ഉപേക്ഷിക്കലും അസുഖവും (31/3/2021)

"അസുഖം ആണെന്നു അറിഞ്ഞപ്പോഴാണോ ഭാര്യ ഉപേക്ഷിച്ചു പോയത്...? "
പതിവായി കേൾക്കാറുള്ള ചോദ്യം..!!
ഇല്ല.. അവൾ അതിന് മുന്പേ എന്നെ ഉപേക്ഷിച്ചു പോയതാണ് എന്നേ ഞാൻ എല്ലാരോടും പറഞ്ഞിട്ടുള്ളു...

ദിവസങ്ങൾ കഴിയുംതോറും കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു...!! അത്‌ അങ്ങനെ ആയിരുന്നില്ല.. എന്റെ ഉത്തരം തെറ്റായിരുന്നു എന്ന് തെളിവുകൾ ഉണ്ട് ...!!

എന്റെ മകൻ പറഞ്ഞതനുസരിച്ചു, കഴിഞ്ഞ മൂന്നു വർഷമായി അവന്റെ മമ്മി ഒരു രഹസ്യ ഫോൺ ഉപയോഗിച്ച് ഏതോ ചേട്ടന്മാരെ വിളിക്കുന്നു... രണ്ട് തവണ.. രണ്ട് ഫോൺ അവളുടെ കൈയിൽ നിന്ന് പിടിച്ചു വാങ്ങി ഞാൻ നശിപ്പിച്ചു..!
ഇപ്പോൾ എന്റെ മകൻ പറയുന്നു... മമ്മിയുടെ കൈയിൽ വേറെയും ഫോൺ ഉണ്ടായിരുന്നു എന്ന്...
അങ്ങനെയാണെങ്കിൽ..
ഈ ഇറങ്ങി പോക്ക് നേരെത്തെ ആവമായിരുന്നല്ലോ... എന്തിന് സെപ്റ്റംബർ വരെ എന്റെ കൂടെ തുടർന്നു..??

മൂന്ന് വർഷമായി തുടരുന്ന ബന്ധം.. രണ്ട് തവണ ഫോൺ ഉൾപ്പെടെ പിടിച്ചിട്ടും നിർത്താൻ സാധിക്കാതിരുന്ന തീവ്ര പ്രേമം..

2020 സെപ്റ്റംബർ മാസം ഇറങ്ങി പോകുമ്പോൾ അവൾ ഉറപ്പിച്ചിരുന്നു.. ഞാൻ ഒരു ബാധ്യത ആണ്.. ഇനിയും ഇവിടെ തുടരുന്നതിൽ കാര്യമില്ല..!!

അങ്ങനെ മൂന്ന് വർഷം തുടർന്ന അവിഹിതം സെപ്റ്റംബർ മാസത്തോടെ ഒരു തുറന്ന ജീവിതമായി മാറ്റുന്നു..
എന്റെ മുഖത്ത് നോക്കി.. തലകുനിക്കാതെ... ഒരു സോറി പറയാതെ.. വലതു കാൽ വെച്ച് തന്നെ ഇറങ്ങി പോയി..!
മൂന്നു വർഷം... ഈ ഒരു നിമിഷത്തിന് വേണ്ടി അവൾ കാത്തിരുന്നു...
സ്വീകരിക്കും എന്ന് ഉറപ്പ് കിട്ടാൻ വേണ്ടിയുള്ള കാത്തിരിപ്പ്..!!

അങ്ങനെ ഞാൻ ക്യാൻസർ രോഗിയാണ് എന്ന് അറിഞ്ഞ സന്തോഷത്തോടെ.. നിറഞ്ഞ മനസോടെ... ഒരു പുതിയ ജീവിതം തുടങ്ങുന്നു..!!

കഥയറിയാതെ ഞാൻ പിന്നെയും കുറെ മാസം വിഡ്ഢി വേഷം കെട്ടി പുറകെ നടന്നു..
ഒരാഴ്ച്ച മുൻപ് 8 വയസുകാരൻ പറഞ്ഞുതന്നു.. മമ്മി കുറെ വർഷങ്ങൾ ആയി ഒരു ചേട്ടനെ ഡാഡി ഇല്ലാത്തപ്പോൾ വിളിക്കാറുണ്ടായിരുന്നു എന്ന്..

ഇപ്പോൾ എനിക്ക് സങ്കടമില്ല.. സഹതാപമില്ല..!
ദൈവം വലിയവൻ ആണ്.. ഇതൊക്കെ അറിയാൻ ഞാൻ കുറച്ചു താമസിച്ചു... എങ്കിലും അറിഞ്ഞപ്പോൾ അവളെ പൂർണ്ണമായും ഒഴിവാക്കാൻ എനിക്ക് സാധിച്ചു..! ഇപ്പോൾ മനസ്സിൽ എവിടെയും അവളോട്‌ സഹതാപമില്ല.. എങ്ങനെ ജീവിച്ചാലും ഇനി എന്നെ ബാധിക്കില്ല..!!

കാരണം... പോകാൻ ആയിരുന്നെങ്കിൽ നേരെത്തെ പോകാമായിരുന്നു ... ഇപ്പോൾ പോയത് എനിക്ക് ക്യാൻസർ ആയത് കൊണ്ട് മാത്രം.. ഞാൻ ഒരു ബാധ്യത ആവുമെന്നോർത്ത്... മാത്രം.. അതുകൊണ്ടാണല്ലോ വേണ്ടപ്പെട്ട പലരും ഉപദേശിചിട്ടും തിരിച്ചു വിളിച്ചിട്ടും വരാതെ കൊച്ചിയിൽ തന്നെ തുടരുന്നത് ... നന്നായി..!!

പിന്നെ.. രോഗമോക്കെ ആർക്ക് വേണേലും വരാം.. എപ്പോൾ വേണേലും ..! ഇനിയെങ്കിലും ഉപേക്ഷിച്ചു കളയരുത്.. കൂടെ ഉള്ളയാളെ..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)