെ തുടരുന്നു...!!