വരികളിലെ സങ്കടം

എന്റെ എഴുത്തും വരികളിലെ സങ്കടവും എന്റെ മാത്രം വിഷയമാണ്... അതിന് ജീവിച്ചിരിക്കുന്നവരുമായോ ഉപേക്ഷിച്ചു പോയവരുമായോ യാതൊരു ബന്ധവുമില്ല..അങ്ങനെ തോന്നുന്നിവെങ്കിൽ അവരോടു മാത്രം ചോദിക്കുക...!!

എന്താ നിനക്ക് പറ്റിയത്... എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് എന്ന് ചോദിക്കുന്നവരോട്...
ആരെയെങ്കിലും പതിനേഴു വർഷം സ്നേഹിച്ചിട്ടുണ്ടോ... വിശ്വസിച്ചിട്ടുണ്ടോ... അവര് പിന്നെയും പിന്നെയും ചതിക്കുമ്പോൾ കരയാതെ, ദുഖിക്കാതെ നിന്നിട്ടുണ്ടോ..??
എങ്കിൽ മാത്രം നിങ്ങൾ ഉത്തരം അർഹിക്കുന്നു....!!
വഞ്ചിക്കുന്നു എന്ന് മനസിലാക്കിയിട്ടും നാല് വർഷം ജീവിതം പകുത്ത് നൽകിയിട്ടുണ്ടോ..കൂടെ താമസിച്ചിട്ടുണ്ടോ..
എങ്കിൽ നിങ്ങൾ എന്നോട് ഈ ചോദ്യം ചോദിക്കില്ല...!!

ഇതൊരു ഉത്തരമില്ലാത്ത ചോദ്യമാണ്... പലപ്പോഴും വിഡ്ഢിയാക്കപ്പെടുന്ന ചോദ്യം...!!

ഇനിയും എന്റെ വരികളിൽ നിങ്ങൾ പരിചിതമായ മുഖം കാണും... കാരണം എന്റെ വഴികളിൽ, തടസമായി പലപ്പോഴും,ചിന്തകളെ വഴി തിരിച്ചു വിടുന്നു.. എന്നിലേയ്ക്ക് സങ്കടം ചൊരിയുന്നു..
തേടി പോയതും, പോയവരും വിഡ്ഢികൾ... അതി സമർദ്ധർ.. തനിച്ചായത് നിഴൽ മാത്രം!

എനിക്ക് പരാതിയില്ല.. പരിഭവങ്ങൾ ഇല്ല.. നഷ്ടങ്ങൾ ഇല്ല.. കുറ്റബോധം ലേശമില്ല.. കൂടെ ഉണ്ടായിരുന്നപ്പോൾ ചങ്ക് പറിച്ചു കൊടുത്തു സ്നേഹിച്ചു.. പോയപ്പോൾ തിരിച്ചു ചോദിച്ചില്ല.. പറിച്ചെടുത്തില്ല..പൊയ്ക്കോട്ടെ....

എന്തിനാ ഈ സങ്കടം എന്ന് ചോദിക്കുമ്പോൾ... അത് നഷ്ടപ്പെട്ടതിനെയോർത്തല്ല..തിരികെ വരാത്തത് കൊണ്ടല്ല...

 ഇറങ്ങിപോക്ക് സങ്കടത്തിലേയ്ക്ക് ആയിരുന്നല്ലോ എന്നോർക്കുമ്പോൾ.. ആശിച്ച ജീവിതം കിട്ടിയില്ലല്ലോ എന്നോർക്കുമ്പോൾ.. കൂടെ നിൽക്കേണ്ടവർ മാറി നിൽക്കുമ്പോൾ.. കുറ്റബോധം നിറയുമ്പോൾ ഓർക്കുന്നുണ്ടല്ലോ... പലപ്പോഴും.. ഓടി വരാൻ തോന്നിയില്ലേ അതുമതി..!!

കുറച്ച് സമയം കൂടി എനിക്ക് അവശേഷിക്കുന്നു... പിന്നീട് ഞാനും അപരിചിതനാകും.. അത് നാളെയുടെ അനിവാര്യത.. എന്റെ മക്കൾക്ക്‌ വേണ്ടി...!! അപ്പോഴും ജീവിതം സങ്കടമാണെങ്കിൽ.. ഒറ്റപ്പെടൽ ആണെങ്കിൽ... അറിയില്ല എങ്ങനെ സഹായിക്കണമെന്ന്.. ഞാൻ നിസ്സഹായൻ ആണ്.. മാപ്പ്!!

ഇതും കടന്ന് പോകും.. ഇവിടെ തന്നെ കാണും..!!ഞാനും എന്റെ വരികളും.. നാളെയുടെ ഓർമ്മകുറിപ്പായി.. തിരുശേഷിപ്പ് ആയി.. തിരുത്തുവാൻ... തിരിച്ചറിയുവാൻ..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)