ഇര (30/07/2021)
2017 മുതൽ ഞാൻ ഇരയായിരുന്നു... ചതിയുടെ.. വഞ്ചനയുടെ... കപട സ്നേഹത്തിന്റെ...!
പിന്നിട് എപ്പോഴോ അത് ജീവിതത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ പൊരുത്തപ്പെടാൻ തീരുമാനിച്ചു..!
ഇന്നലെ ജീവിതം ഒരു ഇരയെ പരിചയപ്പെടുത്തി...!
ഒരിക്കലും ആയിതീരരുത് എന്ന് മനസ്സുരുകി പ്രാർത്ഥിച്ചത് തന്നെ ആയി എന്ന് ഞാൻ അറിഞ്ഞു...!
വേണ്ടെന്ന് വെച്ച് ഇറങ്ങി പോയപ്പോൾ ഒരു ലക്ഷ്യം ഉണ്ടെന്ന് തെറ്റിദ്ധരിച്ചു.. ഒരുപക്ഷേ എന്റെ കുറവുകൾ എന്നെ ഉപേക്ഷിക്കാൻ കാരണമായപ്പോൾ, എന്തുകൊണ്ടും യോഗ്യനായ ഒരുവനിൽ ഒതുങ്ങും ഭംഗിയായി ജീവിക്കും എന്ന് കരുതിയത് തികച്ചും തെറ്റായി പോയി എന്ന് ജൂലൈ 30 ന് വന്ന ഒരു ഫോൺ കാളിൽ നിന്നും മനസിലായി.
പത്തു മിനിറ്റ് നേരത്തെ സുഖത്തിന് വേണ്ടി പലരുടെയും കൂടെ ആയിരിക്കാൻ ശ്രമിക്കുമ്പോൾ ഓർക്കേണ്ട രണ്ട് മുഖങ്ങൾ എന്റെ മുന്നിലുണ്ട്. ആ മുഖങ്ങൾ ആണ് പലപ്പോഴും എന്നെ പലരിൽ നിന്നും പലതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
സങ്കടപെടാൻ എന്ത് ബന്ധം എന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല...
എല്ലാരും പറയുന്നത് പോലെ ഞാൻ എന്ന ഇമോഷണൽ ഫൂൾ വീണ്ടും വിഡ്ഢിയായി.
എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നാറുണ്ട്... എന്തിന് ഇത്രയും സ്നേഹിച്ചു എന്നോർത്ത്..കൂടെയുള്ളവരും പുച്ഛിക്കാറുണ്ട്...