ഇഷ്ട്ട പ്രണയം.. (31/01/2023)

ഒരിക്കലും സ്വന്തമാവാത്ത പ്രണയമാണ് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയം..!!

നഷ്ടബോധവും പ്രതികാരവുമില്ലാതെ പ്രണയിക്കുന്ന പ്രണയം...!!

കുറ്റപ്പെടുത്താനും തള്ളി പറയാനും ഒന്നും അവശേഷിപ്പിക്കാതെയുള്ള പ്രണയം...!!

വഴി പിരിയുമ്പോൾ നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന പ്രണയം...!!

പിന്നീടൊരിക്കലും ദൂരെ നിന്ന് പോലും നോക്കി ബുദ്ധിമുട്ടിക്കാത്ത പ്രണയം...!!

കണക്ക് പറയാനോ പരിഭവം പറയാനോ ഒരിക്കലും തേടി ചെല്ലാത്ത പ്രണയം...!!

ഒരുമിച്ചുണ്ടായ കുറച്ച് സമയം സംഭവിച്ച ആ നല്ല നിമിഷങ്ങൾ നാളെയുടെ ഓർമ്മകൾക്കായി നീക്കി വെച്ച് വിടപറയുന്ന പ്രണയം...!!

വിവാഹത്തിൽ മരിക്കാത്ത പ്രണയം...

പിന്നീട്  ശത്രുക്കളായി തീരാതിരുന്ന ആ പ്രണയിതാക്കൾ ആണ് എനിക്ക് ഏറ്റവും പ്രീയപെട്ടത്....!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)