ഇറങ്ങി പോക്ക്

ജീവിതത്തിൽ തനിച്ചാക്കുമ്പോൾ.. ഒറ്റപ്പെടുത്തി ഉപേക്ഷിച്ചു പോകുമ്പോൾ സങ്കടം തോന്നുന്നത് സ്വാഭാവികം..!!
എന്നാൽ സ്വന്തം മനസിനെ അശ്വസിപ്പിക്കാൻ ചിലതുണ്ട്... ഇറങ്ങി പോയവരുടെ അവസ്ഥ ഒന്നു ചിന്തിച്ചാൽ മതി.. അവർക്കുണ്ടായ നഷ്ടം.. അവരുടെ ഒറ്റപ്പെടൽ... കുറ്റബോധം..!

കുറച്ച് നേരത്തെ സുഖത്തിനു വേണ്ടി ജീവിതം ഉപേക്ഷിച്ചു പോയവർ ഒരുപാട് ദുഖിക്കും.. അതിന് കാലം സാക്ഷി! ഇനിയങ്ങോട്ട് ഒറ്റപെട്ട ഒരു ഒഴുക്കായിരിക്കും ജീവിതം.. കരകയറാൻ സാധിക്കാതെ പെട്ടുപോകുന്ന ഒഴുക്ക്.. എത്ര ശ്രമിച്ചാലും ഒരു തീരമില്ലാത്ത ഒഴുക്ക്... എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചിന്തിക്കാൻ ശ്രമിക്കും.. ഉത്തരം നിമിഷസുഖം എന്ന് വിശ്വസിക്കാൻ സാധിക്കില്ല!

നഷ്ടങ്ങൾ ഒന്നും നമ്മൾക്കല്ല എന്ന് ഓർക്കുക.. അവർ ഉപേക്ഷിച്ചു പോയത് നമ്മുടെ ജീവിതമല്ല മറിച്ച് അവരുടെ സന്തോഷമാണ്.. സുഖങ്ങൾ ആണ്..!!പോയവരെ കുറിച്ച് കരയാൻ തുടങ്ങിയാൽ അത് ഒരിക്കലും കണ്ണീർ തോരാത്ത കരച്ചിൽ ആയിരിക്കും.. അതേസമയം പോകുന്നവർ പൊയ്ക്കോട്ടേ.. ആവർ നമ്മളെ അർഹിക്കുന്നില്ല എന്ന സത്യം മനസിനെ പറഞ്ഞ് മനസിലാക്കിയാൽ അതിൽ പരം സന്തോഷം നമ്മുക്ക് ലഭിക്കില്ല എന്ന് അനുഭവം!!

നാം നൽകിയ ജീവിതവും സുഖവും ഇനി ജീവിതത്തിൽ ആരും അവർക്ക് നൽകില്ല എന്നോർക്കുക.. കാരണം ഒരുവനെ ചതിച്ചിട്ട് ഇറങ്ങി ചെല്ലുന്നവർ തന്നെയും ഏത് നിമിഷവും എന്നെയും ചതിക്കുമെന്ന് ആർക്കും മനസ്സിലാവുമല്ലോ!! ഇനിയങ്ങോട്ട് കുറ്റബോധവും നഷ്ടബോധവും പേറിയായിരിക്കും അവരുടെ യാത്ര... ഒന്ന് ഉറങ്ങാൻ...ഒന്ന് സ്വസ്ഥമായി ഇരിക്കാൻ അവർ കൊതിക്കും...

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)