തിരിച്ചു വരവ്

മനസ് ഒന്ന് ശാന്തമായി തുടങ്ങിയിരുന്നു...
എല്ലാം മറന്ന് കൊണ്ട്...
പുതിയ പൊരുത്തപ്പെടൽ!!
മറവി ചിലപ്പോൾ അനുഗ്രഹം ആവാറില്ലേ... എനിക്കും!!
ഓർമ്മകൾക്ക് പുതിയ നിറങ്ങൾ വന്നു തുടങ്ങി.. സ്വപ്‌നങ്ങൾക്ക് ചിറകുകളും ..!!

എന്തിനാ ഇനിയും ഒരു പിൻവിളി..?
പൊയ്ക്കോട്ടെ... ഞാനും എന്റെ ചിന്തകളും... ഓർമ്മകളിൽ തളച്ചിടാതെ...!!
സങ്കടങ്ങളിൽ മാത്രം ഓർമിപ്പിക്കപെടേണ്ടവൻ... ആവശ്യങ്ങളിൽ മാത്രം സമീപിക്കപ്പെടേണ്ടവൻ...!!

വന്നോട്ടെ... ആവശ്യങ്ങളിൽ.. സഹായത്തിന്.. ഒന്ന് പൊട്ടിക്കരയാൻ..കൂടെ ഇരിക്കാൻ.. പരാതിയില്ല.. വന്നോളൂ.. ഉപയോഗിച്ചോളൂ..!!

തിരിക്കെ നടക്കുമ്പോൾ..
തിരക്കിട്ടു പോകുമ്പോൾ.. ശാന്തമായെങ്കിൽ... മനസിന്റെ ഭാരം ഒഴിഞ്ഞെങ്കിൽ... സന്തോഷം..!!
അതിനെങ്കിലും ഞാൻ ഉപകരിച്ചല്ലോ എന്നോർത്ത്!!

നഷ്ടങ്ങൾ വീണ്ടും എനിക്ക് സ്വന്തം...!!
മറവി അപഹരിച്ച ഓർമ്മകൾ വീണ്ടും .. ഉറക്കമൊഴിഞ്ഞ രാത്രികൾ തിരികെ വന്നിരിക്കുന്നു..!! നടന്ന് അകലുമ്പോൾ, 
ഇറക്കി വെച്ച് പോയ ഭാരം ഒരു വേതളമായി തിരികെ എന്നിലേയ്ക്ക് .. തോളിലല്ല ഓർമ്മകളിൽ ..!!

അറിയാം ഇതും കടന്ന് പോകും.. അതിജീവിക്കും.. എന്തിന്..?വീണ്ടും, ഇടയ്ക്കെപ്പോഴോ ജീവിത്തിൽ നിഴൽ മൂടുമ്പോൾ, കുറ്റബോധമായോ ചതിയായോ കൂടെ ഉള്ളവർ മാറി നിൽക്കുമ്പോൾ വീണ്ടും ഞാൻ ഓർമ്മയിൽ..!!
ഒന്ന് മിണ്ടാൻ.. കാണാൻ.. പണ്ട് എപ്പോഴോ സ്നേഹിച്ചിരുന്നു എന്ന് ഓർപ്പിക്കുവാൻ.. മനസ് ശാന്തമാക്കി തിരികെ പോകാൻ... വന്നോളൂ.. കൈ പിടിച്ചോളാം.. തിരികെ പോവുന്നത് വരെ...!!
പരാതിയില്ല... കുഴിച്ചു മൂടിയ ഓർമ്മകൾ വീണ്ടും വേതാളമായി എന്നിൽ ആവാഹിച്ചോളാം..

ഇനിയും ഞാൻ മറന്നോളാം..അടുത്ത വരവ് വരെ..!!
അതുവരെയെങ്കിലും ഞാനൊന്ന് ഉറങ്ങട്ടെ..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)