ഉറക്കം... (25/01/2023)
ഈ അടുത്ത കാലമായി ഞാൻ സമ്പന്നനാണ്...!!
മറ്റാരെക്കാളും...!!
എന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ ഉറക്കം തിരിച്ചു കിട്ടിയിരിക്കുന്നു..!!
ഒരിക്കലും മടങ്ങി വരില്ലെന്ന് ഓർത്ത അതിഥിയായിരുന്നു...!!
ഉറക്ക മരുന്നുകൾക്ക് പോലും കീഴ്പ്പെടുത്താൻ സാധിക്കാതിരുന്നത് ഇന്ന് തിരിച്ചു കിട്ടിയിരിക്കുന്നു...!!
മയക്കി കളയുന്ന എന്റെ മരുന്നിനെക്കാളും ശക്തി തനിയെ തിരിച്ചു വന്നിരിക്കുന്നു..
ഞാൻ വീണ്ടും ഉറങ്ങി തുടങ്ങിയിരിക്കുന്നു...!!
എത്ര കാലമെന്ന് അറിയില്ല...
ഇന്നലെ ഞാൻ ഉറങ്ങി...
ഇന്നും ഉറങ്ങും....
നാളെയും ഉറങ്ങാൻ സാധിക്കട്ടെ..
അത് മാത്രം പ്രാർത്ഥന...!!!