മനസിലാക്കൽ (24/01/2023)
ആഘോഷങ്ങൾക്ക് നിറം പകരാൻ...
ഉല്ലസിക്കാൻ...
സന്തോഷങ്ങളിൽ കൂടെ ചേരാൻ ആളുകൾ ഉണ്ടാവും...!!
സങ്കടങ്ങൾ വരുമ്പോഴാണ് ഒറ്റയ്ക്കാണെന്ന് മനസിലാക്കുക...!!
തിരിച്ചറിയുക...!!
ആരുമുണ്ടാവില്ല...
തനിച്ചിരിക്കേണ്ടി വരും...
പുറത്താക്കപ്പെടും...
അവരുടെ സന്തോഷങ്ങളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും...!!
അപരിചിതത്വം അനുഭവിക്കും...
ഒറ്റപ്പെടും...
കുറ്റപെടുത്തും...!!
അതുപിന്നെ തിരിച്ചറിവ് ആയേക്കും...
ഒരിക്കൽ കൂടി ആവർത്തിക്കാതിരിക്കാൻ...!!
മരുന്നിന്റെ ലഹരിക്ക് മുന്നിൽ മദ്യം പോലും തോറ്റു പോകും...
കാലുറയ്ക്കാതെ...
നേരെ നടക്കാനാവാതെ വീണുപോവുമ്പോൾ ലഹരി കൊണ്ടെന്നു പറഞ്ഞ് ആക്ഷേപിക്കാൻ തിരക്ക് കൂട്ടും...
പ്രീയപെട്ടവർ എന്ന് കരുതിയവർ...!!
മനസിലാക്കൽ ഒരു കലയാണ്...
കൂടെ ചിരിക്കലോ
ഒപ്പം നടക്കലോ
ഒരിക്കലും മനസിലാക്കുന്നതിന്റെ മാനദണ്ഡമല്ല...!!
മനസ്സിൽ ഉണ്ടാവണം..
മനസ്സറിയണം...
എങ്കിലേ
മനസിലാവൂ...!!