എന്റെ പ്രണയം.. (29/01/2023)
ഞാൻ പ്രണയിച്ചു തുടങ്ങുമ്പോൾ ഈ facebook ഇല്ലായിരുന്നു..!!
പ്രണയം പുഷ്പിച്ചു തുടങ്ങിയപ്പോൾ orkut എന്ന് ഓമനപേരുള്ള ഒന്നുണ്ടായിരുന്നു...!!
ജീവിതത്തിൽ ഇത്തികണ്ണി പിടിച്ചപ്പോൾ അതും കരിഞ്ഞു ഇല്ലാതായി..!!
3g യും watsup ഉം insta യും ഇല്ലാതെ ഞാനും പ്രണയിച്ചു...
ഏതൊരു 80's കിഡിനെ പോലെയും...!!
Std കാളും ക്രിസ്മസ് കാർഡും കൊണ്ട് എന്റെ പ്രണയം വളർന്നു...!!
ഇടവിട്ടുള്ള അവധികളിൽ ഒരു മിന്നായം പോലെ കണ്ടും മിണ്ടിയും പിന്നെയും വർഷങ്ങൾ മുന്നോട്ട് തന്നെ...!!
തേപ്പ് എന്നൊരു വാക്ക് കണ്ടു പിടിക്കുന്നത് വരെ...!!
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ expire ആയി പോയ കുറെ വരികളും play store ൽ ഇല്ലാത്ത കുറെ ആപ്പുകളും മാത്രം ഓർമ്മയിൽ ബാക്കി...!!
ഇനിയൊരു os ജീവിതത്തിൽ വേണ്ടെന്നു തീരുമാനിച്ചു...
അപ്ഡേറ്റുകൾ ഒരുപാട് വന്നു പോയെങ്കിലും...
എന്നിലെ എന്നെ restore ചെയ്യാൻ ഒന്നിനും ആയില്ലെന്നു മാത്രം...!!