സന്തോഷം... (18/01/2023)
സന്തോഷിക്കുന്നത് പാപമാണെന്നും യാത്രപോകുന്നത് വലിയ അപരാധമാണെന്നും പറയുകയും പറയിപ്പിക്കുകയും ചെയ്യുന്നവരുടെയാണ് ഈ സമൂഹം...!!
ആർക്കും ഒരു ഉപദ്രവവും ആവുന്നില്ലേലും നമ്മൾ യാത്ര പോവരുത്...
സന്തോഷിക്കരുത് ...!!
എന്റെ യാത്രകൾ ഒളിച്ചോട്ടമാണ്...
ഞാൻ ഇഷ്ടപെടുന്ന ഒളിച്ചോട്ടം...!!
കണ്ട സ്ഥലത്തോട്ട് തന്നെ വീണ്ടും വീണ്ടും പോവുന്നതും ഒരു തരം രക്ഷപ്പെടലാണ്...!!
പണവും സമയവും കൂടുതൽ ചിലവിടേണ്ട സ്ഥലങ്ങൾ ഒഴിവാക്കലാണ്....!!
ഇഷ്ടങ്ങൾ ഒക്കെയും ഒന്നിൽ തന്നെ തന്നെയാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു...!!
യാത്രകൾ ഒക്കെയും ഒരേ സ്ഥലത്തേയ്ക്ക്...!!
പണ്ടും അങ്ങനെയായിരുന്നു...!!
ഒന്നിൽ തന്നെ...
ഒരാളിൽ തന്നെ...!!
അബദ്ധമായിരുന്നു എന്ന് ജീവിതം പിന്നീട് പഠിപ്പിച്ചെങ്കിലും..!!
ഇന്നും അത് തുടരുന്നു...!!