മറവി (27/3/202)

എത്ര കാലം മേക്കപ്പ് പ്രായം മറച്ചു വെയ്ക്കും...  Single ഫോട്ടോകളും  സെൽഫിയും പോസ്റ്റ്‌ ചെയ്ത്കൊണ്ട് അമ്മയായിരുന്നു എന്ന സ്റ്റാറ്റസ് എത്രകാലം ഒളിച്ചു വെയ്ക്കാൻ സാധിക്കും..!!

കൂടെയുള്ളവർ ഒഴിവാക്കി പോയിതുടങ്ങിയില്ലേ.. ഒന്നും രണ്ടും പോയി.. ഇനിയുള്ളതെങ്കിലും കൂടെയുണ്ടാവട്ടെ എന്ന് ആശിക്കാം.!

കാമുകി എന്നോ കെട്ടാൻ പോകുന്ന ആളെന്നോ കൂടെ കുടിയവർ  അഭിസംബോധന  ചെയ്യുന്നില്ല എന്ന് മനസിലായി അല്ലേ...!!
ജീവിതം ഇപ്പോൾ ഒരു shared flat പോലെ!!
കൂടെയുള്ള ആള് എപ്പോൾ വേണേലും റൂം ഒഴിയുന്നത് പോലെ..!!

സ്വന്തം പേര് കൂടെയുള്ള ആളുടെ ഫോണിൽ save ചെയ്തിരിക്കുന്നത് ഏത് പേരിൽ ആണെന്ന് നോക്കണ്ട.. സങ്കടം വരും..!!
ആഗ്രഹിച്ചതായിരിക്കില്ല അതൊരിക്കലും..!

ലോകം അങ്ങനെയാണ്..
കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു..
സുവർണ കാലഘട്ടം അസ്തമിച്ചിരിക്കുന്നു..
ഇപ്പോഴുള്ളത് ഒരു മരീചിക മാത്രം.!

ഇനിയങ്ങോട്ട് തിരിച്ചടികൾ മാത്രമേ കൂട്ടുണ്ടാവൂ..!
നഷ്ടങ്ങൾ ഓരോന്നായി ഓർമ്മയിൽ തെളിയും..
തിരിച്ചുപോക്കിന് വഴികൾ അപ്രതീക്ഷിതമായി മറഞ്ഞിരിക്കും..!
കാത്തിരുന്നവർ.. കരഞ്ഞിരുന്നവർ.. കരുതലായി കൂട്ടിരുന്നവർ... ഓക്കേ മറന്നു തുടങ്ങി..!!

അവരുടെ ഓർമ്മകളിൽ നീ എന്നും ഒരു നനവായിരിക്കുന്നു... ഇപ്പോൾ ആ കണ്ണുനീർ വറ്റിയിരിക്കുന്നു.. വേണ്ടപ്പെട്ടവർ മരണപെടുമ്പോൾ കരയാറില്ലേ.. കുറച്ചു നാൾ.. അത് കഴിയുമ്പോൾ നാം മറക്കാറില്ലേ.. കാലം മായിക്കാറില്ലേ നോവുകളെ..
അതുപോലെ നിന്നെയും മറന്നിരിക്കുന്നു അവർ...!
എന്നും കയറി ചെല്ലുമ്പോൾ തുറന്നു കിടന്നിരുന്ന വാതിലുകൾ എന്നേക്കുമായി അടഞ്ഞിരിക്കുന്നു.!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)